ആര്‍ക്കിടെക്റ്റ് രംഗത്തെ വിസ്മയമായി ലോകത്തിലെ ആദ്യത്തെ ഐസ് ഹോട്ടൽ ..

വീട് വെക്കാൻ കല്ലും സിമന്റുമൊന്നും അതാവശ്യമല്ല,കുറച്ച് ഐസ് ആയാലും മതി എന്ന് തെളിയിച്ചിരിക്കയാണ് സ്വീഡനിലെ ആർക്കിടെക്ടുകൾ
1990 ല്‍ ആണ് ഐസ് കൊണ്ട് നിര്‍മിച്ച ഹോട്ടല്‍ ആദ്യമായി തുറക്കുന്നത്. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ ഹോട്ടല്‍ പുതുക്കിപ്പണിയാറുമുണ്ട് . ഏകദേശം 900 ടണ്‍ ഐസ് ഉപയോഗിച്ചാണ് ഓരോ വര്‍ഷവും ഹോട്ടല്‍ പുതുക്കുന്നതത്രെ. ഹോട്ടല്‍ നിര്‍മാണത്തിനുള്ള ഐസുകള്‍ ശേഖരിക്കുന്നത് ടോര്‍ നദിയില്‍ നിന്നാണ്.
55 റൂമുകള്‍ ഉള്ള ഹോട്ടലിലെ ഓരോ മുറിയും വ്യത്യസ്തമാണ്. റെസ്‌റ്റോറന്റും പള്ളിയും അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഉള്ള ഹോട്ടലില്‍ ബാർ സൗകര്യങ്ങളുമുണ്ട്.ഹോട്ടലിന്റെ ചുവരുകള്‍ മാത്രമല്ല ഹോട്ടലിനുള്ളിലെ കട്ടിലും മേശയും അടക്കമുള്ള ഫര്‍ണിച്ചറുകളെല്ലാം തന്നെ ഐസില്‍ നിര്‍മിച്ചതാണ്. മൈനസ് അഞ്ച് ഡിഗ്രി സെല്‍ഷ്യസ്സാണ് റൂമിനുള്ളിൽ താപനില.
ഐസും ക്രിയേറ്റിവിറ്റിയും ഒത്തുചേർന്ന ഭംഗിയാണ് ഹോട്ടലിന് .ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും ആർകിടെക്ടുകൾ ഈ സംരംഭത്തിന്റെ ഭാഗമാകാറുണ്ട്. ഇങ്ങനെ ക്ഷണിക്കപ്പെടുന്ന ആർക്കിടെക്ടുകൾക്ക് ഐസ് വർക്കിൽ മുൻപരിചയം ആവശ്യമില്ല. അവരുടെ മനസ്സിലെ ഭാവനകൾ ഐസിൽ പുനർനിർമ്മിക്കാനുള്ള അവസരമാണ് ഇവിടെ ലഭിക്കുന്നത്. പ്രതിവർഷം 40 ഓളം ആർട്ടിസ്റ്റുകൾ ഐസ് ഹോട്ടലിൽ വരുന്നുണ്ട്.
https://www.facebook.com/Malayalivartha