കന്നിമൂലയ്ക്ക് പ്രത്യേകം പ്രാധാന്യം നല്‍കണം

ഗൃഹനിര്‍മ്മാണ ഘട്ടത്തിലും ഗൃഹവാസകാലത്തും കന്നിമൂലയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കേണ്ടതുണ്ട്. ഗൃഹനിര്‍മ്മാണ ഘട്ടത്തില്‍ വാസ്തുശാസ്ത്രത്തില്‍ അത്രമാത്രം പ്രാധാന്യമുള്ള ഒരു ദിക്കാണ് കന്നിമൂല എന്ന പേരില്‍ അറിയപ്പെടുന്ന തെക്ക് പടിഞ്ഞാറ് ദിക്ക്. സൂക്ഷ്മതയോടെ പരിപാലിച്ചാല്‍ സമൃദ്ധിയും, അശ്രദ്ധയോടെ പരിപാലിച്ചാല്‍ കഷ്ടതകളും തരുന്ന ഒരു ദിക്കാണിത്.
കന്നിമൂല എന്നറിയപ്പെടുന്ന തെക്ക് പടിഞ്ഞാറ് ദിക്കിന് ചില പ്രത്യേകതകള്‍ ഉണ്ട്. അഷ്ടദിക്കുകളില്‍ മറ്റ് ഏഴ് ദിക്കുകളുടെയും അധിപന്‍മാര്‍ ദേവന്‍മാര്‍ ആണ്. എന്നാല്‍ തെക്കു പടിഞ്ഞാറേ ദിക്കിന്റെ അധിപന്‍ ഒരു പിശാച് ആണ്. നിര്യതി എന്നാണ് പേര്. അസുരന്‍മാരുടെ ദേവനായാണ് നിര്യതി പരിഗണിക്കപ്പെടുന്നത്.
സാത്വികന്‍മാരായ ദേവന്‍മാരില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഫലങ്ങളാണ് നിര്യതി എന്ന ദിക് സംരക്ഷകനില്‍ നിന്നും ലഭിക്കുന്നത്. നിമിഷനേരം കൊണ്ട് സന്തോഷം വരുകയും, നിമിഷനേരം കൊണ്ട് ദേഷ്യം വരുകയും ചെയ്യുന്ന പ്രകൃതക്കാരനാണ് നിര്യതി. അതുകൊണ്ടുതന്നെ നിര്യതിയില്‍ നിന്നും ലഭിക്കുന്ന വാസ്തുഫലങ്ങള്‍ സമ്മിശ്രമാണ്.
പ്രീതിപ്പെടുത്തിയാല്‍ സദ്ഫലങ്ങള്‍ തുടര്‍ച്ചയായി ലഭിക്കും. അപ്രീതി തോന്നിയാല്‍ അതിഭയങ്കരമായി കോപിഷ്ടനാകുകയും ഗൃഹവാസികളുടെ മേല്‍ കടുത്ത ദുരിതങ്ങള്‍ വാരിവിതറുകയും ചെയ്യും. ദേവന്‍മാരെക്കാള്‍ ശക്തിയുണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന നിര്യതി സംരക്ഷണത്തിന്റെയും നിഗ്രഹണത്തിന്റെയും സംയുക്ത പ്രതീകമാണ്. അതുകൊണ്ടുതന്നെ കന്നിമൂലയിലെ ഏത് നിര്‍മ്മാണപ്രവര്‍ത്തനങ്ങളും വാസ്തുവിദഗ്ധന്റെ മേല്‍നോട്ടത്തില്‍ വേണം നടത്തുവാന്‍.
https://www.facebook.com/Malayalivartha