അമ്മയാകാന്‍ വൈകിയാല്‍..

സ്ത്രീകളുടെ പ്രായവും കുട്ടിയുണ്ടായ പ്രായവും ജീവിതദൈര്‍ഘ്യവും ഗവേഷകര്‍ താരതമ്യപ്പെടുത്തി നടത്തിയ പഠനത്തിലാണ് വൈകി അമ്മയാകുന്ന സ്ത്രീകള്‍ക്ക് ആയൂര്‍ദൈര്‍ഘ്യം കൂടും എന്ന് കണ്ടെത്തിയത്. മുപ്പതുകളില്‍ അമ്മമാരാകുന്നവര്‍ക്കാണിത്. ഗര്‍ഭധാരണം മുപ്പതു വയസിനു മുന്‍പെ ആകണം. അല്ലെങ്കില്‍ അപകട സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് തരാറുണ്ട്.
അതു മാത്രമല്ല, പ്രായം കൂടുന്തോറും അണ്ഡത്തിന്റെ ഗുണനിലവാരവും എണ്ണവും കുറയാനും ഇടയാകും. എന്നാല്‍ ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നത് വൈകി മാത്രം ഗര്‍ഭം ധരിച്ച് അമ്മമാരായവര്‍ക്ക് ആയുസ്സ് കൂടുമെന്നാണ്. പൊര്‍ച്ചുഗലിലെ കോയിമ്പ്ര സര്‍വകലാശാല ഗവേഷകരാണ് ഈ പഠനം നടത്തിയത്.
https://www.facebook.com/Malayalivartha