പ്രഭാതഭക്ഷണം ഒഴിവാക്കരുത്

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് കുട്ടികളില്‍ പോഷകക്കുറവിന് കാരണമാകും. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് കുട്ടികളുടെ വളര്‍ച്ചയേയും വികാസത്തേയും ബാധിക്കും. പ്രഭാതഭക്ഷണം കഴിക്കാത്ത കുട്ടികളില്‍ കാത്സ്യം, ഇരുമ്പ്, ജനിതക വികാസത്തിന് ആവശ്യമായ ഫോളേറ്റ്, തൈറോയ്ഡിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ അയഡിന്‍ ഇവയെല്ലാം കുറവായിരുന്നു. പ്രഭാത ഭക്ഷണം കഴിക്കുന്ന കുട്ടികളില്‍ ഈ പോഷകങ്ങള്‍ ധാരാളം ഉണ്ട്. പ്രഭാത ഭക്ഷണം കഴിക്കാത്ത കുട്ടികളില്‍ നിര്‍ദ്ദേശിക്കപ്പെട്ടെ അളവിലും വളരെ കുറവു മാത്രമേ ഇരുമ്പ് ശരീരത്തിലുണ്ടായിരുന്നുള്ളൂ. പ്രഭാതഭക്ഷണം കഴിക്കുന്ന 29 ശതമാനം കുട്ടികളുമായി താരതമ്യപ്പെടുത്തിയപ്പോള്‍ 19 ശതമാനത്തിനും കാത്സ്യത്തിന്റെ അളവ് കുറവാണെന്നു കണ്ടു.
പ്രഭാത ഭക്ഷണം കഴിക്കുന്ന 3.3 ശതമാനം കുട്ടികളെ അപേക്ഷിച്ച് പ്രഭാതഭക്ഷണം കഴിക്കാത്ത 21.5 ശതമാനത്തിനും അയൊഡിന്റെ അഭാവവും കണ്ടു. രാവിലത്തെ ഭക്ഷണ ശീലങ്ങളും പോഷകങ്ങളുടെ അളവും താരതമ്യം ചെയ്തു. 4 മുതല്‍ 10 വയസ്സു വരെ പ്രായമുള്ള കുട്ടികളില്‍ പ്രഭാത ഭക്ഷണം കഴിക്കുന്നവരില്‍ ധാരാളം ഫോളേറ്റ്, കാത്സ്യം, ജീവകം സി, അയഡിന്‍ ഇവ ഉള്ളതായി കണ്ടു. അവര്‍ രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്ന ദിവസം ശരീരത്തില്‍ ഈ പോഷകങ്ങളുടെ അളവ് വളരെ കുറവായിരുന്നു താനും. എന്നാല്‍ 11 മുതല്‍ 18 വയസ്സു വരെ പ്രായമുള്ളവരില്‍ രാവിലെ ഭക്ഷണം കഴിക്കുന്ന ദിവസം കാല്‍സ്യത്തിന്റെ അളവു മാത്രം കൂടുതലായിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളുടെ ഭക്ഷണ ശീലങ്ങള്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ഈ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ ഗവേഷകര്‍ പറയുന്നു.
തങ്ങളുടെ കുട്ടികള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നുണ്ടോ എന്ന് രക്ഷിതാക്കള്‍ ഉറപ്പു വരുത്തണമെന്നും അതിന് പ്രഭാതഭക്ഷണം വളരെ പ്രധാനമാണെന്നും പഠനത്തിനു നേതൃത്വം നല്‍കിയ ഗെര്‍ഡാപോട്ട് പറഞ്ഞു. നാലു മുതല്‍ 10 വയസ്സുവരെ പ്രായമുള്ള കുട്ടികളില്‍ 6.5 ശതമാനം ദിവസവും രാവിലെ ഭക്ഷണം ഒഴിവാക്കുന്നതായും പഠനത്തില്‍ കണ്ടു. 11 മുതല്‍ 18 വയസ്സുവരെ പ്രായമുള്ളവരില്‍ 27 ശതമാനവും പ്രഭാത ഭക്ഷണം ഒഴിവാക്കുന്നു.പെണ്‍കുട്ടികളാണ് ആണ്‍കുട്ടികളെക്കാള്‍ കൂടുതല്‍ രാവിലത്തെ ഭക്ഷണം കഴിക്കാത്തതെന്നും ബ്രിട്ടീഷ് ജേണല്‍ ഓഫ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
https://www.facebook.com/Malayalivartha