നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിച്ചാൽ ക്യാൻസർ അടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടാകുമെന്നു പറയുന്നത് എന്തുകൊണ്ട് ? ഇത്തരം പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ...

ആധുനിക അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് നോൺ സ്റ്റിക്ക് പാത്രങ്ങൾ.. കറിച്ചട്ടിയും ഇരുമ്പു പാത്രങ്ങളും ഒക്കെ തീരെ പഴഞ്ചനായി പോയി. പ്രഭാത ഭക്ഷണമായ ദോശയും അപ്പവും മുതൽ ഏതു തരം ഭക്ഷ്യവിഭവമായാലും അത് പാകം ചെയ്യാനായി ഇന്ന് കൂടുതൽ ഉപയോഗിച്ചുവരുന്നത് നോൺ-സ്റ്റിക്കി പാത്രങ്ങളാണ്
ഉപയോഗിക്കാൻ സൗകര്യപ്രദമാണെന്ന് മാത്രമല്ല, ഇതിൻ്റെ ഉപയോഗം പാചകവസ്തുക്കളുടെ കണികകളെ പാത്രത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ പാചക ശേഷം എളുപ്പത്തിൽ വൃത്തിയാക്കാനാകും എന്നതും വലിയ സൗകര്യം തന്നെയാണ് . മറ്റൊരു ഗുണമെന്തെന്നാൽ എണ്ണയുടെ ഉപയോഗം പരമാവധി കുറയ്ക്കാനും നോണ്‍സ്റ്റിക് പാത്രങ്ങള്‍ സഹായിക്കും .
ഇതുകൂടാതെ പാചകത്തിനുള്ള സമയലാഭവും നോണ്‍സ്റ്റിക് പാത്രങ്ങളുടെ പ്രത്യേകതയാണ് . അതുകൊണ്ടു തന്നെ വെയ്ക്കാനും വിളമ്പാനും വരെ ഈ പാത്രങ്ങളാണ് നാം ഇന്ന് ഉപയോഗിക്കുന്നത്
നോൺസ്റ്റിക് പാത്രങ്ങളെ അടുക്കളയ്ക്ക് ലഭിച്ച ഒരു അനുഗ്രഹമായാണ് വീട്ടമ്മമാർ കരുതുന്നത് . എന്നാൽ ഈ പാത്രങ്ങൾ ദീർഘകാലം ഉപയോഗിക്കുമ്പോൾ നമ്മുടെ ആരോഗ്യത്തിൽ ഉണ്ടാകുന്ന ദൂഷ്യഫലങ്ങൾ ഏറെയാണ്
ഇത്തരം പാത്രങ്ങളുടെ ഉപയോഗം ക്യാൻസർ അടക്കമുള്ള പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അഭിപ്രായമുണ്ട്.
പേര് സൂചിപ്പിക്കുന്നത് പോലെ, പാചകം ചെയ്യാനുപയോഗിക്കുന്ന പാത്രത്തിൻ്റെ അടിഭാഗത്ത് ഭക്ഷണത്തിൻ്റെ കണികകൾ പറ്റിനിൽക്കാതിരിക്കാൻ വേണ്ടിയാണ് നോൺ-സ്റ്റിക്ക് പാത്രങ്ങൾ യഥാർത്ഥത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത്തരം പാത്രങ്ങളുടെ ഉപരിതലത്തിലായി ചേർത്ത് പിടിപ്പിച്ചിരിക്കുന്ന ടെഫ്ലോൺ എന്ന വസ്തുവാണ് ഇതിന് സഹായിക്കുന്നത്. ഒട്ടിപ്പിടിക്കാത്തതും ഉരച്ചിൽ ഉണ്ടാകാൻ സാധ്യതയില്ലാത്തതുമായ ഇതിൻ്റെ ഘടന പാചകം എളുപ്പമാക്കുന്നു .
2015 വരെ നോൺ-സ്റ്റിക്ക് പാത്രങ്ങളിൽ ടെഫ്ലോണുകൾ അടുക്കി ചേർക്കാനായി പെര്‍ഫ്‌ളുറോട്ടനോയിക് ആസിഡ്
ആസിഡ് (PFOA) എന്ന രാസവസ്തു ഉപയോഗിച്ചിരുന്നു. ഇത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും എന്ന് ഗവേഷണങ്ങളിൽ നിന്നും കണ്ടെത്തി. അതിനുശേഷം ഇതിന്റെ ഉപയോഗം നിർത്തലാക്കി. എങ്കിൽ പോലും വിലകുറഞ്ഞ നോൺ-സ്റ്റിക്ക് പാത്രങ്ങളിൽ ഇപ്പോഴും PFOA എന്ന രാസവസ്തു ഉപയോഗിച്ചുവരുന്നുണ്ട് എന്നാണ് കണ്ടെത്തൽ.
ഈ പ്രത്യേകതരം രാസസംയുക്തങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിൽ അത് ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. കരളിൻ്റെ ഭാഗത്തെ മുഴകൾ, സ്തനാർബുദം, വന്ധ്യത, തൈറോയ്ഡ്, വൃക്ക തകരാറുകൾ എന്നിവ എല്ലാം ഈ ആസിഡിൻ്റെ ഉപയോഗം വഴി ഉണ്ടാകാം . ഇവയില്‍ ദിവസവും പാചകം ചെയ്തു കഴിയ്ക്കുന്നത് എല്ലു സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും..ശരീരത്തിലെ ട്രൈഗ്ലിസറൈഡുകള്‍ വര്‍ദ്ധിയ്ക്കാന്‍ പെര്‍ഫ്‌ളൂറോട്ടനോയിക് ആസിഡ് വഴിയൊരുക്കും. ഇത് ഹാര്‍ട്ട് അറ്റാക് സാധ്യത വര്‍ദ്ധിപ്പിയ്ക്കും.
ഇങ്ങനെയൊക്കെ ആണെങ്കിലും ചെറിയ ചില കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയാൽ നോണ്‍സ്റ്റിക് പാത്രങ്ങളിലെ പാചകം സുരക്ഷിതമാക്കാം..ആദ്യമായി ശ്രദ്ധിക്കേണ്ടത് നല്ല ഗുണമേന്മയുള്ള പാത്രം മാത്രം വാങ്ങുക എന്നതാണ് . അതായത് അംഗീകൃത കമ്പനിയുടെ, കനം കൂടിയ പത്രങ്ങൾ മാത്രം തിരഞ്ഞെടുക്കുക. ഐഎസ്‌ഐ പോലുള്ള ഗുണമേന്മ മുദ്രകള്‍ നോക്കാം. വിലക്കുറവിൽ ലഭിക്കുന്ന ഇത്തരം പാത്രങ്ങൾ ഒരിക്കലും വാങ്ങരുത്
കനം കുറഞ്ഞ, ഗുണമേന്മ കുറഞ്ഞ പാത്രങ്ങള്‍ പെട്ടെന്ന് ചൂടാകും. നല്ല ഗുണമേന്മയുള്ള പാത്രങ്ങള്‍ ഉയര്‍ന്ന താപനിലയില്‍ ചൂടാക്കിയാല്‍ അഞ്ച് മിനിറ്റിനുള്ളില്‍ 260 ഡിഗ്രി സെല്‍ഷ്യസ് ആകും. ഗുണമേന്മ കുറഞ്ഞവ രണ്ട് മിനിറ്റില്‍ തന്നെ 260 ഡിഗ്രി കടക്കും
400-500 ഡിഗ്രി ഫാരന്‍ ഹീറ്റ് വരെ പാത്രം ചൂടാക്കുന്നതു സുരക്ഷിതമാണ്. ഈ താപനില ഉയരുമ്പോള്‍ പാത്രത്തിന്റെ ആവരണത്തിന് ഉപയോഗിക്കുന്ന ടെഫ്‌ലോണ്‍ കുറഞ്ഞത് ആറ് തരത്തിലുള്ള വിഷ വാതകങ്ങള്‍ പുറപ്പെടുവിക്കും. അതുകൊണ്ട് നോണ്‍സ്റ്റിക് പാത്ര ങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ചെറുതീയിലോ മീഡിയം ചൂടിലോ മാത്രം പാകം ചെയ്യുക.
ഇരുമ്പ്, സ്റ്റീല്‍ തവികള്‍ ഈ പാത്രങ്ങളില്‍ ഉപയോഗിക്കരുത്. പാത്രത്തിലെ ആവരണത്തില്‍ പോറല്‍ വീഴും. തടി സ്പൂണുകള്‍ മാത്രം ഉപയോഗിക്കുക. പോറല്‍ വീണ പാത്രങ്ങള്‍ ഉപയോഗിക്കരുത്. വൃത്തിയാക്കുന്ന സമയത്തും മാര്‍ദവം ഉള്ള സ്പോഞ്ച് പോലുള്ള ഉപയോഗിച്ച് വൃത്തിയാക്കുക
ഈ പാത്രങ്ങളില്‍ പാകം ചെയ്യുമ്പോള്‍ എണ്ണയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. ദോശ ഉണ്ടാക്കുക, ബാക്കി വന്ന ആഹാരസാധനങ്ങള്‍ ചൂടാക്കുക, പച്ചക്കറികള്‍ വേവിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് നോണ്‍സ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കാം.
എണ്ണ ഒഴിച്ച് പാകം ചെയ്യുന്ന നോണ്‍സ്റ്റിക് പാത്രങ്ങള്‍ ആറ് മാസത്തിലധികം ഉപയോഗിക്കരുത്. കാരണം എണ്ണ ചൂടാകുമ്പോള്‍ പാത്രവും കൂടുതല്‍ ചൂടാകുന്നു. ഇതു പാത്രത്തിന്റെ ആവരണം ഇളകാന്‍ കാരണമാകും.
ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ നോൺ സ്റ്റിക്ക് പാത്രങ്ങളിലെ പാചകവും ആരോഗ്യത്തിനു ഹാനികരമല്ലാത്ത ശ്രദ്ധിക്കാം ..വിലക്കുറവിന്റെ പുറകെ പോയി അനാരോഗ്യം വിളിച്ചു വരുത്തരുത് എന്ന് മാത്രം
https://www.facebook.com/Malayalivartha