അടിത്തറ പണിയുമ്പോള്‍

കെട്ടിടനിര്‍മ്മാണത്തില്‍ അടിത്തറയോളം പ്രാധാന്യം മറ്റൊന്നിനും ഇല്ല എന്നുള്ളതാണ് വാസ്തവം. മണ്ണിന്റെയും കെട്ടിടത്തിന്റെയും പ്രതേ്യകതകള്‍ക്കനുസരിച്ചായിരിക്കും അടിത്തറയുടെ നിര്‍മ്മാണം. കെട്ടിടം പണിയുന്ന സമയത്ത് മണ്ണിനടിയിലേക്ക് വരുന്ന ഭാഗത്തെ ഫൗണ്ടേഷന്‍ എന്നും തറനിരപ്പിന് പുറത്തായി കാണുന്ന ഭാഗത്തെ ബേസ്‌മെന്റ് എന്നും പറയും.
ഷാലോ ഫൗണ്ടേഷന്‍ അഥവാ ആഴം കുറഞ്ഞത് എന്നും ഡീപ് ഫൗണ്ടേഷന്‍ അഥവാ ആഴം കൂടിയത് എന്നും രണ്ട് തരത്തില്‍ അടിസ്ഥാനപരമായി അസ്ഥിവാരങ്ങള്‍ കാണപ്പെടുന്നു. അധികം പ്രശ്‌നമല്ലാത്ത മണ്ണിന് ഷാലോ ഫൗണ്ടേഷനാണ് നല്‍കാറ്. ഷാലോ ഫൗണ്ടേഷന്‍ തന്നെ പലതരത്തിലുണ്ട്. സ്ട്രിപ്പ് ഫൗണ്ടേഷനും റാഫ്റ്റ് ഫൗണ്ടേഷനുമാണ് ഇതില്‍ പ്രധാനം. ഫൗണ്ടേഷനോ ബേസ്‌മെന്റിനോ മുകളില്‍ കോണ്‍ക്രീറ്റ് ബല്‍റ്റിട്ടാണ് സ്ട്രിപ്പ് ഫൗണ്ടേഷന്‍ ചെയ്യുക. എന്നാല്‍ ഏറ്റവും അടിയില്‍ കമ്പിയിട്ട് കോണ്‍ക്രീറ്റ് ചെയ്യുന്ന താണ് റാഫ്റ്റ് ഫൗണ്ടേഷന്‍. ചിലവേറിയതാണ് ഈ രീതി എങ്കിലും ഭൂമികുലുക്കം ഉള്‍പ്പെടെയുള്ളവയെ അതിജീവിക്കാന്‍ ഇതിന് കഴിയും.
ഉറപ്പില്ലാത്ത മണ്ണിലാണ് സാധാരണ ഗതിയില്‍ കോണ്‍ക്രീറ്റ് ബെല്‍റ്റ് പണിയുക. എന്നാല്‍ അടിസ്ഥാനത്തിലെ കരിങ്കല്ലിന് കൂട്ടിപ്പിടുത്തമുണ്ടാക്കാനും ഈര്‍പ്പം മുകളിലേക്ക് കയറുന്നത് തടയാനും വേണ്ടി കോണ്‍ക്രീറ്റ് ബെല്‍റ്റുകളിപ്പോള്‍ സര്‍വ്വസാധാരണമാണ്.
ജലസാന്നിദ്ധ്യം ഉപരിതലത്തിന് വളരെ അടുത്താണെങ്കില്‍ കരിങ്കല്ലുകൊണ്ടാണ് തറ കെട്ടേണ്ടത്. സമീപത്തെ കിണറുകളും ജലസ്രോതസ്സുകളും പരിശോധിച്ച് ജലനിരപ്പ് മനസിലാക്കുക. ജലനിരപ്പ് താഴ്ന്ന പ്രദേശങ്ങളാണെങ്കില്‍ ചെങ്കല്ല് ഉപയോഗിക്കാം.
മണ്ണ് ദുര്‍ബലമായ ഇടങ്ങളില്‍ വീടുനിര്‍മ്മിക്കുമ്പോഴാണ് പൈലിംഗ് ആവശ്യമായി വരിക. ബഹുനിലകെട്ടിടങ്ങള്‍ക്ക് പൈലിംഗ് നിര്‍ബന്ധമാണ് താനും. മണ്ണ് ദുര്‍ബലമെങ്കില്‍ പൈല്‍ ചെയ്യുകതന്നെ വേണം. ഇതിന് ആദ്യം മണ്ണിന്റെ ഉറപ്പ് ശാസ്ത്രീയമായി പരിശോധിക്കണം. സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളിലും പോളിടെക്‌നിക് ലാബുകളിലും സോയില്‍ മെക്കാനിക്‌സ് ലാബ് സംവിധാനമുണ്ട്. ഇതുപയോഗപ്പെടുത്തി മണ്ണിന്റെ ഉറപ്പും ഘടനയും മനസ്സിലാക്കിയശേഷം തറയ്ക്ക് യോജിച്ച രീതിയില്‍ അസ്ഥിവാരം നിര്‍മ്മിക്കുക.
https://www.facebook.com/Malayalivartha