പാവക്കയിലൂടെ തടി പ്രമേഹം എന്നീ രോഗങ്ങൾ തടയും

ആരോഗ്യഗുണങ്ങള്‍ ഏറെ ഒത്തിണങ്ങിയ ഒന്നാണ് പാവയ്ക്ക. കയ്പാണ് രുചിയെങ്കിലും പല തരം ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണിത്.
പാവയ്ക്ക വെറുമൊരു ഭക്ഷണവസ്തു മാത്രമല്ല, പല രോഗങ്ങള്‍ക്കുമുളള മരുന്നു കൂടിയാണ്. ധാരാളം വൈറ്റമിനുകളും ധാതുക്കളുമെല്ലാം ഇതില്‍ അടങ്ങിയിട്ടുമുണ്ട്. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിരിയ്ക്കുന്നതു കൊണ്ടു തന്നെ ക്യാന്‍സര്‍ അടക്കമുള്ള പല രോഗങ്ങളേയും തടയാന്‍ ഉത്തമമായ ഒരു ഔഷധമാണിത്.
പാവയ്ക്കാ പല രോഗങ്ങള്‍ക്കും പല വിധത്തിലും ഉപയോഗിയ്ക്കാം. പ്രധാനമായും ഇത് പ്രമേഹത്തിനുളള ഒരു മരുന്നാണെന്നു പറയാം. ഒരു ഗ്ലാസ് പാവയ്ക്കാജ്യൂസി ദിവസവും കുടിയ്ക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കാര്യമായി കുറയ്ക്കാന്‍ സഹായിക്കും.
പ്രമേഹത്തിന് വേണ്ടി ഒരു പ്രത്യേക പാവയ്ക്കാ ഒറ്റമൂലിയുണ്ട്. ഇതുണ്ടാക്കി
കുടിയ്ക്കുന്നത് പല തരത്തിലുള്ള ആരോഗ്യുഗണങ്ങളും നല്‍കും. പ്രമേഹത്തിനു മാത്രമല്ല, പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണിത്. ഇതെക്കുറിച്ചറിയൂ.
പാവയ്ക്ക
പാവയ്ക്ക, മഞ്ഞള്‍പ്പൊടി, ചെറുനാരങ്ങാ നീര് എ്ന്നിവ ചേര്‍ത്താണ് ഈ പ്രത്യേക മരുന്നുണ്ടാക്കുന്നത്. 1-2 പാവയ്ക്ക, അര ചെറുനാരങ്ങ, കാല്‍ ടീസ്പൂണ്‍ മ്ഞ്ഞള്‍പ്പൊടി, ഒരു നുളള് ഉപ്പ് എന്നിവയാണ് ഇതിനു വേണ്ടത്.
നാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും
പാവയ്ക്ക നല്ലപോലെ കഴുകി ഉള്ളിലെ കുരു നീക്കം ചെയ്യുക. കാല്‍ ടീസ്പൂണ്‍ ഉപ്പ് വെള്ളത്തിലിട്ട് ഇതില്‍ പാവയ്ക്ക അല്‍പനേരം മുക്കി വയ്ക്കുക. പിന്നീടിത് മിക്‌സിയില്‍ അടിച്ചു ജ്യൂസാക്കുക. ഇതിലേയ്ക്ക് നാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കാം. ഉപ്പും ചേര്‍ക്കാം. ഇത് രാവിലെ വെറുംവയറ്റില്‍ അടുപ്പിച്ചു കുടിയ്ക്കാം
പ്രമേഹം
പ്രമേഹം കുറയ്ക്കുന്നതിനുള്ള നല്ലൊരു മരുന്നാണിത്. പ്രമേഹരോഗികള്‍ക്കു പരീക്ഷിയ്ക്കാവുന്ന ഒരു മരുന്ന്. ഇത് അടുപ്പിച്ച് ഉപയോഗിച്ചാല്‍ ആരോഗ്യനിലയില്‍ കാര്യമായ വ്യത്യാസമുണ്ടാകും.
തടി
തടി കുറയ്ക്കാന്‍ പറ്റിയ നല്ലൊരു മരുന്നു കൂടിയാണ് ഈ പാവയ്ക്ക-മഞ്ഞള്‍ക്കൂട്ട്. പാവയ്ക്കയില്‍ വൈറ്റമിനുകള്‍, ധാതുക്കള്‍, ഡയെറ്ററി ഫൈബറുകള്‍ എന്നിവ ധാരാളമുണ്ട്. ഡയെറ്ററി ഫൈബര്‍ നല്ല ദഹനത്തിന് സഹായിക്കുന്ന ഒന്നാണ്. ഇതുവഴി തടി കുറയ്ക്കാന്‍ സഹായിക്കും. വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവ ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. മഞ്ഞളും നാരങ്ങയുമെല്ലാം കൊഴുപ്പു കത്തിച്ചു കളയുന്ന ഘടകങ്ങളാണ്. ഇവയെല്ലാം ചേരുമ്പോള്‍ ഏറെ ഗുണമുണ്ടാകും.
കണ്ണിന്റെ ആരോഗ്യത്തിന്
കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമായ കൂട്ടാണിത്. തിമിരം പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും ഉത്തമമായ മരുന്ന്. ഇതിലെ ബീറ്റാ കരോട്ടിന്‍ കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. വൈറ്റമിന്‍ എയും ഈ ഗുണം നല്‍കും. പാവയ്ക്കയുടെ ഈ ഗുണങ്ങള്‍ കണ്ണിനു ചുറ്റുമുള്ള ഡാര്‍ക് സര്‍കിളുകള്‍ അകറ്റാന്‍ ഏറെ നല്ലതാണ്.
ലിവര്‍
ഈ പ്രത്യേക പാവയ്ക്കാ മരുന്ന് ലിവര്‍ ശുചിയാക്കാനുള്ള നല്ലൊരു പാനീയം കൂടിയാണ്. ലിവറിലെ ടോക്‌സിനുകളെ അകറ്റാന്‍ ഇതിലെ മൂന്നു കൂട്ടുകളും ഏറെ നല്ലതാണ്. ആന്റിഓക്‌സിഡന്റ് ഗുണങ്ങളാണ് ഇതിനുള്ള ഫലം നല്‍കുന്നത്. കരള്‍ രോഗങ്ങള്‍ തടയാന്‍ ഇത് ഏറെ ഉത്തമാണ്.
ശരീരത്തിന് പ്രതിരോധശേഷി
ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുള്ള നല്ലൊരു വഴിയാണ് ഈ പാവയ്ക്ക, മഞ്ഞള്‍, നാരങ്ങാപാനീയം. പാവയ്ക്കയിലെ ആന്റിഓക്‌സിഡന്റുകള്‍ വൈറല്‍, ബാക്ടീരിയല്‍ അണുബാധകള്‍ തടയുന്നു. ഡിഎന്‍എ ഡാമേജ് തടയുന്നു. ആന്റികാര്‍സിനോജെന്‍, ആന്റി ട്യൂമര്‍ ഗുണങ്ങളുള്ളതുകൊണ്ടുതന്നെ പാവയ്ക്ക് ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാനും ഏറെ നല്ലതാണ്. മഞ്ഞളും നാരങ്ങയും ടോക്‌സിനുകള്‍ നീക്കാനും ഏറെ നല്ലതാണ്.
കൊളസ്‌ട്രോള്‍
ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവു കുറയ്ക്കാന്‍ പറ്റിയ ഒരു കൂട്ടു കൂടിയാണ് ഇത്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ തോത് എറെ കുറയ്ക്കും. ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും ഏറെ ദോഷകരമാണ്. ഇതിലെ പൊട്ടാസ്യം ശരീരത്തിലെ ബിപി കുറയ്ക്കാനും ഏറെ നല്ലതാണ്. ഇതു വഴിയും ഹൃദയാരോഗ്യം സംരക്ഷിക്കപ്പെടും .
ഹൃദയത്തിന്
പാവയ്‌ക്ക ഹൃദയത്തിന് പല രീതിയില്‍ നല്ലതാണ്. അനാവശ്യമായി കൊഴുപ്പ് ധമനി ഭിത്തികളില്‍ അടിഞ്ഞു കൂടുന്നത് കുറയാന്‍ ഇത് സഹായിക്കും. ഇത് ഹൃദയസ്‌തംഭനത്തിനുള്ള സാധ്യത കുറയ്‌ക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാന്‍ സഹായിക്കുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നതാണ് .
https://www.facebook.com/Malayalivartha