കുട്ടികളില്‍ ശാരീരിക-പെരുമാറ്റ വൈകല്യങ്ങള്‍ക്ക് ഇത് കാരണമാകും

അച്ഛനെ നഷ്ടപ്പെടുന്നത് കുട്ടികളില്‍ ശാരീരിക-പെരുമാറ്റ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അച്ഛന്റെ നഷ്ടം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ആണ്‍കുട്ടികളെയാണ്. അച്ഛനെ നഷ്ടപ്പെടുന്നത് കുട്ടികളിലെ ടെലോമിയറിനെ ഗുരുതരമായി ബാധിക്കുമെന്ന് പ്രിന്‍സ്ടണ്‍ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു. ക്രോമോസോമുകളുടെ ക്യാപ്പും സംരക്ഷണമേകുന്ന ന്യൂക്ലിയോ പ്രോട്ടീനും ആണ് ടെലോമിയര്‍. അച്ഛനെ നഷ്ടപ്പെട്ട 9 വയസ്സു പ്രായമുള്ള കുട്ടികളില്‍ അച്ഛനുള്ള കുട്ടികളെ അപേക്ഷിച്ച് 14 ശതമാനം നീളം കുറഞ്ഞ ടെലോമിയര്‍ ആണുള്ളതെന്നു കണ്ടു.
കോശങ്ങളുടെ പ്രായമാകലിനെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ടെലോമിയര്‍ പ്രതിഫലിപ്പിക്കും. കോശവിഭജനത്തിനു ശേഷം ക്രോമസോമുകളുടെ അറ്റത്തെ ഡി എന്‍ എ യെ നിലനിര്‍ത്താന്‍ സഹായിക്കുന്നത് ടെലോമിയര്‍ ആണ്. ഓരോ തവണയും കോശം വിഭജിക്കുമ്പോള്‍ അതിന്റെ ടെലോമിയറിന്റെ നീളം കുറയും. കോശം ഇരട്ടിയാകുന്നത് നില്‍ക്കും.അര്‍ബുദം, ഹൃദ്രോഗം തുടങ്ങി നിരവധി രോഗങ്ങളുമായി നീളം കുറഞ്ഞ ടെലോമിയര്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. യു എസിലെ വന്‍ നഗരങ്ങളില്‍ ജനിച്ച അയ്യായിരം കുട്ടികളെ പഠനവേധിയമാക്കി.
കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം, ബൗദ്ധിക പ്രവര്‍ത്തനങ്ങള്‍, സാമൂഹിക വൈകാരിക നൈപുണി, സ്‌കൂള്‍, ജീവിതാവസ്ഥ കൂടാതെ അവരുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി, അവര്‍ എങ്ങനെ വളര്‍ന്നു വരുന്നു ഇവയെല്ലാം പരിശോധിച്ചു.അച്ഛന്റെ നഷ്ടം, കോശങ്ങളുടെ പ്രവര്‍ത്തനവുമായും ടെലോമിയറിന്റെ നീളവുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്നു കണ്ടു. ജനനം മുതല്‍ 9 വയസ്സുവരെയുള്ള കാലത്താണ് അച്ഛനെ നഷ്ടപ്പെട്ടതെങ്കില്‍ ടെലോമിയറിന്റെ നീളം കുറയുന്നതിലേക്കു നയിക്കും.
അച്ഛന്‍ മരിച്ച കുട്ടികളിലാണ് ഇത് കൂടുതല്‍ കണ്ടത്; 16 ശതമാനം. ജീവിതത്തില്‍ അച്ഛന്‍ ഇല്ലാതായി കഴിയുമ്പോള്‍ അത് സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങളാല്‍ സമ്മര്‍ദം വര്‍ധിപ്പിക്കുന്നു. അഞ്ചു വയസ്സിനു മുന്‍പേ അച്ഛനെ പിരിഞ്ഞ ആണ്‍കുട്ടികളിലാണ് ഈ ബന്ധം ശക്തമായി കണ്ടത്. എന്നാല്‍ ചില കുട്ടികളില്‍ ജനിതക ഘടകങ്ങള്‍, ടെലോമിയറിന്റെ നീളവും സാമൂഹ്യ പരിസ്ഥിതിയും തമ്മിലുള്ള ബന്ധം കുറയ്ക്കുന്നതായും അങ്ങനെ ഒരു സംരക്ഷണ ഘടകവുമായി വര്‍ത്തിക്കുന്നതായും പഠനത്തില്‍ കണ്ടു.
https://www.facebook.com/Malayalivartha