Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

ആകാശത്തെ പ്രണയിച്ച കുടുംബം

17 AUGUST 2017 04:51 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

കുടുംബത്തിലെ അഞ്ചുപേരുംകൂടി 100 വര്‍ഷങ്ങളിലേറെ ചെലവഴിച്ചത് ആകാശത്താണ്. കൃത്യമായിപറഞ്ഞാല്‍ 8,76,000 മണിക്കൂറുകള്‍ കഥ തുടങ്ങുന്നത് മുത്തഛന്‍ ക്യാപ്റ്റന്‍ ജയ് ദേവ് ഭാസിനില്‍. 1954-ല്‍ കമാന്‍ഡര്‍ പദവിയില്‍ എത്തുന്ന രാജ്യത്തെ ആദ്യത്തെ ഏഴുപൈലറ്റുമാരില്‍ ഒരാള്‍. ജയ്‌ദേവിന്റെ ഭാവി മരുമകള്‍ നിവേദിത ജയ്ന്‍ അദ്ദേഹം ജോലി ചെയ്യുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ചേരുമ്പോള്‍ രാജ്യത്തു പൈലറ്റ് പദവിയിലെത്തുന്ന ആദ്യത്തെ മൂന്നുവനിതകളില്‍ ഒരാളായിരുന്നു. നിവേദിതയും ഭര്‍ത്താവ് ക്യാപ്റ്റന്‍ രോഹിത് ഭാസിനും ഇന്ന് കമാന്‍ഡര്‍ പദവിയിലെത്തിയ രണ്ടുമക്കളുടെ മാതാപിതാക്കള്‍. രോഹന്റെയും നീഹാരികയുടെയും അച്ഛനമ്മമാര്‍. അങ്ങനെ ജയ് ദേവ് ഭാസിനില്‍ തുടങ്ങി രോഹനില്‍ എത്തിനില്‍ക്കുന്ന മൂന്നു തലമുറയുടെ കുടുംബകഥ ആകാശത്തെ പ്രണയിച്ചവരുടെ കഥയാണ്. വിമാനങ്ങളുടെ ചിറകുകളിലേറി സ്വപ്നത്തിലേക്കു കുതിച്ചവരുടെ അത്യപൂര്‍വ വിജയകഥ. ഓര്‍മവച്ചകാലം മുതലേ ഞാന്‍ പൈലറ്റ് ആകാന്‍ ആഗ്രഹിച്ചു. ഏതാണ്ട് അഞ്ചോ ആറോ വയസ്സിലേ തീരുമാനിച്ചിരുന്നു എന്നെങ്കിലുമൊരിക്കല്‍ വിമാനം പറപ്പിക്കുമെന്ന്. 54 വയസ്സുള്ള നിവേദിത ജയ്ന്‍ ആവേശത്തോടെ ആകാശ സ്വപ്നങ്ങളെക്കുറിച്ചു പറയുന്നു. ജീവിതത്തിലെ അവിസ്മരണീയ ദിവസത്തെക്കുറിച്ചു പറയുമ്പോള്‍ നിവേദിതയുടെ കണ്ണുകള്‍ അസാധാരണായി തിളങ്ങുന്നു. വാക്കുകളില്‍ ആവേശത്തിന്റെ കുതിപ്പ്. ഒരു സുഹൃത്തിന്റെ ജന്‍മദിന പാര്‍ട്ടിയില്‍ പങ്കെടുത്തുകൊണ്ടിരുന്നപ്പോഴാണ് അച്ഛന്‍ നിമയനഉത്തരവുമായി എന്റെ അടുത്തേക്ക് വന്നത്. ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ നിന്നു ലഭിച്ച അപ്പോയിന്റ്‌മെന്റ് ഓര്‍ഡര്‍. ആ ദിവസം ഇന്നുമെന്റെ ഓര്‍മയില്‍ ഒരിക്കലും മറക്കാനാവാത്ത വിധത്തില്‍ മുദ്രിതമായിക്കിടക്കുന്നു.

1984 ജൂണ്‍ 29 ഗൃഹാതുരതയോടെ നിവേദിത ഓര്‍മിക്കുന്നു. 20-ാം വയസ്സിലാണു നിവേദിത ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ചേരുന്നത്. അടുത്ത ഒരുദശകത്തിനുള്ളില്‍ രാജ്യത്തെ വനിതകള്‍ക്കു വഴികാട്ടിയാകുന്ന അനേകം നാഴികക്കല്ലുകള്‍ നിവേദിത പിന്നിട്ടു. 26-ാം വയസ്സില്‍ ഒരു വയസ്സുള്ള മകളുടെ അമ്മയായ നിവേദിത ബോയിങ് 737 ന്റെ അമരക്കാരിയായി. ജെറ്റ് വിമാനം പറപ്പിക്കുന്ന ലോകത്തെതന്നെ ഏറ്റവും ചെറുപ്പക്കാരിയായ യുവതി. ഏഴുവര്‍ഷത്തിനുശേഷം എയര്‍ബസ് 300 ന്റെ നിയന്ത്രണം ഏറ്റെടുത്തപ്പോള്‍ ലോകമെങ്ങുമുള്ള വനിതകളോട് അസാധ്യമായി ഒന്നുമില്ലെന്നു പറയുകയായിരുന്നു നിവേദിത. 1985-ല്‍ വനിതകള്‍ മാത്രം ഉള്‍പ്പെട്ട ടീം വിമാനം പറപ്പിച്ച് ചരിത്രമെഴുതിയപ്പോള്‍ സഹ പൈലറ്റ് ആയിരുന്നു നിവേദിത. ലോകത്തിനു മാതൃകയായതിനൊപ്പം തന്റെ മക്കളെയും ആകാശത്തിലേക്കു കൈപിടിച്ചുയര്‍ത്തിയ നിവേദിത നേട്ടങ്ങളുടെയും വിജയകിരീടങ്ങളുടെയും വലിയൊരു ചരിത്രം തന്നെ തന്റെ പേരില്‍ എഴുതിച്ചേര്‍ത്തു. ഇപ്പോള്‍ 26 വയസ്സുള്ള നീഹാരിക കുട്ടിക്കാലത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ തനിക്കു വഴികാണിച്ച അമ്മയെക്കുറിച്ച് അഭിമാനത്തോടെ പറയുന്നു. കുട്ടിയായിരുന്നപ്പോള്‍ അമ്മ ജോലിക്കുപോകാന്‍വേണ്ടി ഒരുങ്ങുന്നത് ഞാന്‍ കണ്ടുനില്‍ക്കുമായിരുന്നു. അമ്മയെപ്പോലെ വിശേഷപ്പെട്ട യൂണിഫോം അണിയുന്നത് അന്നേ സ്വപ്നം കണ്ടു. ആഗ്രഹിച്ചു. കഠിനമായി പ്രയത്‌നിച്ചു.

നാലുവര്‍ഷമായി ഇന്‍ഡിഗോ വിമാനക്കമ്പനി ജീവനക്കാരിയാണ് നീഹാരിക. എയര്‍ബസ് 320 പറപ്പിച്ച് കമാന്‍ഡര്‍ പദവിയില്‍ നീഹാരിക എത്തിയത് അടുത്തുകാലത്ത്. നീഹാരികയുടെയും രോഹന്റെയും കുട്ടിക്കാലത്ത് അച്ഛനമ്മമാര്‍ എപ്പോഴും അടുത്തുണ്ടാകില്ല. അവര്‍ യാത്രകളിലായിരിക്കും. വിമാനങ്ങളില്‍ കുതിക്കുകയായിരിക്കും. പക്ഷേ കുട്ടികള്‍ അതു വലിയ പ്രശ്‌നമായി കണ്ടിട്ടില്ല. അവര്‍ ജീവിതവുമായി വളരെവേഗം പൊരുത്തപ്പെട്ട് അച്ഛനമ്മമാരുടെ പാത പിന്തുടര്‍ന്നു. തിരക്കേറിയ ജോലിക്കൊപ്പം രണ്ടു കുട്ടികളെ വളര്‍ത്തുന്നത് എത്രമാത്രം ബുദ്ധിമുട്ടുള്ള പണിയാണെന്ന് എനിക്കറിയാം. പക്ഷേ എന്റെ മാതാപിതാക്കള്‍ ആ ജോലി മികച്ചരീതിയില്‍ കൈകാര്യം ചെയ്തു മാതൃകയായി. നീഹാരിക പറയുന്നു. ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ജോലി ചെയ്യുന്നതിനിടെ അമ്മയായ ആദ്യത്തെ പൈലറ്റ് ആണ് നിവേദിത. അവര്‍ ഒരു കുട്ടിക്കു ജന്‍മം കൊടുത്തതിനുശേഷമാണ് കമ്പനി പ്രസവാവധി ഉള്‍പ്പെടുത്തുന്നതുതന്നെ. തിരക്കേറിയ വര്‍ഷങ്ങളില്‍ ഒന്നില്‍ക്കൂടുതല്‍ തവണ ജോലി രാജിവക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടെന്നു പറയുന്നു നിവേദിത. പ്രത്യേകിച്ചു കുട്ടികളുടെ കൗമാരകാലത്ത്. ജോലിയും കുടുംബവും ഒരുമിച്ചുകൊണ്ടുപോകാന്‍ നന്നേ ബുദ്ധിമുട്ടിയ ദിവസങ്ങള്‍.എങ്ങനെയോ അക്കാലം അതിജീവിച്ചു. മക്കള്‍ മിടുക്കരായി വളര്‍ന്നു. അവരും ആകാശത്തെ പ്രണയിച്ചു. ഉയരങ്ങളെ സ്വപ്നം കണ്ടു. ആഗ്രഹിച്ച ജോലി തന്നെ നേടിയെടുത്തു. പൈലറ്റ് എന്നതല്ലാതെ മറ്റൊരു ജോലിയും തങ്ങള്‍ സ്വപ്നം കണ്ടിട്ടില്ലെന്നു പറയുന്നു നീഹാരികയും രോഹനും. അവര്‍ ആകാശങ്ങളില്‍ സ്വപ്നക്കുടു കെട്ടി. ജീവിതവിജയത്തിന്റെ അവിസ്മരമീയ കഥകള്‍ മെനഞ്ഞു. അപൂര്‍വസുന്ദരമായ ഒരു കുടുംബകഥയിലെ കഥാപാത്രങ്ങളായി.



 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തില്‍ അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി  (2 hours ago)

തേന്മാവിന്‍ കൊമ്പത്ത് വീണ്ടും തിയേറ്ററുകളില്‍  (2 hours ago)

മാവേലിക്കരയിലും കായംകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ പ്രാദേശിക അവധി  (2 hours ago)

വേണാട് എക്‌സ്പ്രസിലെ തിരക്കിന് പരിഹാരമായി 10 ദിവസത്തിനകം പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും  (2 hours ago)

എംഎല്‍എയുടെ പിഎ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (3 hours ago)

'ജയിലര്‍ 2' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍  (3 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (4 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (4 hours ago)

3 പ്രവാസി മലയാളികളെ സൗദിയിൽ കാലുകുത്തിക്കാതെ പറഞ്ഞുവിട്ടു; ഞെട്ടി ബന്ധുക്കൾ! "ഈ അവസ്ഥയിൽ കാണേണ്ട അമ്മ..."  (5 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (5 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (5 hours ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (5 hours ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (6 hours ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (7 hours ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (7 hours ago)

Malayali Vartha Recommends