സ്ത്രീയില്‍ നിന്ന് പുരുഷന്‍ ആഗ്രഹിക്കുന്നത്

പുരുഷന് സ്ത്രീയില്‍ നിന്നും സ്ത്രീ പുരുഷനില്‍ നിന്നും ആഗ്രഹിയ്ക്കുന്ന ചില കാര്യങ്ങളുണ്ട്. തന്റെ പങ്കാളി തന്നെ വിശ്വസിക്കണമെന്നു സ്ത്രീ ആഗ്രഹിയ്ക്കുന്ന പോലെ പുരുഷനും ആഗ്രഹിയ്ക്കും. മൊബൈല്‍ ഫോണ്‍ പരിശോധിയ്ക്കുക, സംശയത്തോടെ വീക്ഷിക്കുക, ചോദ്യങ്ങള്‍ ചോദിയ്ക്കുക എന്നിവയെല്ലാം തന്റെ പങ്കാളിയ്ക്കു തന്നില്‍ വിശ്വാസമില്ലെന്ന തോന്നലും അകലവും പുരുഷനിലുണ്ടാക്കും. പുരുഷന് സ്ത്രീയേക്കാള്‍ ലൈംഗിക കാര്യങ്ങളില്‍ താല്‍പര്യം കൂടും. തന്റെ പങ്കാളിയില്‍ നിന്നും ഇതേ സമീപനം അവര്‍ ആഗ്രഹിയ്ക്കുകയും ചെയ്യും.
പുരുഷന്മാര്‍ എപ്പോഴും തങ്ങളുടേതായ കൂട്ടുകാര്‍, സമൂഹബന്ധങ്ങള്‍ എന്നിവയ്ക്കു സ്ത്രീയേക്കാള്‍ വില കല്‍പിക്കും. ഇതിന് അവരെ അനുവദിയ്ക്കുയെന്നത് അവര്‍ പങ്കാളിയില്‍ നിന്നും ആഗ്രഹിയ്ക്കുന്ന ഒരു കാര്യമായിരിക്കും. തമാശ പറയുന്ന പുരുഷന്മാരെ പൊതുവെ സത്രീകള്‍ക്കിഷ്ടമാണ്. തങ്ങളുടെ സ്ത്രീയ്ക്ക് തമാശ പറയാനും തമാശ ആസ്വദിക്കാനുമുള്ള കഴിവ് പുരുഷനെ ആകര്‍ഷിയ്ക്കുന്ന ഒന്നാണ്.
സ്വന്തം സ്ത്രീയില്‍ നിന്നും പ്രശംസയിഷ്ടപ്പെടുന്ന പുരുഷന്മാരുമുണ്ട്. ആത്മാര്‍ത്ഥമായ പ്രശംസ അവന്റെ സന്തോഷം വര്‍ദ്ധിപ്പിയ്ക്കും. കള്ളക്കണ്ണീര്‍ തിരിച്ചറിയാന്‍ അവനു കഴിയില്ലെന്നു കരുതേണ്ട. ഇത്തരം കള്ളത്തരങ്ങള്‍ സ്ത്രിയോടുള്ള വിശ്വാസം കളയുകയാണ് ചെയ്യുക. സത്യസന്ധമായ വികാരങ്ങള്‍ മാത്രമാണ് സ്ത്രിയില്‍ നിന്നും പുരുഷന്‍ ആഗ്രഹിയ്ക്കുക.
https://www.facebook.com/Malayalivartha