നഖത്തിലെ വെളുത്ത ഭാഗം വലുതാണോ ? നിങ്ങളുടെ ഹൃദയമിടിപ്പിൽ പ്രശ്നങ്ങളുണ്ട്; നഖത്തിന്റെ ഘടനയിലൂടെ രോഗലക്ഷങ്ങൾ കണ്ടെത്താൻ കഴിയുമെന്ന് പഠനങ്ങൾ

മുഖം നോക്കി ലക്ഷണം പറയുമെന്ന് കേട്ടിട്ടുണ്ട് എന്നാൽ നഖം നോക്കി ലക്ഷണം പറയുമെന്ന് കേട്ടിട്ടുണ്ടോ ?... നമ്മുടെ ശരീരത്തിലെ ആരോഗ്യകരമായ അവസ്ഥയും രോഗങ്ങളുള്ള അവസ്ഥയും തിരിച്ചറിയണമെങ്കില്‍ ഇനി നഖം നോക്കിയാല്‍ മതിയെന്നാണ് പഠനങ്ങൾ പറയുന്നത്.
നമ്മുടെ നഖത്തിന്റെ നിറം ഘടനയിലൂടെയാണ് ഇത് സാധ്യമാകുന്നതെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. കൈകളിലെ നഖം ശ്രദ്ധിച്ചാല്‍ കാണാൻ കഴിയുന്ന ഒന്നാണ്, അറ്റത്തായി തൊലിയോട് ചേര്‍ന്നുള്ള ഭാഗത്തെ വെളുത്ത നിറം. ഇതിനെയാണ് ' ലൂണ്യുല ' എന്ന് പറയുന്നത്. ഈ ലൂണ്യുലയുടെ വലുപ്പം നോക്കിയിട്ടാണ് അസുഖം കണ്ടുപിടിക്കുന്നത്.
ഓരോ വിരലിലും വരുന്ന ലൂണ്യുലയുടെ മാറ്റമാണ് ശ്രദ്ധിക്കേണ്ടത്. ചെറുവിരല്‍ സൂചിപ്പിക്കുന്നത് കിഡ്നിയും, ഹൃദയവുമാണെങ്കില്‍, മോതിരവിരല്‍ സൂചിപ്പിക്കുന്നത് പ്രത്യുല്പ്പാദന പ്രക്രിയയെ ആണ്. ഒപ്പം നടുവിരല്‍ തലച്ചോറിനെയും പെരികാര്‍ഡിയത്തേയും, ചൂണ്ടുവിരല്‍ കുടലിനെയും, തള്ള വിരല്‍ ശ്വാസകോശവും, പ്ലീഹോദരത്തെയും കാണിക്കുന്നു.
നഖത്തെ വെളുത്ത ഭാഗം അഥവ ലൂണ്യുലകള്‍ വലുതായി കാണപ്പെടുകയാണെങ്കിൽ കാര്‍ഡിയോ വാസ്‌കുലര്‍ സിസ്റ്റത്തില്‍ വരുന്ന തകരാറുകള്‍, ഹൃദയമിടിപ്പില്‍ വരുന്ന പ്രശ്നങ്ങള്‍, ലോ ബ്ലഡ് പ്രഷര്‍ എന്നിവയെയാണ് അവ സൂചിപ്പിക്കുന്നത്. സ്പോര്‍ട് താരങ്ങള്‍ക്ക് പൊതുവെ വലിയ ലൂണ്യുലകളായിരിക്കും. സ്ട്രെസും കായികാധ്വാനവും മൂലമുള്ള ഹൃദയമിടിപ്പാണ് ഇതിന് കാരണം.
ചെറിയ ലൂണ്യുലകള്‍ ശരീരത്തുണ്ടാകുന്ന ഇരുമ്പിന്റെ കുറവിനെയാണ് പറയുന്നത്. ബി 12, പ്രതിരോധ ശേഷി കുറവ് എന്നിവ സൂചിപ്പിക്കുന്നതാണ്. അതേസമയം ലൂണ്യുലകള്‍ ഇല്ലാത്ത അവസ്ഥ എന്നാല്‍ ഇത് വിറ്റമിന്‍ ബി 12, ഇരുമ്പ് എന്നിവയുടെ അഭാവം മൂലമാകാം എന്നും റിപ്പോർട്ടുകൾ പറയുന്നു.
ലൂണ്യുല പോലെത്തന്നെ നഖത്തിൻ്റെ നിറം ഘടന എന്നിവയിലൂടെ എങ്ങനെ രോഗങ്ങൾ തിരിച്ചറിയാമെന്ന് നോക്കാം
* നഖങ്ങളിൽ വെള്ള നിറമുള്ള പാടുകൾ പ്രത്യക്ഷപ്പെടുന്നത് കരൾ രോഗങ്ങൾ, വൃക്കയുടെ തകരാറുകൾ, ഹൃദയാഘാതം എന്നിവയുടെ ലക്ഷണങ്ങളാണ്.
* മഞ്ഞനിറമുള്ള നഖങ്ങൾ ഫംഗസ് ബാധ, തെെറോയിഡ് സംബന്ധമായ രോഗങ്ങൾ എന്നിവയുടെ ലക്ഷണമാണ്.
* ശരീരത്തിലെ ചുവന്ന രക്താണുക്കൾക്ക് ഒാക്സിജൻ ലഭിക്കാത്തതിനാലാണ് നഖങ്ങൾ നീലനിറത്തിൽ കാണുന്നത്.
* പരുപരുത്ത നഖങ്ങൾ വാത രോഗങ്ങളുടെ ലക്ഷണമായി കണക്കാക്കാം.
* നഖത്തിൽ വെള്ള നിറമുള്ള പാടുകൾ വീഴുന്നത് വൃക്ക സംബന്ധമായ രോഗത്തിൻ്റെ ലക്ഷണങ്ങളാവാം.
* കറുത്തതോ ഇരുണ്ട നിറമുള്ളതോ ആയ വരകൾ നഖത്തിൽ പ്രത്യക്ഷപ്പെടുന്നത് ത്വക്കിനുണ്ടാകുന്ന ക്യാൻസറിന്റെ ലക്ഷണമാണ്.
https://www.facebook.com/Malayalivartha