സ്വയം നടക്കുന്ന വീട്

നമ്മള്‍ എവിടെ പോയാലും സ്വന്തം വീട്ടില്‍ തിരിച്ചെത്തിയാലെ പലര്‍ക്കും ആശ്വാസമാകുകയുളളു. ഇങ്ങനെയുളളവര്‍ക്കും ഇടയ്ക്കിടെ സ്ഥലം മാറുന്ന നാടോടി ജീവിതം ഇഷ്ടപ്പെടുന്നവര്‍ക്കുമായി ഒരു സന്തോഷവാര്‍ത്ത. സാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയും ഡാനിഷ് ഡിസൈനേഴ്‌സായ ച55 ഉം സംയുക്തമായി ചേര്‍ന്നാണ് ഇത്തരം വീട് നിര്‍മിച്ചിരിക്കുന്നത്. പതിനൊന്ന് ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ങകഠ ക്യാമ്പസിനകത്താണ് വീടിന്റെ കന്നി യാത്ര നടന്നത്.
മണിക്കൂറില്‍ അഞ്ച് കിലോമീറ്ററാണ് വീടിന്റെ വേഗത.ആറ് കാലുകളാണ് വീടിനുള്ളത്. മുന്നോട്ടും പിന്നോട്ടും മറ്റ് ദിശകളിലേക്കും തിരിക്കാനുള്ള സംവിധാനങ്ങളുമുണ്ട് വീടിനകത്ത്. സൗരോര്‍ജത്തിലും കാറ്റില്‍ നിന്നുമുള്ള വൈദ്യുതിയിലുമാണ് വീടിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നാല് പേര്‍ക്ക് താമസിക്കാവുന്ന വിധത്തിലാണ് വീടിന്റെ രൂപകല്‍പന. ഭാവിയില്‍ വലിയ അംഗസംഖ്യയുള്ള കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള വിധത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി വീടിനെ വിപുലീകരിക്കാനാണ് ഇതിന്റെ ഡിസൈനേഴ്‌സിന്റെ ലക്ഷ്യം.
https://www.facebook.com/Malayalivartha