Widgets Magazine
17
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരണം.... ഈ മാസം 30 വരെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല


റോസമ്മയ്ക്ക് സെബാസ്റ്റിയനുമായി ഉള്ളത് മറ്റൊരു ബന്ധം: നാട്ടുകാരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...


50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; അഞ്ച് ജില്ലകളിൽ അതിതീവ്ര മഴ സാധ്യത: എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; മിന്നൽ മരണങ്ങൾ ഉയരുന്നു...


ഒടുവിൽ മുട്ടുമടക്കി സമ്മതിച്ച് പാകിസ്ഥാൻ.. ഇന്ത്യയുടെ സൈനിക ആക്രമണത്തില്‍ 13 പാക് സൈനികര്‍ ഉള്‍പ്പെടെ 50-ലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായതായി, സമ്മതിച്ചിരിക്കുന്നു..പേരുകൾ സഹിതം പുറത്ത്..


പുടിന് നടന്നുനീങ്ങാന്‍ വിരിച്ച ചുവപ്പുപരവതാനി യുഎസ് സൈനികര്‍..മുട്ടുകുത്തിയിരുന്ന് ശരിയാക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്..അമേരിക്കയില്‍നിന്നും ഈ ദൃശ്യത്തിനെതിരേ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്...

വിഷാദരോഗം: വസ്തുതകളും ചികില്‍സയും

16 MARCH 2017 11:45 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിന് എയിംസ് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹം: മന്ത്രി വീണാ ജോര്‍ജ്

നിപ പ്രതിരോധം: ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി; നിപ പ്രതിരോധത്തിന് ഇ സഞ്ജീവനിയില്‍ പ്രത്യേക ഒപി ക്ലിനിക്...

4 ആഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്; കഴിഞ്ഞ ഒന്നര മാസത്തിനിടെ നടത്തിയത് 7,584 പരിശോധനകള്‍...

പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കാനും ഉപയോഗിക്കുന്ന മരുന്നുകളുടെ വ്യാജൻ മരുന്നുവിപണിയിൽ വ്യാപകമാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന; വാങ്ങിക്കഴിച്ചാൽ മരിച്ചുപോകും

മരുന്നില്ലാതെ പ്രമേഹത്തെ തടയാം..നിങ്ങളുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തി നിങ്ങള്‍ക്ക് പ്രമേഹത്തെ വരുതിയിലാക്കാന്‍ സാധിക്കും. മരുന്നില്ലാതെ തന്നെ നിരവധി ആളുകള്‍ അവരുടെ പ്രമേഹം നിയന്ത്രണത്തിലാക്കിയതായി വിദഗ്ധന്‍ പറയുന്നു..

ആധുനിക മനുഷ്യന്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് മാനസിക സമ്മര്‍ദ്ദം. ഭക്ഷണരീതി,ഉറക്കം,വ്യക്തിത്വം എന്നിവയെ കടുത്ത തോതില്‍ ബാധിക്കുമ്പോഴാണ് വിഷാദം രോഗമായി മാറുന്നത്. കിട്ടിക്കൊണ്ടിരിക്കുന്ന സ്‌നേഹം നഷ്ടപ്പെടുമ്പോള്‍, രോഗം പിടിപെടുമ്പോള്‍, ജോലി നഷ്ടപ്പെടുമ്പോള്‍, സാമ്പത്തിക പ്രശ്‌നങ്ങളില്‍പെട്ടുഴലുമ്പോള്‍ എന്നിങ്ങനെയുള്ള പല സാഹചര്യങ്ങളും ആളുകളെ വിഷാദരോഗികളാക്കി തീര്‍ക്കാറുണ്ട്.

സിറോട്ടോണിന്‍,നോര്‍എപിനെഫ്രിന്‍ എന്നീ രാസപരിവാഹകരുടെ വിന്യാസത്തിലും പ്രര്‍ത്തനത്തിലുമുള്ള കുറവാണ് വിഷാദരോഗത്തിന്റെ അടിസ്ഥാനം എന്ന് കണ്ടെത്തിയിട്ടുണ്ട്.ഈ അടിസ്ഥാന വൈകല്യം എങ്ങനെയുണ്ടാകുന്നുവെന്നത് വ്യക്തമല്ല.എന്നാല്‍ വിഷാദരോഗ ചികിത്സയ്ക്കുപയോഗിക്കുന്ന ആധുനിക ഔഷധങ്ങള്‍ പരിവാഹക പദാര്‍ത്ഥങ്ങളുടെ കുറവ് പരിഹരിക്കുന്നതായി കണ്ടിട്ടുണ്ട്.

തലച്ചോറിലെ നാഡീപ്രേഷണ വ്യവസ്ഥയിലുണ്ടാകുന്ന ക്രമക്കേടുകള്‍ ശാരീരിക മാനസിക തലങ്ങളിലെ പലതരം അസ്വാസ്ഥ്യങ്ങളായി പരിണമിക്കും. അവയുടെ ആകെത്തുകയാണ് ഡിപ്രെഷന്‍. ഇത് മാനസികതലത്തിലാണ് നമുക്കനുഭവപ്പെടുന്നത്.എങ്കിലും ശരീരത്തില്‍ അതായത് തലച്ചോറില്‍ നിന്ന് തന്നെയാണ് തുടങ്ങുന്നത്.ദുഖവും പിരിമുറുക്കവും മാറാതെ നിന്ന് നാഡീ പ്രേഷണം വഴിയുള്ള ചില രാസസംപ്രേഷണത്തില്‍ ഉണ്ടാകുന്ന അസംതുലിതാവസ്ഥ ഡിപ്രെഷന്‍ എന്ന അവസ്ഥയിലേക്ക് നയിക്കുന്നു. ഇത് ഒരു മൂഡ് ഡിസോര്‍ഡര്‍ ആണ്.അതായത് ഒരു നിശ്ചിത ക്രമത്തിലുള്ള ശാരീരിക മാനസിക അവസ്ഥയെ ആണ് മൂഡ് എന്നുദ്ദേശിക്കുന്നത്.ഈ ക്രമം അതിന്റെ അളവില്‍ കൂടുതലോ കുറവോ ആയാല്‍ മൂഡ് ഡിസോര്‍ഡര്‍ ആയിത്തീരുന്നു.

ഏകമുഖവിഷാദം(യുണീപോളാര്‍ ഡിപ്രെഷന്‍) : ഭൂരിപക്ഷം രോഗികളിലും വിഷാദരോഗം പെട്ടെന്നുണ്ടാവുകയും ഏതാനും മാസങ്ങള്‍ക്കകം പൂര്‍ണമായി ശമിക്കുകയും ചെയ്യുന്നതാണ്.എന്നാല്‍ വലിയൊരു വിഭാഗം രോഗികളില്‍ അത് ആവര്‍ത്തിക്കും.ചിലപ്പോള്‍ ഓരോവര്‍ഷവും ചിലരില്‍ ഏതാനും വര്‍ഷങ്ങളിലെ ഇടവേളയ്ക്കുശേഷം മാത്രം.എല്ലാ പ്രാവശ്യവും വിഷാദലക്ഷണങ്ങളാണ് രോഗിക്കുണ്ടാകുന്നതെങ്കില്‍ അതിനെ ഏകമുഖ വിഷാദം എന്നു വിളിക്കുന്നു.ഏകമുഖവിഷാദരോഗം ആണെന്നുറപ്പുണ്ടെങ്കില്‍ വിഷാദ വിരുദ്ധൗഷധങ്ങള്‍(ആന്റി ഡിപ്രെസ്സെന്റ്‌സ്) മാത്രം കൊണ്ടുള്ള ചികിത്സ ഫലപ്രദമായേക്കും.

ദ്വിമുഖവിഷാദം(ബൈപോളാര്‍ ഡിപ്രെഷന്‍): ഈ രോഗികളില്‍ വിഷാദം,ഉന്മാദം എന്നിവ മാറിമാറി ഉണ്ടാകും.ഉന്മാദത്തിന്റെ പ്രത്യക്ഷലക്ഷണങ്ങള്‍ പ്രകടമായിട്ടില്ലെങ്കിലും പല രോഗികളിലും വിമുഖശ്രേണിയില്‍ ഉള്‍പ്പെടുന്ന ലഹരിശീലം,പെരുമാറ്റ വൈകല്യങ്ങള്‍,അനിയന്ത്രിതക്ഷോഭം എന്നിവയുണ്ടാകും.ഏകമുഖവിഷാദം ആണെന്ന് പ്രഥമദൃഷ്ടിയില്‍ തോന്നിക്കുന്ന പല രോഗികളിലും ശ്രദ്ധാപൂര്‍വം രോഗവിശകലനം നടത്തിയാല്‍ ദ്വിമുഖവിഷാദത്തിന്റെ തെളിവുകള്‍ കണ്ടെത്താം. ദ്വിമുഖവിഷാദരോഗത്തിന് വിഷാദ വിരുദ്ധൗഷധങ്ങള്‍(ആന്റി ഡിപ്രെസ്സെന്റ്‌സ്) മതിയാകില്ല.വിഷാദവിരുദ്ധൗഷധങ്ങള്‍ മാത്രം ഉപയോഗിക്കുന്നത് രോഗിയുടെ സ്ഥിതി മോശമാകാനും കാരണമാകും.വികാരതുലനഔഷധങ്ങള്‍ കൂടി ശ്രദ്ധാപൂര്‍വം ഉപയോഗിച്ചാണ് അവയെ ചികിത്സിക്കേണ്ടത്.

മെലങ്കോളിക് ഡിപ്രെഷന്‍: ഇതില്‍ ഉറക്കം, വിശപ്പ്, ലൈംഗികത ഇവയില്‍ വളരെ കുറവ് വരുക, തീരെ മെലിയുക ഇവയുണ്ടാകുന്നു.

എടിപ്പിക്കല്‍ ഡിപ്രെഷന്‍:ഈ രോഗികളില്‍ അമിതമായ ഉറക്കം, കൂടുതല്‍ വിശപ്പ് അതനുസരിച്ച് ഭക്ഷണം കഴിക്കുക, ലൈംഗിക ആസക്തി കൂടുക, ശരീരം ചീര്‍ത്തു വരിക മുതലായവ പ്രകടമാകുന്നു.

സൈക്കോട്ടിക് ഡിപ്രെഷന്‍: ആരെക്കെയോ തന്നെ കൊല്ലാന്‍ വരുന്നു, ചുറ്റും ശത്രുക്കള്‍ ആണെന്നുമുള്ള ചിന്തയും ഭയവും ഇതില്‍ കൂടുതലായി കാണുന്നു.

പോസ്റ്റ് പാര്‍ട്ടം ഡിപ്രെഷന്‍ : ഇത് പ്രസവത്തോടനുബന്ധിച്ചു സ്ത്രീകളില്‍ ഉണ്ടാകുന്നതാണ്. ചില രാജ്യങ്ങളില്‍ എട്ടില്‍ ഒന്ന് എന്ന കണക്കിന് സ്ത്രീകളില്‍ ഇത് കാണുന്നു. മൂഡ് ഡിസോഡര്‍ പ്രധാനമായും രണ്ടു തരത്തിലുണ്ട. വിഷാദ രോഗം (അഥവാ ഡിപ്രസ്സീവ് ഡിസ്ഓര്‍ഡര്‍), ഉന്മാദവിഷാദ രോഗം ( അഥവാ ബൈപോളാര്‍ മൂഡ് ഡിസ്ഓര്‍ഡര്‍):~ാളുടെ വൈകാരിക അവസ്ഥ, അഥവാ മൂഡില്‍, അത്യാഹ്ലാദം, അതികഠിനമായ ദു:ഖം എന്നിങ്ങനെ കാര്യമായ വ്യതിയാനങ്ങള്‍ ഉണ്ടാവുന്ന അവസ്ഥ ആണ് ഉന്മാദ വിഷാദ രോഗം അഥവാ ബൈപോളാര്‍ മൂഡ് ഡിസോഡര്‍.

വിഷാദരോഗത്തിലാവട്ടെ അതികഠിനമായ ദു:ഖം ആണ് പ്രധാനമായും ഉണ്ടാവുന്നത്. വിഷാദരോഗത്തില്‍ വിഷാദം,ആത്മഹത്യാ പ്രവണത,ശരീരക്ഷീണം,വിശപ്പില്ലായ്മ,ഉറക്കക്കുറവ് എന്നീ മാനസിക ലക്ഷണങ്ങളോടൊപ്പം പലതരത്തിലുള്ള ശാരീരികലക്ഷണങ്ങളും കാണാം.ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വേദന,കഴപ്പ്,വയറെരിച്ചില്‍,തലവേദന,തലകറക്കം,സന്ധിവേദന,നീര്‍ക്കെട്ട് തുടങ്ങി പലതും ഇതിലുള്‍പ്പെടുന്നു.ചില രോഗികളില്‍ വിഷാദത്തെക്കാള്‍ കൂടുതല്‍ ശാരീരികലക്ഷണങ്ങളാണ് കാണുന്നത്.ഒന്നിലും താല്‍പര്യം ഇല്ലാതിരിക്കുക, ഏകാന്തത,അകാരണമായ ദുഃഖം, ഒന്നിലും ഉത്സാഹമില്ലായ്മ,വെറുപ്പ്, പെട്ടെന്നുള്ള ദേഷ്യം,അകാരണമായ ഉത്കണ്ട, ക്ഷീണം, ഭയം, ഉറക്കക്കുറവ്,വിശപ്പില്ലായ്മ, ചിലപ്പോള്‍ വിശപ്പ് കൂടുതല്‍, ഭക്ഷണം കൂടുതലോ കുറച്ചോ കഴിക്കുക,
കൂടുതലായോ കുറവായോ ഉറങ്ങുക.

നമ്മുടെ തലച്ചോറില്‍ കാണപ്പെടുന്ന നാഡീകോശങ്ങളിലാണ് സീറോട്ടോണിന്‍,നോര്‍എപിനെഫ്രിന്‍ എന്നീ രാസവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നത്.ഈ രാസവസ്തുക്കള്‍ ഉപയോഗിച്ച് ആശയവിനിമയം നടത്തുന്ന നാഡീപഥങ്ങളാണ് വിഷാദത്തില്‍ ശരീരപ്രക്രിയകളെയും സ്വഭാവസവിശേഷതകളെയും നിയന്ത്രിക്കുന്നത്.ഈ രാസവസ്തുക്കള്‍ക്ക് ഉറക്കം,ഓര്‍മ,പഠനം,മാനസിക നില,ലൈംഗിക താത്പര്യങ്ങള്‍ തുടങ്ങിയ വിവിധങ്ങളായ പ്രവര്‍ത്തികളെ നിയന്ത്രിക്കുന്നതില്‍ നിര്‍ണ്ണായക സ്ഥാനമാണുള്ളത്.കേന്ദ്ര നാഡീ വ്യവസ്ഥയിലെ സീറോടൊണിന്‍,നോര്‍എപിനെഫ്രിന്‍ അളവിലുണ്ടാവുന്ന കുറവാണ് വിഷാദ രോഗത്തിന് അടിസ്ഥാനം.

പല കാരണങ്ങള്‍ ഉണ്ടെങ്കിലും പൊതുവായി ചിലവ താഴെ കാണുക.

പീഡാനുഭവങ്ങള്‍ നിറഞ്ഞ ശൈശവം,ബാല്യം,കൗമാരം.
സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഉണ്ടാകുന്ന വഴക്ക് പിണക്കങ്ങള്‍.
ഉറ്റ ബന്ധുക്കളുടെയോ കുടുംബാംഗങ്ങളുടെയോ മരണം, വേര്‍്പാട്.
ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍
പാരമ്പര്യം, ചില കുടുംബങ്ങളില്‍ പാരമ്പര്യമായി ഇത് കണ്ടു വരുന്നു.
വിവാഹ മോചനം,ജോലി നഷ്ടപ്പെടല്‍ തുടങ്ങിയവ, മാനസിക ശാരീരിക തീരാരോഗങ്ങള്‍.


ജീവിതത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഡിപ്രെഷന്‍ ഒഴിവാക്കാം.ജീവിതത്തിന് ചില ചിട്ടകള്‍ കൊടുക്കുക,നേരത്തെ കിടക്കുകയും എഴുന്നേല്‍ക്കുകയും ചെയ്യുക.നടത്തം,ജോഗിംഗ്,നീന്തല്‍ ഇവയിലേതെങ്കിലും മൂന്ന് മിനിറ്റ് ചെയ്യുക.ഇത് സ്‌ട്രെസ്സിനെതിരെ പോരാടുന്ന എന്‍ഡോര്‍ഫിന്‍ പോലുള്ള ഹോര്‍മോണുകളുടെ ഉല്‍പാദനം കൂട്ടുന്നു.ഒമേഗ3ഫാറ്റി ആസിഡുകള്‍, ഫോളിക് ആസിഡ് ഇവ ലഭിക്കുന്ന ഭക്ഷണങ്ങള്‍ അതായത് മത്സ്യം,പച്ചക്കറി, പഴങ്ങള്‍ ഇവ പതിവാക്കുക.നന്നായി ഉറങ്ങുക.ഉറക്കത്തിനു ശല്യമാകുന്ന എല്ലാം ബെഡ് റൂമില്‍ നിന്ന് ഒഴിവാക്കുക. ഉത്തരവാദിത്തങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ എന്തെങ്കിലും ഏറ്റെടുക്കുക.എന്നെ ഒന്നിനും കൊള്ളില്ല, വിലയില്ലാത്തവന്‍, പരാജിതന്‍, ഞാന്‍ ആര്‍ക്കും വേണ്ടാത്തവന്‍ ഇങ്ങനെയുള്ള ചിന്തകള്‍ മാറ്റുക.പൂര്‍ണതയോ, മത്സര ബുദ്ധിയോ വേണ്ടെന്നു വെയ്ക്കുക.


ഔഷധങ്ങളും മനഃശാസ്ത്ര സമീപനങ്ങളും ജീവിതശൈലീ ക്രമീകരണങ്ങളും ചേര്‍ന്നതാണ് വിഷാദരോഗത്തിന്റെ ചികില്‍സ.മസ്തിഷ്‌കത്തിലെ സീറോട്ടോണിന്‍,നോര്‍എപിനെഫ്രിന്‍ തുടങ്ങിയ രാസവസ്തുക്കളുടെ അളവ് ക്രമീകരിക്കാനുപകരിക്കുന്ന എസ്.എസ്.ആര്‍.ഐ, എസ്.എന്‍.ആര്‍.ഐ,മോണോഅമീന്‍ ഓക്‌സിഡേസ് ഇന്‍ഹിബിറ്റര്‍, െ്രെടസൈക്ലിക് ആന്റി ഡിപ്രെസ്സെന്റ്‌സ് എന്നീ മരുന്നുകളാണ് സാധാരണയായി ഉപയോഗിച്ച് വരുന്നത്.

ബൈപോളാര്‍ ഡിപ്രെഷന്‍ ഉള്ളവര്‍ക്ക് മനസ്സിന്റെ വൈകാരികാവസ്ഥയെ ക്രമപ്പെടുത്തുന്ന മൂഡ് സ്‌റ്റെബിലൈസര്‍ മരുന്നുകള്‍ വേണ്ടി വരും.സൈക്കോട്ടിക് ഡിപ്രെഷന്‍ ഉള്ളവര്‍ക്ക് മാനസിക വിഭ്രാന്തി മാറ്റാന്‍ ഉപയോഗിക്കുന്ന ആന്റി സൈക്കോട്ടിക് ഔഷധങ്ങള്‍ വേണ്ടി വരാം.മനസ്സിലെ അസ്വസ്ഥതയുണ്ടാക്കുന്ന ചിന്തകളെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ബിഹേവിയര്‍ തെറാപ്പി,മൈന്‍ഡ് ഫുള്‍നെസ്സ്, റിലാക്‌സേഷന്‍ എന്നിവയൊക്കെ പ്രയോജനം ചെയ്യുന്ന മഃനശാസ്ത്ര ചികില്‍സകളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യ ഗഡു 20നകം അടയ്ക്കണം...  (40 minutes ago)

ബോട്ടില്‍ ചരക്കു കപ്പലിടിച്ച ശേഷം നിര്‍ത്താതെ പോയി  (47 minutes ago)

ലോറിയില്‍ കാറിടിച്ച് കയറി രണ്ട് ചെന്നൈ സ്വദേശികള്‍ക്ക് ദാരുണാന്ത്യം  (56 minutes ago)

ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് മയാമി തകര്‍ത്തത്....  (1 hour ago)

ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട്  (1 hour ago)

ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെയെത്തി  (1 hour ago)

ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നു  (2 hours ago)

രാജ്യം 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ലഭിച്ചതിനാല്‍ കുഞ്ഞിന്റെ പേര് 'സ്വതന്ത്ര  (2 hours ago)

സന്തോഷവാർത്തകൾക്ക് സാധ്യത, ഈ രാശിക്കാർക്ക് ഇന്ന് അത്ഭുതങ്ങൾ വന്നു ചേരും!  (2 hours ago)

ഹാപ്പി അവേഴ്‌സ് .... ഓഗസ്റ്റ് 24 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്‌സിഡി ഇതര ഭക്ഷ്യവസ്തുക്കള്‍ക്ക് വിലക്കുറവ്  (2 hours ago)

ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ്.....  (2 hours ago)

ദര്‍ശനത്തിന് എത്തുന്ന എല്ലാ തീര്‍ഥാടകരും വെര്‍ച്വല്‍ ക്യൂ ബുക്കു ചെയ്യണം  (2 hours ago)

പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന യോഗത്തിനു ശേഷം ഇക്കാര്യത്തില്‍....  (3 hours ago)

ഒരു വ്യക്തിക്ക് ഒരു വോട്ട് എന്ന അവകാശത്തിനു വേണ്ടിയുള്ള പോരാട്ടമാണ് ഈ യാത്ര...  (3 hours ago)

വാഹനം അപകടത്തില്‍പെട്ട് ഏഴുപേര്‍ക്ക് പരിക്ക്  (3 hours ago)

Malayali Vartha Recommends