പല്ലു തേയ്ക്കാതെ കാപ്പിയും വെള്ളവും കുടിക്കുന്ന ശീലമുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞാൽ ഞെട്ടും

ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ശരീരം വൃത്തിയായി സൂക്ഷിക്കേണ്ടത് അനിവാര്യമായ കാര്യമാണ്. അതിൽ പ്രത്യേകിച്ച് വാ വൃത്തിയായി സൂക്ഷിക്കുക എന്നത് ഏറെ പ്രാധാന്യമുള്ള കാര്യവുമാണ്. രണ്ട് നേരമുള്ള കുളിയും, രണ്ട് നേരമുള്ള പല്ല് തേയ്ക്കലും അതിൽ പ്രധാനപ്പെട്ടവയാണ്. പല്ലുകളുടെ വൃത്തി വളരെ പ്രാധാന്യമുള്ളവയാണ്. സാധാരണ പല്ലു തേയ്ക്കാതെ കാപ്പി കുടിക്കുന്ന ശീലം എല്ലാവര്‍ക്കുമുണ്ട്.
പക്ഷേ വെറുംവയറ്റില്‍ വെള്ളം കുടിക്കുമ്പോള്‍ സൂക്ഷിക്കണം. അത് എങ്ങനെയാകണം, എന്ത് കുടിക്കണമെന്ന് അറിഞ്ഞിരിക്കണം. പല രോഗങ്ങള്‍ക്കും വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് പരിഹാരമാകും എന്നാണ് പഠനം.
മറ്റൊന്ന് പല്ലു തേയ്ക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കണം. പിന്നീട് 40-45 മിനിറ്റു നേരത്തേയ്ക്ക് ഒന്നും കഴിക്കരുത്. അതുപോലെ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് നല്ലത്. തുർന്ന് നാല് ഗ്ലാസ് വെള്ളം ഓരോ ദിവസവും കുടിയ്ക്കുക. പിന്നീട് ഓരോ ഗ്ലാസ് വീതം കൂട്ടിയാല്‍ മതി. ഇത്തരത്തിൽ തുടർന്നാൽ ഗ്യാസ് സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും മാറും. പ്രമേഹം, ബിപി എന്നിവ കുറയ്ക്കാന്‍ സാധിക്കും. വാതമുള്ളവരും ഇതു പോലെ വെള്ളം കുടിക്കുക.
https://www.facebook.com/Malayalivartha