ഉള്ളി തൊലി കളഞ്ഞു സൂക്ഷിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല

ഉള്ളി അടുക്കളയിൽ ആവശ്യം വരാത്തതായി ഒരു ദിവസം പോലും ഉണ്ടാകാറില്ല . അതുകൊണ്ടു തന്നെ തൊലികളഞ്ഞ് ഫ്രിഡ്ജിൽ വച്ച് പണി എളുപ്പമാക്കാറുണ്ട്. എന്നാൽ സവാള, ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, ഇവയെല്ലാം തൊലികളഞ്ഞ് സൂക്ഷിക്കാൻ പാടില്ല.
ഉള്ളിയിൽ ആന്റിബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾഉള്ളതിനാൽ ഉള്ളി ഹൃദയാരോഗ്യത്തിനും ഉദരത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതുമാണ്. സൾഫർ, ക്രോമിയം ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഉള്ളിയിലടങ്ങിയ നാരുകൾ ദഹനത്തിനും സഹായിക്കും. അതുകൊണ്ടു തന്നെ ഉള്ളി നേരത്തെ തൊലികളഞ്ഞോ മുറിച്ചോ പുറത്തു വയ്ക്കുവാൻ പാടില്ല. എന്നാണ് ആരോഗ്യ പ്രവർത്തകരും പോഷകാഹാര വിദഗ്ധരും പറയുന്നത്.
ഉള്ളി മുറിച്ചുവെച്ചാൽ അതിൽ ബാക്ടീരിയകൾ പെരുകുന്നു. ഉള്ളി മുറിക്കുമ്പോൾ അവയിൽ നിന്നും വെള്ളവും ദ്രാവകങ്ങളും പറത്തു വരുന്നു.
ഉള്ളിയിൽ ഓക്സീകരണം നടക്കുകയും ഇത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.
പോഷകങ്ങൾ അടങ്ങിയ ഇവ ബാക്ടീരിയയുടെ വളർച്ചയ്ക്ക് സഹായകമാകും. തൊലി കളഞ്ഞ ഉള്ളി ഫ്രിഡ്ജിൽ വച്ചാൽ തണുത്തതും ഈർപ്പമുള്ളതുമായ താപനിലയിൽ അവ കുഴഞ്ഞിരിക്കുകയും, ചീയുകയും ചെയ്യുന്നു. കൂടാതെ ബാക്ടീരിയയുടെ പ്രവർത്തനവും ഇവ ചീയുന്നതിനു കാരണമാകും.
ഇനി ഉള്ളി തൊലികളഞ്ഞു സൂക്ഷിച്ചേ ഒക്കൂ എങ്കിൽ ഒന്നുണ്ട്.. ഓരോ ഉള്ളിയും പ്രത്യേകം പ്രത്യേകം പേപ്പർ ടവലിൽ പൊതിഞ്ഞ് ഫ്രിഡ്ജിൽ വയ്ക്കുക. തൊലി കളഞ്ഞ ഉള്ളി ഒരിക്കലും പ്ലാസ്റ്റിക് സഞ്ചികളിലും സൂക്ഷിക്കാൻ പാടില്ല.
പ്ലാസ്റ്റിക് സഞ്ചിയിൽ വായു സഞ്ചാരം ഇല്ലാത്തതിനാൽ ഇവ വേഗം ചീത്തയാകും.
കൂടുതലും ഉള്ളി തൊലി കളഞ്ഞു സൂക്ഷിക്കുന്നത് നല്ലതല്ല. ഇത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഗുണങ്ങൾ ഏറെയുള്ള ഉള്ളി നമ്മുടെ എളുപ്പത്തിനു വേണ്ടി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാതെ നോക്കുക .
https://www.facebook.com/Malayalivartha