ഇനി കഷണ്ടിയെ പേടിക്കണ്ട

കഷണ്ടി വന്നല്ലോ എന്നു കരുതി ഇനി പേടിക്കണ്ട. കഷണ്ടിക്കും പരിഹാരമുണ്ട്. സാധാരണ രണ്ടുരീതിയിലാണ് കഷണ്ടി പ്രത്യക്ഷമാകുന്നത്. ഒന്ന് മുടിയുടെ ഉള്ളു കുറഞ്ഞുവരിക. ഇവിടെ സുഷിരങ്ങള്‍ നശിക്കുന്നില്ല. രണ്ടാമത്തേതില്‍ സുഷിരങ്ങള്‍ നശിക്കും. ഇത്തരം സാഹചര്യങ്ങളില്‍ അവിടെ എണ്ണയോ ക്രീമുകളോ ഒക്കെ ഉപയോഗിച്ചാലും ഫലം കിട്ടില്ല. ഇവിടെ ട്രാന്‍സ്പ്ലാന്റേഷന്‍ മാത്രമേ ചെയ്യാന്‍ സാധിക്കൂ. ട്രാന്‍സ്പ്ലാന്റ് ചെയ്ത മുടി വളര്‍ത്താം, വെട്ടാം, കളര്‍ ചെയ്യാം തുടങ്ങി നിങ്ങള്‍ക്കിഷ്ടപ്പെട്ട സ്‌റ്റൈലുകളെല്ലാം കാണിക്കാം. കഷണ്ടി വന്ന ഭാഗത്ത് അഞ്ചു മുതല്‍ ആറു മാസത്തിനുള്ളില്‍ സാധാരണ പോലെ മുടി വളരും.
ഒരിക്കല്‍ എടുത്ത മുടി നല്ല രീതിയില്‍ ഇംപ്ലാന്റ് ചെയ്താല്‍ അതു സ്ഥിരമായി ആജീവനാന്തകാലം വരെ നിലനില്‍ക്കും. മുടി ഡോണര്‍ ഏരിയയില്‍ നിന്നെടുത്തു കഴിഞ്ഞാല്‍ 8 മുതല്‍ 10 മണിക്കൂറുനുള്ളില്‍തന്നെ അത് തലയില്‍ പിടിപ്പിച്ചിരിക്കണം. കഷണ്ടി വന്ന ആളിന് ആത്രയും ഭാഗം മുഴുവന്‍ പിടിപ്പിക്കാനുള്ള മുടി ചിലപ്പോള്‍ ഡോണര്‍ ഏരിയയില്‍ നിന്നു കിട്ടണമെന്നില്ല. ആ വ്യക്തിയെ അനുസരിച്ചാകും ക്വാളിറ്റിയും മറ്റും തീരുമാനിക്കപ്പെടുക. എത്ര കഷണ്ടി കയറിയ വ്യക്തികളിലും ഡോണര്‍ ഏരിയ( ഉച്ചിക്കു താഴെയുള്ള സ്ഥലം) യില്‍ മുടി അവശേഷിക്കുന്നുണ്ടാകും. അവിടെ നിന്നും മുടിയുടെ റൂട്ട്‌സ് എടുത്ത് മുടി വയക്കേണ്ട സ്ഥലത്ത് പിടിപ്പിക്കുന്നു. ഡോണര്‍ ഏരിയയുടെ ക്വാളിറ്റിയും തിക്ക്‌നസും അനുസരിച്ചാകും ട്രാന്‍സ്പ്ലാന്റ് നിര്‍ണയിക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha