പ്രധാനകാരണം ഇതാണ്..

കക്ഷത്തിലെ കറുപ്പ് നിറം നമ്മളില്‍ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. കക്ഷത്തിലെ കറുപ്പിന്റെ പുറകിലെ പ്രധാന കാരണങ്ങള്‍ എന്താണെന്ന് പലര്‍ക്കും അറിയില്ല. പലപ്പോഴും നമ്മള്‍ തന്നെ വരുത്തുന്ന തെറ്റുകളാണ് കറുപ്പ് നിറം വര്‍ദ്ധിപ്പിക്കുന്നതും. കക്ഷത്തിലെ രോമം നീക്കം ചെയ്യുന്ന രീതിയാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. രോമം കളയുന്ന ക്രീം ഉപയോഗിച്ച് രോമം നീക്കം ചെയ്യുന്നവരാണ് പലരും. കൂടാതെ ഷേവ് ചെയ്യുന്നതും ഇത്തരത്തില്‍ രോമം നീക്കം ചെയ്യുന്ന മാര്‍ഗ്ഗം തന്നെയാണ്. എന്നാല്‍ പിന്നീട് കക്ഷത്തില്‍ കറുപ്പ് വ്യാപിക്കാനുള്ള സാധ്യത കൂടുന്നു. വസ്ത്രം കക്ഷത്തില്‍ ഉരയുന്നത് മൂലം വിയര്‍പ്പും തുണിയും ഒട്ടിപ്പിടിച്ചും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാം.
കക്ഷത്തില്‍ ജലാംശം കൂടുതല്‍ ആവുമ്പോള്‍ അത് കക്ഷത്തിലെ കറുപ്പിന് കാരണമാകുന്നു. ചര്‍മ്മത്തില്‍ മൃതകോശങ്ങള്‍ ഉണ്ടാവുന്നതും കക്ഷത്തിലെ കറുപ്പ് വര്‍ദ്ധിപ്പിക്കുന്നു. ഇതിനെ നീക്കം ചെയ്യാന്‍ സ്‌ക്രബ്ബര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. അണുബാധയാണ് മറ്റൊരു പ്രശ്‌നം. കക്ഷത്തിലെ വിയര്‍പ്പും നനവും കാരണം പലരിലും ചൊറിച്ചിലും റാഷസും ഉണ്ടാവും. ഇത് പലപ്പോഴും കക്ഷത്തില്‍ മുറിവുണ്ടാവാനും കറുപ്പ് നിറം ഉണ്ടാവാനും കാരണമാകും. സ്‌പ്രേ ഉപയോഗിക്കുന്നവരിലും ഇത്തരം കറുപ്പ് നിറം കാണാറുണ്ട്. സ്‌പ്രേ അലര്‍ജി ഉണ്ടാക്കുന്നവരിലാണ് ഇത് സ്ഥിരമായി കാണുന്നത്. ഇത് ചര്‍മ്മത്തിന് കറുപ്പ് നിറം നല്‍കുന്നു. മാത്രമല്ല പല വിധത്തിലുള്ള അലര്‍ജിയും ചര്‍മ്മത്തില്‍ ഉണ്ടാവുന്നു.
ഹോര്‍മോണ്‍ മാറ്റങ്ങളാണ് മറ്റൊന്ന്. പ്രത്യേകിച്ച് പെണ്‍കുട്ടികളില്‍ പ്രായപൂര്‍ത്തിയാവുന്നതിലൂടെയാണ് ഇത്തരം മാറ്റങ്ങള്‍ ഉണ്ടാവുന്നത്. ഈസ്ട്രജന്റേയും പ്രോസ്ട്രജന്റേയും മാറ്റങ്ങളാണ് ഇത്തരത്തില്‍ കക്ഷത്തിനെപ്പോലും കറുപ്പിക്കുന്നത്. ഉയര്‍ന്ന പിഗ്മെന്റേഷനാണ് കക്ഷത്തിലെ കറുപ്പിന്റെ മറ്റൊരു കാരണം. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഇടി കിട്ടിയാല്‍ ആ ഭാഗത്തിന് നിറം മാറ്റം ഉണ്ടാവുന്നു. അത് പോലെ തന്നെയാണ് കക്ഷത്തിലെ കാര്യവും. നമ്മള്‍ സ്ഥിരമായി ഷേവ് ചെയ്യുകയും ക്രീം പുരട്ടുകയും ചെയ്യുന്നത് ഉയര്‍ന്ന പിഗ്മെന്റേഷന് കാരണമാകും.
https://www.facebook.com/Malayalivartha