ലൈഫ് മിഷനില്‍ സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ; സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസം; രണ്ടു മാസത്തേക്കാണ് സ്റ്റേ; പക്ഷേ വിദേശ നിക്ഷേപം സംബന്ധിച്ച് അന്വേഷണം സി.ബി.ഐക്ക് തുടരാം; എല്ലാ ഹര്‍ജികളും ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

ലൈഫ് മിഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് ഇടക്കാല സ്‌റ്റേ അനുവദിച്ച് ഹൈക്കോടതി. രണ്ട് മാസത്തേക്കാണ് സ്‌റ്റേ അനുവദിച്ചത്. എന്നാല്‍ സന്തോഷ് ഈപ്പനെതിരായ അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി. എഫ്.സി.ആര്‍.എ നിയമം നിലനില്‍ക്കില്ലെന്ന് കോടതി വിവയിരുത്തി. അതേ സമയം വിദേശ നിക്ഷേപം സ്വീകരിച്ചതില്‍ അന്വേഷണവുമായി സി.ബി.ഐക്ക് മുന്നോട്ട് പോകാം. ജസ്റ്റിസ് വി ജി അരുണിന്റെ സിംഗിള്‍ ബഞ്ചിന്റേതാണ് വിധി. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചാണ് തീരുമാനം. ലൈഫ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിച്ച് വിദേശ സഹായം സ്വകരിച്ചു എന്ന കുറ്റം ചുമത്തിയാണ് സിബിഐ കേസെടുത്തത്. ലൈഫ് മിഷനേയും കരാറുകാരായ യൂണിടാക്കിനേയും പ്രതിചേര്‍ത്തുളള അന്വേഷണം തന്നെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്. ലൈഫ് മിഷന്‍ പദ്ധതിയില്‍ സി.ബി.ഐ അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റര്‍ചെയ്ത എഫ്.ഐ.ആര്‍. റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷന്‍ സി.ഇ.ഒ. യു.വി. ജോസ് ആണ് ഹര്‍ജി നല്‍കിയത്. വിദേശസഹായ നിയന്ത്രണ നിയമം (എഫ്.സി.ആര്‍.എ.) ലംഘിച്ചെന്നു കാട്ടി സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് ലൈഫ് മിഷന്റെ വാദം. ലൈഫ് മിഷനെ കേസിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നെന്നും ചൂണ്ടിക്കാണിച്ചിരുന്നു.
മുഖ്യമന്ത്രി, സംസ്ഥാന മന്ത്രിമാര്‍ എന്നിവരിലേക്കു അന്വേഷണം നീണ്ടാല്‍ തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍ സര്‍ക്കാരിനുണ്ടായിരുന്നു. അന്വേഷണം ഉന്നതരിലേക്ക് നീളുമെന്ന സൂചന പുറത്ത് വന്നിയിരുന്നു. ഈ സാഹചര്യത്തിലാണ് സി.ബി.ഐ അന്വേഷണം താളം തെറ്റിക്കാനും വൈകിപ്പിക്കാനുമുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നത്. ഇതില്‍ സര്‍ക്കാര്‍ വിജയിച്ചിരിക്കുകയാണ്.
പദ്ധതിയുടെ മറവില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍കൂടി പങ്കാളികളായ അധോലോക ഇടപാടാണ് നടന്നതെന്നായിരുന്നു സി.ബി.ഐ.യുടെ വാദം. ലൈഫ് മിഷനുവേണ്ടി സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകനാണ് ഹാജരായത്. നിര്‍മാണക്കരാര്‍ ലഭിച്ച യൂണിടാക്, സി.ബി. ഐക്ക് പരാതി നല്‍കിയ അനില്‍ അക്കര എം. എല്‍.എ. എന്നിവരുടെ വാദവും കേട്ടശേഷമാണ് ഹര്‍ജി ഉത്തരവ് പറയാന്‍ മാറ്റിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂണിടാകും കോടതിയെ സമീപിച്ചിരുന്നു. ഇതിനിടയില്‍ ലൈഫ് മിഷന്റെ ഹര്‍ജിയെ ചോദ്യംചെയ്ത് ആലപ്പുഴ സ്വദേശി മൈക്കിള്‍ വര്‍ഗീസ് എന്ന മാധ്യമപ്രവര്‍ത്തകനും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
സന്തോഷ് ഈപ്പന്‍ പണം നല്‍കിയതില്‍ അഴിമതിയുണ്ടെന്ന് സി.ബി.ആ കണ്ടെത്തിയിരുന്നു. ഐ ഫോണ്‍ വാങ്ങി നല്‍കിയതിലും അഴിമതിയുണ്ടെന്നാണ് സി.ബി.ഐ വിശദീകരണം. സി.ബി.ഐ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന സന്തോഷ് ഈപ്പന്റെ ഹര്‍ജിയിലാണ് സി.ബി.ഐ തങ്ങളുടെ നിലപാട് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ലൈഫ് മിഷനിലെ ആളുകള്‍ പണം വാങ്ങിയോയെന്ന് അന്വേഷിക്കണമെന്ന് പറഞ്ഞ സി.ബി.ഐ വിജിലന്‍സിന്റെ അന്വേഷണ ഫയലുകള്‍ വിളിച്ച് വരുത്തണമെന്നും കോടതിയെ അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ ഫയലുകള്‍ ഇപ്പോള്‍ വിളിച്ചു വരുത്താന്‍ ഉദേശിക്കുന്നില്ലെന്നായിരുന്നു അന്ന് കോടതിയുടെ മറുപടി. ഫയല്‍ വിളിച്ച് വരുത്താനുളള നടപടിയെ സംസ്ഥാന സര്‍ക്കാരും എതിര്‍ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha