ഉറങ്ങുമ്പോള്‍ ഇടതുവശം കിടന്നുറങ്ങണം, എന്തുകൊണ്ട്?

പലര്‍ക്കും പലതരം കിടപ്പു വശങ്ങള്‍ അല്ലെ?
ഓരോരുത്തരും ഉറങ്ങാൻ കിടക്കുന്നത് ഓരോ രീതിയിലാണ്. ചിലര്‍ക്ക് കമിഴ്ന്നു കിടന്നാല്‍, ചിലര്‍ക്ക് വശം തിരിഞ്ഞു കിടന്നാല്‍, ചിലര്‍ക്ക് മലര്‍ന്നു കിടന്നാല്‍, ചിലര്‍ക്ക് ചുരുണ്ടുകൂടി കിടന്നാല്‍; ഇങ്ങനെ  ഇഷ്ടപ്പെടുന്ന രീതിയില്‍ കിടന്നാലേ  അവര്‍ക്ക് ഉറക്കം വരികയുള്ളൂ. പക്ഷെ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഏത് വശത്തേക്ക് അല്ലെങ്കില്‍ എങ്ങനെ കിടക്കുന്നതാണ് ഏറ്റവും ഉത്തമം എന്ന് ചോദിച്ചാല്‍ ഇടതു വശം ചരിഞ്ഞു കിടന്നുറങ്ങുന്നതാണ് ഏറ്റവും നല്ലത്. എന്തുകൊണ്ടെന്നല്ലേ?

മലർന്നു കിടക്കുമ്പോൾ നിങ്ങളുടെ പുറകുവശത്തിനു കൂടുതൽ ഭാരം കൊടുക്കുകയാണ് ചെയ്യുന്നത്,അതുപോലെ കമിഴ്ന്നു കിടക്കുമ്പോൾ കഴുത്തിനും അരക്കെട്ടിലും സമ്മർദ്ദം ഉണ്ടാകാനിടയുണ്ട്.എന്നാൽ ഇടതു വശം ചേർന്ന് കിടക്കുമ്പോൾ രക്തചംക്രമണം സുഗമമാകുന്നതിനാലാൽ ഹൃദയാരോഗ്യത്തിനും ഉത്തമമാണ്. ഇടതുവശം കിടക്കുമ്പോൾ ലങ്സിലേക്ക് ആവശ്യമായ അളവിൽ ഓക്സിജൻ ലഭിക്കുന്നത് ശ്വാസതടസ്സം ഉണ്ടാകാതിരിക്കാൻ സഹായിക്കും.
 
 
ഇന്‍സോംമ്‌നിയ പോലുള്ള പ്രശ്‌നങ്ങളും കൂർക്കം വലിയും ഇടതു വശം ചേര്‍ന്നുറങ്ങുന്നതു മൂലം ഇല്ലാതാവുന്നു.
 ഇടത്തുവശം കിടക്കുന്നത് ദഹനേന്ദ്രിയത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനു സഹായിക്കും. തല അല്‍പം ഉയര്‍ത്തി വച്ച് ഇടതു വശം ചരിഞ്ഞുറങ്ങുന്നത് ആസിഡ് റിഫ്‌ളക്‌സ് കുറയ്ക്കും. അതിനാൽ അസിഡിറ്റി പോലുള്ള അസുഖങ്ങൾ ഉള്ളവർ ഈ രീതി തിരഞ്ഞെടുക്കണം. 

ഗര്‍ഭിണികള്‍ ഇടതുവശം ചരിഞ്ഞുറങ്ങുന്നത് ഗര്‍ഭസ്ഥ ശിശുവിന് കൂടുതല്‍ പോഷകങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കും. ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചക്കും മാനസിക ആരോഗ്യത്തിനും ഇത് അത്യാവശ്യമാണ് .

എല്ലാത്തിലും ഉപരിയായി നല്ല ഉറക്കം കിട്ടാൻ ഇടതുവശം തിരിഞ്ഞു കിടക്കുന്നത് സഹായിക്കും
https://www.facebook.com/Malayalivartha


























 
 