കണ്ണിനു ചുറ്റുമുള്ള കറുപ്പു നിറം നിങ്ങളെ അലട്ടുന്നുണ്ടോ? വിഷമിക്കേണ്ട ഈ പരിഹാരമാർഗ്ഗങ്ങൾ ഉണ്ടല്ലോ;ഇതൊക്കെ വേഗത്തിൽ ചെയ്യൂ

സ്ത്രീകൾ പലതരത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അതിൽ പ്രധാനമാണ് കണ്ണിനു ചുറ്റുമുള്ള കറുപ്പ്. ഇത് മാറാൻ പഠിച്ചപണി പതിനെട്ട് നോക്കുന്നവരാണ് നമ്മിൽ പലരും. എന്നാൽ ഇനി വിഷമിക്കേണ്ട ചില എളുപ്പമാർഗ്ഗങ്ങൾ കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം മാറാൻ സഹായകമാണ്.
അതിനു മുന്നേ ഈ അവസ്ഥയിലേക്ക് നയിക്കുന്ന ചില ശീലങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം. പല കാരണങ്ങള്‍ കൊണ്ടും കണ്ണിനു കീഴില്‍ കറുപ്പ് നിറം ഉണ്ടാകും. ഉറക്കക്കുറവ്, സ്ട്രെസ് അല്ലെങ്കില്‍ അമിത ഉറക്കം എന്നിവയുടെ ഫലമാകാം .
ഉറക്കക്കുറവാണ് പ്രശ്നമെങ്കില്‍ കണ്ണുകള്‍ക്ക് താഴേ ഡാര്‍ക്ക് സര്‍ക്കിള്‍ വളരെ പെട്ടെന്ന് ഉണ്ടാകും. അപ്പോൾ നമുക്ക് ഇനി എന്തൊക്കെ വഴികളുണ്ട് എന്ന് നോക്കാം. കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാന്‍ പ്രകൃതിദത്ത വഴികള്‍ ഇതൊക്കെയാണ്.
*നന്നായി തണുത്ത കട്ടന്‍ ചായ പഞ്ഞിയില്‍ മുക്കി കണ്ണിന് മുകളില്‍ വയ്ക്കുക. 10 മിനുട്ടിന് ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകുക. കറുപ്പു നിറം മാറി കണ്ണിനു തിളക്കമേറാന്‍ സഹായിക്കും.
*ഉരുളക്കിഴങ്ങ് കണ്ണിന് ചുറ്റമുള്ള കറുപ്പ് മാറാന്‍സഹായകമാണ് . ആസ്ട്രിജെന്റ് ഗുണങ്ങളുള്ള എന്‍സൈമുകള്‍ ഉരുളക്കിഴങ്ങില്‍ ഉണ്ട്. ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഇത് ദിവസവും 10 മിനിറ്റ് കണ്‍പോളകള്‍ക്ക് മുകളില്‍ പുരട്ടി ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.
* വെള്ളരിക്ക നീര് കണ്ണിന് താഴെ പുരട്ടി പതിനഞ്ചു മിനുട്ട് വച്ചിട്ട്ത ണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ചെയ്യുന്നത് കണ്ണിന് തിളക്കം നല്‍കും
* ബീറ്റ്റൂട്ട് ജ്യൂസിൽ തുല്യമായ അളവിൽ തേനും പാലും ചേർത്ത് മികസ് ചെയ്യുക. ശേഷം ഈ മിശ്രിതം കോട്ടൺ തുണിയിൽ മുക്കി കണ്ണിനു മുകളിൽ വയ്ക്കണം. 10 മിനിറ്റിനുശേഷം മാറ്റാം. ഇത് പതിവായി ചെയ്യുന്നത് കണ്‍തടങ്ങളിലെ കറുത്ത പാട് മാറാന്‍ സഹായിക്കും.
*ദിവസവും വെള്ളം ധാരാളം കുടിക്കുന്നത് കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാന്‍ സഹായിക്കും.
* വെള്ളരിക്ക നല്ലതാണ്. വെള്ളരിക്ക വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കുക. ഒരു ദിവസം പല തവണ ഇത് ചെയ്യണം .
* കണ്‍തടത്തിലെ കറുപ്പ് മാറുന്നതിനായി കറ്റാര്‍വാഴ ജെല്ല് പുരട്ടുന്നതും നല്ലതാണ് .
https://www.facebook.com/Malayalivartha