യോഗയിൽ എങ്ങനെ വെള്ളത്തിൽ പോസ് ചെയ്യാമെന്ന് പഠിപ്പിച്ച് മലൈക അറോറ : വൈറലായി മാറിയ യോഗ ഹോട്ട് ചിത്രങ്ങൾ
മലൈക അറോറയ്ക്ക് വയസ്സ് 47 ആയി എന്ന് ആരും പറയില്ല.. ബോളിവുഡിലെ താരസുന്ദരിയാണ് മലൈക അറോറ. സിനിമയില്‍ സജീവമായ താരം പിന്നീട് മോഡലിംഗിലേക്ക് തിരിയുകയായിരുന്നു. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞു നില്‍ക്കുകയാണ് ഈ ബോളിവുഡ് സുന്ദരി
സൗന്ദര്യത്തിന്റെയും ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ മലൈക വളരെ ശ്രദ്ധ കൊടുക്കാറുണ്ട്. തന്റെ ശരീര സൗന്ദര്യം ഇത്ര ഭംഗിയായി കാത്തു സൂക്ഷിക്കുന്ന മലൈക തന്റെ മനോഹരമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്
യോഗ (YOGA) ക്ലാസും ജിമ്മും കഴിഞ്ഞ് പുറത്തുവരുന്ന മലായികയുടെ ചിത്രങ്ങൾ മിക്കപ്പോഴും വൈറലാകാറുമുണ്ട്. മലൈകയുടെ (Malaika Arora) ജിം ലുക്കുകളും വളരെയധികം ചർച്ച ചെയ്യപ്പെട്ടിട്ടുമുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമായ മലൈക അതിലൂടെ തന്റെ ആരാധകർക്ക് ഫിറ്റ്നസുമായി ബന്ധപ്പെട്ട നുറുങ്ങു വിദ്യകളും പറഞ്ഞുകൊടുക്കാറുണ്ട്. ഇത്തവണ മലൈക നീന്തൽക്കുളത്തിൽ യോഗ ചെയ്യുന്ന ചിത്രമാണ് പുറത്തുവരുന്നത്.
മലൈക അറോറ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ആണ് വെള്ളത്തിലിരുന്നുകൊണ്ട് യോഗാസനം ചെയ്യുന്ന ചിത്രം പങ്കിട്ടത് . ഇതോടൊപ്പം മലൈക അറോറ (Malaika Arora) ഒരു കുറിപ്പും പങ്കിട്ടിട്ടുണ്ട്.
പുതുവർഷത്തിൽൽ വർക്ക് ഔട്ടുകളും യോഗ (Yoga) ദിനചര്യകളും ആരംഭിച്ച് ഒരു പുതിയ ആഴ്ച ആരംഭിക്കാം എന്നാണ് മലൈക കുറിച്ചത് .. കൂടാതെ യോഗയിൽ എങ്ങനെ വെള്ളത്തിൽ പോസ് ചെയ്യാമെന്നും മലൈക തന്റെ പോസ്റ്റിലൂടെ വിശദീകരിച്ചിട്ടുണ്ട്.
ഈ പോസ് കാലുകൾക്ക് ശക്തി നൽകുന്നതാണെന്നും മലൈക പറഞ്ഞു. ഒപ്പം ഫോക്കസും ഏകാഗ്രതയും വർദ്ധിക്കുന്നതിനൊപ്പം ഇത് ബാലൻസും മെച്ചപ്പെടുത്തുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്.
മലൈക അറോറ ഇത്തവണ അർജുൻ കപൂറിനൊപ്പമാണ് (Arjun Kapoor) ഗോവയിൽ (GOA) പുതുവത്സരം ആഘോഷിച്ചത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഗോവൻ ചിത്രങ്ങളും വൈറലായിട്ടുണ്ട്. നടൻ അർജുൻ കപൂറും മലൈകയ്‌ക്കൊപ്പമുണ്ട് . രണ്ടുപേരുടെയും ഗോവ (Goa) ട്രിപ്പുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
അർബാസ് ഖാനിൽ നിന്നും വിവാഹമോചനം നേടിയ ശേഷം മലൈകയും അർജുൻ കപൂറും (ARJUN KAPOOR) പരസ്പരം ഡേറ്റിംഗിലാണ് .. ഇരുവരും സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ ബന്ധം പരസ്യമാക്കിയിട്ടുണ്ട്.
ഈ lock down സമയത്ത് ഇരുവരും ഒരുമിച്ച് ധാരാളം സമയം ചെലവഴിച്ചതിന്റെ ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ ഉണ്ട് . അതേസമയം തങ്ങളുടെ വിവാഹത്തിന്റെ പദ്ധതി എന്താണെന്ന കാര്യത്തിൽ ഇരുവരും നിശബ്ദത പാലിക്കുകയാണ്.
ജനുവരി 4ന് മുംബൈയിലെ ബാന്ദ്രയില്‍ സ്വകാര്യ ആവശ്യത്തിനായി എത്തിയ താരത്തിന്റെ ചിത്രവും വൈറലായിക്കഴിഞ്ഞു . പിങ്ക് സ്വെറ്റ് ഷര്‍ട്ടും ഡെനിമുമാണ് മലൈക ധരിച്ചിരിയ്ക്കുന്നത്. പോണി ടെയ്ല്‍ സ്‌റ്റൈലിലാണ് മുടി കെട്ടിയിരുന്നത്.
എന്നാല്‍ വസ്ത്രത്തെക്കാള്‍ ആരാധകരുടെ കണ്ണ് ഇത്തവണ ഉടക്കിയത് താരത്തിന്റെ ഷൂസിലായിരുന്നു എന്ന് പറയാം . ഡ്രസ്സിന്റേതു പോലെ വളരെ സിംപിള്‍ എന്ന് തോന്നുന്ന പാറ്റേണ്‍ തന്നെയായിരുന്നു ഷൂസിന് . പക്ഷേ, വില കേട്ടാല്‍ ആരുമൊന്നു ഞെട്ടും. ആഡംബര ബ്രാന്‍ഡായ ലൂയിസ് വിറ്റണില്‍ നിന്നുള്ള വണ്ടര്‍ലാന്റ് ഫ്‌ലാറ്റ് റേഞ്ചര്‍ വിഭാഗത്തില്‍പ്പെട്ട ഈ ഷൂസിന്റെ വില 1150 യൂറോ ആണ്. അതായത് ഇന്ത്യന്‍ രൂപയില്‍ ഒരു ലക്ഷത്തിന് മുകളിലാണ് ഈ ഷൂസിന്റെ വില
ഏതായാലും സ്വിമ്മിംഗ് പൂളിലെ യോഗാഭ്യാസം എത്രപേർക്ക് പ്രചോദനമാകുമെന്നു കണ്ടറിയാം ...
https://www.facebook.com/Malayalivartha