ഗ്രീൻ ടി കുടിക്കുന്നവരാണോ നിങ്ങൾ എങ്കിൽ ...
05 APRIL 2018 10:49 AM IST

മലയാളി വാര്‍ത്ത
നിരവധി ആരോഗ്യ ഗുണം ഉള്ള ഒന്നാണ് ഗ്രീൻടീ. ക്യാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ ചെറുക്കാന്‍ ഗ്രീന്‍ ടീ സഹായകരമാണെന്ന് ചില പഠനങ്ങളിൽ പറയുന്നുണ്ട്. ആരോഗ്യത്തിനും, സൗന്ദര്യത്തിനും, സൂര്യനിൽ നിന്നും ശർമ്മത്തെ രക്ഷിക്കാനും, ശരീരത്തിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പിന്നെ അലിയിച്ചു കളയാനും ഗ്രീൻടീ ഉത്തമമാണ്. എന്നാൽ അധികമായാൽ അമൃതും വിഷം എന്നത് പോലെ തന്നെ അമിതമായാൽ ഗ്രീൻടീയും വിഷമാകും.
ഗ്രീൻടീയിൽ ധാരാളമായി കഫീന്‍, ഫ്ലൂറിന്‍, ഫ്ലാവനോയിഡ് എന്നിവ ഗ്രീന്‍ ടീ ധാരാളമായി അടങ്ങിയിരിക്കുന്നു എന്നാൽ ഇതിലെ മറ്റു രാസവസ്തുക്കളും കരളിനെ ബാധിക്കുന്നു. അതുകൊണ്ടു തന്നെ രണ്ടു തവണയിൽ കൂടുതൽ ഒരു ഗ്രീൻ ടി ബാഗ് ഉപയോഗിക്കരുത്. ഇത് രോഗബാധക്ക് കാരണമാകും. ഭക്ഷണം കഴിച്ചാൽ ഉടനെ ഗ്ഗ്രിൻ ടി ഉപയോഗിക്കാൻ പാടില്ല. ഇതിൽ അടങ്ങിയിരിക്കുന്ന കഫീന്‍, ശരീരത്തിലെ പോഷകാംശം വലിച്ചെടുക്കുന്നതിനു തടയുന്നു. അതിനാൽ ഇത് ദഹനക്കേടിനു കാരണമാകുന്നു. ഭക്ഷണശേഷം 30 മുതൽ 45 മിനിറ്റിനു ശേഷം മാത്രം ഗ്രീൻ ടി കുടിക്കുക. ഗര്‍ഭകാലത്ത് ഇത് കഴിക്കുമ്പോള്‍ അ്ല്‍പം ആലോചിച്ച് കഴിച്ചാല്‍ മതി. കാരണം ഇത് പല വിധത്തില്‍ ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുന്നു. ഇതില്‍ കഫീന്‍ കൂടുതലാണ്. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിച്ച് മാത്രമേ ഗ്രീന്‍ ടീ ഗര്‍ഭിണികള്‍ കഴിക്കാന്‍ പാടുകയുള്ളൂ.
ഇത് വ്യക്തികളുടെ ജീവശാസ്ത്രത്തെ ആശ്രയിച്ചിരിക്കുന്നു. ഒരു ദിവസം 5 കപ്പില്‍ കൂടുതല്‍ ഗ്രീന്‍ ടീ അപകടമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും രണ്ടു കപ്പില്‍ കൂടുതല്‍ കുടിക്കരുത്. ഗ്രീൻ ടി അമിതമായാൽ ഇത് ഹോർമോൺ പ്രശ്നങ്ങളെ ബാധിക്കുന്നു. ഫ്ളാവാനോയിഡില്‍ നോണ്‍ ഹീമേ അയണ്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഗ്രീന്‍ ടീ അമിതമായി കുടിച്ചാല്‍ ഇരുമ്ബിന്റെ ആഗീരണത്തെ ബാധിക്കും. രാത്രിയിൽ ഗ്രീൻടീ ഉപയോഗിക്കുന്നത് കൊണ്ട് ഇത് ഉറക്കത്തെ തടസപ്പെടുത്തുകയും, മാനസിക സമ്മർദ്ദം വർധിപ്പിക്കുകയും ചെയ്യുന്നു.
ഗ്രീന്‍ ടീ അമിതമായാല്‍ , കഫീന്റെ അളവ് കൂടുകയും അനീമിയ ഉണ്ടാകുകയും ചെയ്യുന്നു. കൂടാതെ മറ്റു മരുന്നുകള്‍ കഴിക്കുകയാണെങ്കില്‍ നെഗറ്റിവ് ആയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. ഗ്രീൻ ടി അധികമായാൽ മൂത്രവിസർജനത്തിനു സാദ്യതയുണ്ട് ആയതിനാൽ കൂടുതൽ വെള്ളം കുടിക്കുന്നത് നല്ലതായിരിക്കും. കഫീന്റെ അളവ് അമിതമാകുന്നത് അപകടകരമാണ്. ഗ്രീൻ ടി അധികം ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.