വീട്ടിലെ തുളസി നല്‍കുന്ന ഈ സൂചനകൾ അവഗണിക്കരുത്...

തുളസി പൊതുവെ പുണ്യസസ്യമായാണ് കണക്കാക്കപ്പെടുന്നത്. പൂജാദി കര്‍മങ്ങള്‍ക്ക് അത്യാവശ്യം വേണ്ടുന്ന ഒന്ന്. പൂജകള്‍ക്കു മാത്രമല്ല, ആരോഗ്യസംരക്ഷണത്തിലും തുളസി ഒന്നാംസ്ഥാനത്തു തന്നെയാണ്. തുളസി മിക്കവാറും വീട്ടുമുറ്റങ്ങളിലുണ്ടാകും, പ്രത്യേകിച്ചും ഹൈന്ദവരുടെ വീട്ടില്‍. വീട്ടിലെ തുളസി പല കാര്യങ്ങളെക്കുറിച്ചു സൂചന നല്‍കുന്ന ഒന്നാണെന്നു പറയാം. നല്ലതിനെക്കുറിച്ചും ദോഷങ്ങളെക്കുറിച്ചും. ഏതെല്ലാം വിധത്തിലാണ് തുളസി നല്ല, ദോഷവശങ്ങള്‍ വെളിപ്പെടുത്തുന്നതെന്നു നോക്കൂ,
തുളസി വേണ്ട വിധത്തില്‍ പരിചരണം നല്‍കിയിയിട്ടും നശിച്ചു പോകുന്നുവെങ്കില്‍ ഇത് വീട്ടിലുണ്ടാകാന്‍ ഇടയുന്ന കഷ്ടനഷ്ടങ്ങളെയും മരണത്തെയും കുറിച്ചു സൂചിപ്പിയ്ക്കുന്നു. ദോഷങ്ങളുണ്ടാകുന്നതിനു മുന്‍പ് തുളസീദേവി വീടു വീട്ടു പോകുന്നുവെന്നതിന്റെ സൂചനായണിത്. എന്നാല്‍ പരിചരണമില്ലെങ്കിലും നല്ല രീതിയില്‍ തുളസി വളരുകയാണെങ്കില്‍ ഇത് സന്തോഷവും ഐശ്വര്യവും വീട്ടില്‍ നിറയുന്നുവെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
തുളസിയുടെ ഇലകളുടെ നിറം പെട്ടെന്നു മാറുകയാണെങ്കില്‍ ഇത് വീട്ടില്‍ ആരെങ്കിലും ബ്ലാക് മാജിക്കിലൂടെയോ ആഭിചാരങ്ങളിലൂടെയോ സ്വാധീനം നേടാന്‍ ശ്രമിയ്ക്കുന്നവെന്നതിന്റെ സൂചന നല്‍കുന്നു. തുളസിച്ചെടി ഉണങ്ങുകയെങ്കില്‍ ഇത് വീട്ടിലെ ഗൃഹനാഥനോ നാഥയ്ക്കോ രോഗം വരാനുള്ള സാധ്യത ചൂണ്ടിക്കാട്ടുന്നു. ഒരു തുളസിയ്ക്കൊപ്പം തന്നെ വേറെ തുളസി അവിടെത്തന്നെ മുളച്ചു വരുന്നത് കരിയറില്‍ ഉയര്‍ച്ച കാണിയ്ക്കുന്ന ഒന്നാണ്.
തുളസി നശിച്ചാലോ ഉണങ്ങിയാലോ വേറെ തുളസി വച്ചു വളര്‍ത്തുക. തുളസി നന്നായി വളരുന്ന വീട്ടില്‍ ഭഗവാന്‍ വിഷ്ണു വസിയ്ക്കുമെന്നാണ് വിശ്വാസം.
https://www.facebook.com/Malayalivartha