അത്യാധുനിക ട്രോമ കെയറുമായി തിരുവനന്തപുരം മെഡിക്കല്‍കോളേജ്

അത്യാധുനിക സംവിധാനത്തോടെയുള്ള ട്രോമ കെയര്‍ ആറ് മാസത്തിനകം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തനസജ്ജമാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മെഡിക്കല്‍ കോളജിലെ പുതിയ അത്യാഹിതവിഭാഗത്തിന്റെ നിമാണ പ്രവര്‍ത്തനങ്ങളും ട്രോമ കെയര്‍ സവിധാനങ്ങളും എയിംസ് സംഘത്തോടൊപ്പം വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി. ലെവല്‍ 1 ട്രോമ കെയര്‍ സംവിധാനമാണ് മെഡിക്കല്‍ കോളജില്‍ തുടങ്ങുന്നത്. ഇതോടൊപ്പം എമര്‍ജന്‍സി മെഡിസിന്‍ വിഭാഗവും ആരംഭിക്കും.റോഡപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ മികച്ച ട്രോമകെയര്‍ സംവിധാനം കേരളത്തിലുടനീളം നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.
രണ്ട് കൊല്ലത്തിനുള്ളില്‍ ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ളവ ഉള്‍ക്കൊള്ളിച്ച് മികച്ച ട്രോമ കെയര്‍ സംവിധാനം കേരളത്തിലെ ആശുപത്രികളില്‍ സജ്ജമാക്കും. ഇതിന്റെ ഭാഗമായി മന്ത്രി ഉള്‍പ്പടെയുള്ള സംഘം എയിംസ് സംന്ദര്‍ശിച്ചിരുന്നു. എയിംസിലെ ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളജിലെത്തി പഠനം നടത്തുകയും ഇവിടെ നടപ്പാക്കേണ്ട ട്രോമ കെയറിനെപ്പറ്റി ചര്‍ച്ച ചെയ്യുകയും ചെയ്തു. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും എയിംസില്‍ പരിശീലനവും നല്‍കി. ആലപ്പുഴ, എറണാകുളം, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രികളിലും ആദ്യഘട്ടത്തില്‍ ട്രോമ കെയര്‍ സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha