ഗര്‍ഭിണിയാകാന്‍ തയ്യാറെടുക്കുകയാണോ, ഇത് നിര്‍ബന്ധമായും അറിയണം

ഗര്‍ഭിണികളെ വീടിന് പുറത്ത് വിടാന്‍ പലര്‍ക്കും ഭയമാണ്. സത്യത്തില്‍ എന്നും പ്രഭാതത്തില്‍ കുറച്ച് ദൂരം നടക്കുന്നത് വളരെ നല്ലതാണ്. രാവിലത്തെ ഇളംചൂടുള്ള സൂര്യപ്രകാശം ഗര്‍ഭിണിയുടെ വയറില്‍ പതിക്കുന്നത് ആരോഗ്യകരംതന്നെ. ശരീരത്തിനാവശ്യമായ പല ധാതുക്കളും സൂര്യപ്രകാശത്തിലുണ്ട്. വൈകീട്ടോ രാവിലെയോ കുറച്ച് സമയം ധ്യാനം (മെഡിറ്റേഷന്‍) ശീലിക്കുന്നതും വളരെ ഗുണം ചെയ്യും.
സ്വസ്ഥമായ ഒരു മുറിയില്‍, നല്ല വെളിച്ചവും ശുദ്ധവായുവുമുള്ള അന്തരീക്ഷത്തില്‍ കുറച്ച് നേരം ഏകാഗ്രമായിരിക്കുക. പോസിറ്റീവായി ചിന്തിക്കുക. ഗര്‍ഭത്തിലെ കുഞ്ഞിനോട് സംസാരിക്കുന്നത് പോലെയിരിക്കും ഈ അനുഭവം.
നല്ല ശാന്തമായ സംഗീതം കേട്ടിരിക്കുന്നതും നല്ലത്. ഗര്‍ഭിണി അവര്‍ക്ക് ഇഷ്ടമുള്ളതെല്ലാം കഴിക്കണം എന്ന് പഴമക്കാര്‍ പറയും. സത്യമാണ്. രുചി തോന്നുന്നതുതന്നെ കഴിക്കാം. പക്ഷേ, വലിയ അളവില്‍ വാരി വലിച്ച് കഴിച്ചാല്‍ തടി കൂടും.
ഷുഗര്‍, ബി.പി., കൊളസ്‌ട്രോള്‍പോലുള്ള അനുബന്ധരോഗങ്ങളും പിടിപെടും. ചിലര്‍ക്ക് മത്സ്യം തീരെ കഴിക്കാന്‍ സാധിക്കില്ല. അപ്പോള്‍ ആ ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. ഇഷ്ടമുള്ളത് കഴിക്കാം എന്ന് കരുതി മധുരപലഹാരങ്ങള്‍ അമിതമായി കഴിക്കേണ്ട. പ്രമേഹസാധ്യതതന്നെ പ്രശ്‌നം. ഒരു കലോറിചാര്‍ട്ട് ഉണ്ടാക്കി നിത്യഭക്ഷണം ക്രമീകരിക്കുകയാണ് നല്ല വഴി.
നാടന്‍ഭക്ഷണം, വീട്ടില്‍തന്നെ ഉണ്ടാക്കുന്ന വിഭവങ്ങള്‍തന്നെ കഴിക്കുക. ചൈനീസ് ഫുഡ് തീര്‍ത്തും ഒഴിവാക്കണം. വെള്ളം ധാരാളം കുടിക്കണം. ദിവസം 812 ഗ്ലാസ് എന്ന തോതില്‍. വെള്ളം ശരിക്ക് ശരീരത്തിലെത്താത്തതിനാലാണ് ചിലര്‍ക്ക് എപ്പോഴും തലവേദന വരുന്നത്.
വീട്ടില്‍ വെറുതെ കിടന്ന് കഴിച്ചുകൂട്ടുന്നത് തടി കൂട്ടും, അലസത വര്‍ധിപ്പിക്കും. എന്തിലെങ്കിലും മുഴുകുന്നതാണ് ഗര്‍ഭിണികളുടെ മാനസികാരോഗ്യത്തിനും നല്ലത്. ''ഒരിക്കല്‍ ഒരു ഗര്‍ഭിണി പറഞ്ഞു; 'ഞാന്‍ നല്ലോണം പഠിക്കുമായിരുന്നു' എന്ന്.
ഏതെങ്കിലും ഒരു പുതിയ ഭാഷ പഠിക്കാന്‍ ഞാനവരോട് നിര്‍ദേശിച്ചു. ഗര്‍ഭകാലത്ത് അവര്‍ ജര്‍മന്‍ഭാഷ പഠിച്ചുതുടങ്ങി. പിന്നീട് കാണുമ്പോഴെല്ലാം ഉത്സാഹഭരിതയായിരുന്നു അവര്‍. തലച്ചോറ് ചടുലമായി പ്രവര്‍ത്തിച്ചതിന്റെ ഫലം. പഠിക്കുമ്പോള്‍ തലച്ചോറ് സജീവമാവുകയാണല്ലോ'' പ്രിയങ്ക ചൂണ്ടിക്കാട്ടി. ഇഷ്ടമുള്ള ഏതെങ്കിലും ഹോബി തെരഞ്ഞെടുക്കുക. വരയ്ക്കാനാണ് ഇഷ്ടമെങ്കില്‍ പെയിന്റിങ്ങോ ഡ്രോയിങ്ങോ ചെയ്യുക. തുന്നല്‍, കൗതുകവസ്തുനിര്‍മാണം, എഴുത്ത് എന്നിങ്ങനെ.
ഗര്‍ഭിണിയായാല്‍ പിന്നെ പ്രസവത്തെക്കുറിച്ചാണ് പേടി മുഴുവനും. പ്രസവവേദനയെക്കുറിച്ചും മറ്റും. ഭയത്തെ ഇല്ലാതാക്കാനുള്ള നല്ല വഴിഭയപ്പെടുന്ന കാര്യങ്ങളെക്കുറിച്ച് നന്നായി മനസ്സിലാക്കുകയാണ്. പ്രസവത്തിന്റെ വിവിധ വശങ്ങള്‍, ശസ്ത്രക്രിയ ഉണ്ടെങ്കില്‍ അതിനെക്കുറിച്ചുള്ള വിവരങ്ങള്‍, ലേബര്‍ റൂമിലെ ഉപകരണങ്ങളുടെ ഉപയോഗങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
പ്രസവവേദന വരുന്നതും കാത്തിരിക്കരുത്. പലരും ഉത്കണ്ഠാകുലരായി കിടക്കുകയാണ് പതിവ്. മറ്റുള്ളവരോട് സംസാരിക്കുകയും മുറിയില്‍ നടക്കുകയും ചെയ്യണം. ഇത് പ്രസവവേദന എളുപ്പം വരാന്‍ സഹായിക്കും. ലേബര്‍ റൂമില്‍ ഭര്‍ത്താവും ഉണ്ടാവുന്നത് ഇപ്പോള്‍ സാധാരണമാണ്. അത് സ്ത്രീക്ക് മാനസികപിന്തുണ നല്‍കും.
ഗര്‍ഭകാലത്ത് സ്ത്രീക്ക് സന്തോഷം നല്‍കാന്‍ കുടുംബാംഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭര്‍ത്താവിന്റെ ശ്രദ്ധയും പരിചരണവും അവര്‍ പ്രത്യേകം ആഗ്രഹിക്കുന്ന സമയമാണിത്
https://www.facebook.com/Malayalivartha