ആലിംഗനം ചെയ്യൂ ആത്മവിശ്വാസം കൂട്ടൂ; അറിയാം ആലിംഗനത്തിന്റെ ഗുണങ്ങൾ

സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും നമ്മിൽ പലരും അത് പ്രകടിപ്പിക്കുന്നത് ആലിംഗനം ചെയ്തു കൊണ്ടാകും. അമിതമായ സന്തോഷത്തിൽ നാം പരസ്‌പരം കെട്ടിപ്പിടിക്കാറുണ്ട്. മാത്രമല്ല ഭയങ്കര സങ്കടം വരുമ്പോഴും ആരെയെങ്കിലും മാറിൽ ചാരി കരയുവാൻ നമ്മുക്കു തോന്നാറുണ്ടല്ലേ? എന്നാൽ ഈ ആലിംഗനത്തിനു ആരോഗ്യപരമായ ഒരുപാട് ഗുണങ്ങൾ ഉണ്ട് കേട്ടോ? അത് എന്തൊക്കെയാണ് എന്ന് നോക്കാം.
ആലിംഗനം ചെയ്യുന്നത് ഹൃദയത്തിനു നല്ലതാണ്. നമ്മുടെ ഹൃദയമിടിപ്പു കൂടുകയും അത് വഴി രക്തപ്രവാഹം വര്‍ദ്ധിക്കാനും ഇടയാകും. ഹൃദയത്തിലുള്ള മസിലുകള്‍ കൂടുതല്‍ ശക്തിപ്പെടുത്താൻ ആലിംഗനത്തിനു കഴിയും. നമ്മുടെ മനസ്സിൽ അടിഞ്ഞു കൂടിയിരിക്കുന്ന ഭയമകറ്റാന്‍ ആലിംഗനത്തിനു കഴിയും. മനസ്സിനു താങ്ങാനാവാത്ത പ്രശനങ്ങൾ വരുമ്പോൾ ആരെയെങ്കിലും കെട്ടിപ്പിടിച്ച് കരയാൻ തോന്നിയിട്ടില്ലേ? ആലിംഗനത്തിനു മനസിൽ സുരക്ഷിതത്വവും ശാന്തിയും പ്രദാനം ചെയ്യാനുള്ള കഴിവുണ്ട്. അത് കൊണ്ട് തന്നെ വിഷമം വരുമ്പോൾ വേണ്ടപ്പെട്ടവരെ കെട്ടിപിടിച്ചോളൂ. ഒരൊറ്റ ആലിംഗനത്തിനു ഹൈ ബിപിയെ കുറയ്ക്കാന്‍ കഴിയും. ആലിംഗനത്തിലൂടെ നമ്മൾ നേരിടുന്ന മാനസിക പിരിമുറുക്കം, ടെന്‍ഷന്‍ എന്നിവയെല്ലാം മാറും. അതിലൂടെ നമ്മെ അലട്ടുന്ന പല അസുഖങ്ങളും ഇല്ലാതാകുവാൻ ഇടയാകും.
ആലിംഗനം നമ്മുടെ തലച്ചോറിനെ സ്വാധീനിക്കാനുള്ള കഴിവ് ഉണ്ട്. ഇത് നമ്മുടെ ശുഭാപ്തി വിശ്വാസത്തെ വര്‍ദ്ധിപ്പിയ്ക്കും. അത് പോലെ തന്നെ നമ്മുടെ ശരീരത്തിലെ ഓക്‌സിടോസിന്‍ തോത് വര്‍ദ്ധിപ്പിയ്ക്കാൻ ആലിംഗനത്തിനു കഴിയും. അത് കൂടുന്നതോടെ നമ്മുടെ മോശമായ മാനസികാവസ്ഥ മാറുവാൻ ഇടയാകും. ആലിംഗനത്തിലൂടെ സെറാട്ടോനില്‍ തോത് വര്‍ദ്ധിക്കുകയും അത് വഴി വിഷാദത്തെ അകറ്റി സന്തോഷവും ഊര്‍ജവും കിട്ടാൻ ഇടയാകും. ഒരുപാട് പ്രശ്നങ്ങൾ നമ്മുടെ ജീവിതത്തിൽ നാം നേരിടുന്നുണ്ട്. അത് കൊണ്ട് തന്നെ മനസ്സു ഇപ്പോഴും തിരമാലകൾ പോലെ കലുഷിതമായി കൊണ്ടിരിക്കും. ഒരു ആലിംഗനത്തിലൂടെ മനസ്സിനെ ശാന്തമാക്കാന്‍ കഴിയും. നാം ആലിംഗനം ചെയ്യുമ്പോൾ നമ്മുടെ മസിലുകൾ അയയുകയാണ്. അപ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ കുറയാന്‍ ഇത് സഹായിക്കും. നാഡീവ്യവസ്ഥയുടെ സന്തുലിതാവസ്ഥയ്ക്കു ആലിംഗനം സഹായകമാണ്. നമ്മിലുള്ള ആത്മവിശ്വാസത്തെ കൂട്ടുവാൻ ആലിംഗനത്തിന് കഴിയും. ആലിംഗനം നമ്മോടുള്ള മറ്റൊരാളുടെ കരുതലാണ് കാണിയ്ക്കുന്നത്. മനസിനേയും ഇതുവഴി ശരീരത്തേയും ആലിംഗനം സുഖപ്പെടുത്തും.
https://www.facebook.com/Malayalivartha