മുടിവളരാനൊരു ഒറ്റമൂലി

മുടിയെ കുറിച്ച് ആകുലപെടുന്നവരാണ് ഏറെയും. മുടി കൊഴിയാതിരിക്കാന്‍ കണ്ണില്‍ കണ്ട മരുന്നും എണ്ണയും മറ്റും വാങ്ങിത്തേക്കുന്നവര്‍ക്ക് പലപ്പോഴും അതിന്റെ പാര്‍ശ്വഫലങ്ങള്‍ അടുത്തെത്തിയാണ് കാര്യങ്ങള്‍ മനസ്സിലാവുക. നമ്മുടെ നാട്ടിന്‍ പുറത്ത് ചെയ്യാവുന്ന ചില ഒറ്റമൂലികള്‍ ഉണ്ട്.ഇത്തരം ഒറ്റമൂലികളിലൂടെ മുടിക്ക് തിളക്കവും കരുത്തും നല്‍കാവുന്നതാണ്.
* രണ്ട് സ്പൂണ്‍ നെല്ലിക്കപ്പൊടി കൊണ്ട് മുടി സംരക്ഷിക്കാം. കേശസംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് നെല്ലിക്ക. രണ്ട് സ്പൂണ്‍ നെല്ലിക്കപ്പൊടി അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.
ആവണക്കെണ്ണ മുടി വളരാന്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ്. ഇതില്‍ അല്‍പം ഒലീവ് ഓയില്‍ കൂടി മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടി പനങ്കുല പോലെ വളരാന്‍ സഹായിക്കുന്നു.
* അല്‍പം ജീരകവും ഒലീവ് ഓയിലും ഒരു രാത്രി മുഴുവന്‍ കുതിര്‍ത്ത ശേഷം അടുത്ത ദിവസം രാവിലെ ഇത് തലയില്‍ തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം.
കറിവേപ്പിലയും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടിക്ക് വേരുകളില്‍ ബലം നല്‍കുന്നു. മാത്രമല്ല മുടി നാരുകള്‍ക്ക് ഉത്തേജനം നല്‍കുകയും ചെയ്യുന്നു.
* ഉലുവ പേസ്റ്റ് ആണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഉലുവ വെള്ളത്തിലിട്ട് കുതിര്‍ത്ത് അരച്ച് മുടിയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടിക്ക് തിളക്കവും നിറവും നല്‍കുന്നു.
* വെളിച്ചെണ്ണയാണ് മുടിക്ക് കരുത്ത് പകരുന്ന ഒരു മാര്‍ഗ്ഗം. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും മുടിയില്‍ വെളിച്ചെണ്ണ തേച്ച് മസ്സാജ് ചെയ്യുക. ഇത് മുടിക്ക് തിളക്കവും കരുത്തും നല്‍കുന്നു.
* കറ്റാര്‍ വാഴ കൊണ്ട് മുടിക്ക് ആരോഗ്യവും തിളക്കവും നീളവും നല്‍കാം. മുടിക്ക് മാത്രമല്ല തലയോട്ടിക്കു പോലും ആരോഗ്യം നല്‍കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് കറ്റാര്‍ വാഴ.
* നല്ലതു പോലെ ഭക്ഷണകാര്യത്തില്‍ ശ്രദ്ധ വേണം. രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള ചെറിയ വ്യായാമങ്ങളും ഭക്ഷണത്തില്‍ നിറയെ പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തുകയും വേണം.
https://www.facebook.com/Malayalivartha