പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു; വൈകുന്നേരം ആറു മണിക്ക്; വിഷയം വ്യക്തമല്ല; രാജ്യത്തെ കോവിഡ് പ്രതിദിന വര്‍ധനവ് കുറഞ്ഞതോ? അതോ ചൈനക്കെതിരായ അതിര്‍ത്തി പ്രശ്‌നമോ ?

ഇന്ന് വൈകീട്ട് ആറ് മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. പൗരന്മാര്‍ക്ക് സന്ദേശം കൈമാറുമെന്ന് നരേന്ദ്ര മോദി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഏത് വിഷയുമായി ബന്ധപ്പെട്ടാണ് മോദി രാജ്യത്തോട് സംസാരിക്കുകയെന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകളൊന്നും ഇതുവരെയും അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ മൂന്ന് മാസത്തിന് ശേഷം അമ്പതിനായിരത്തില്‍ താഴെ എത്തി നില്‍ക്കുകയാണ്. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുന്നു എന്നത് സംബന്ധിച്ച പ്രഖ്യാപനത്തിനാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. നേരത്തെ കൊവിഡ് സാഹചര്യങ്ങള്‍ രാജ്യത്ത് അഭിസംബോധന ചെയ്യവേയായിരുന്നു പ്രധാനമന്ത്രി നടത്തിയിരുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവര്‍പ്പിക്കാനും മറ്റും ആഹ്വാനം ചെയ്യാനും പ്രധാനമന്ത്രി ഇത്തരം അവസരങ്ങള്‍ നേരത്തെ വിനിയോഗിച്ചിട്ടുണ്ട്.
അതിര്‍ത്തിയില്‍ ചൈനയുമായി തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയാണെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞദിവസം ലഡാക്കില്‍ യഥാര്‍ഥ നിയന്ത്രണരേഖയ്ക്കപ്പുറം ഇന്ത്യന്‍ പ്രദേശത്തു കടന്ന ചൈനീസ് സൈനികനെ പിടികൂടിയിരുന്നു. ലഡാഖിലെ ചുമാര്‍ ദെംചോക് പ്രദേശത്തു വെച്ചാണ് ചൈനീസ് സൈനികനെ പിടികൂടിയത്. ചൈനീസ് സൈന്യത്തിന് ഇദ്ദേഹത്തെ കൈമാറുമെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളുണ്ടാകുമോയെന്നും അഭ്യൂഹങ്ങളുണ്ട്.
രാജ്യത്ത് കോവിഡ് വ്യാപനം തീവ്രഘട്ടം പിന്നിട്ടുവെന്നും പ്രതിരോധം കര്‍ശനമാക്കിയാല്‍ ഫെബ്രുവരിയോടെ നിയന്ത്രിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രിച്ച ശാസ്ത്ര സമിതി വിലയിരുത്തിയിരുന്നു. ഹൈദരാബാദിലെ ഐഐടി പ്രൊഫസര്‍ എം വിദ്യാസാഗറിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഇക്കാര്യം പറഞ്ഞത്. സെപ്റ്റംബര്‍ പകുതിയോടെ രോഗവ്യാപനം ഉയര്‍ന്നേക്കുമെന്നും ആകെ രോഗബാധിതരുടെ എണ്ണം 1.06 കോടി കവിയാന്‍ സാധ്യതയില്ലെന്നുമായിരുന്നു സമിതിയുടെ പ്രധാന കണ്ടെത്തല്‍. ഇന്ത്യയില്‍ ഇതുവരെ 75 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചു, അതില്‍ 66 ലക്ഷത്തോളം പേര്‍ സുഖം പ്രാപിച്ചു.
മാര്‍ച്ച് മുതല്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെങ്കില്‍ ഓഗസ്റ്റിനുള്ളില്‍ രാജ്യത്തെ മരണസംഖ്യ 25 ലക്ഷം കടക്കുമായിരുന്നുവെന്നും സമിതി ചൂണ്ടിക്കാട്ടുന്നുണ്ട്. 1.14 ലക്ഷം പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. രോഗവ്യാപനം തടയാന്‍ ഇപ്പോള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ഉചിതമല്ല. ചെറിയ പ്രദേശങ്ങളില്‍ മാത്രമേ ഇനി ലോക്ഡൗണ്‍ ഫലപ്രദമാവുകയുള്ളൂ, രാജ്യം പഴയപടി എല്ലാപ്രവര്‍ത്തനങ്ങളും പുനരാരംഭിക്കേണ്ടതുണ്ടെന്നും സമിതി അഭിപ്രായപ്പെട്ടു. ഈ സാഹര്യത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെങ്കില്‍ രാജ്യത്തെ പാരന്മാര്‍ക്ക് അദ്ദേഹം ശുഭവാര്‍ത്ത നല്‍കും.
അതെ സമയം ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ നിലപാട് ശക്തമാക്കുകയാണ് ഇന്ത്യ. അതിര്‍ത്തി പ്രദേശങ്ങളിലെ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം സുരക്ഷാ ഭീഷണി ഉയര്‍ത്തുകയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കിയിരുന്നു. ഗാല്‍വന്‍ താഴ്‌വരയിലെ സംഘര്‍ഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ലഡാഖിലും അരുണാചല്‍ പ്രദേശിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന ചൈനയുടെ ആവശ്യത്തെ തള്ളിക്കളഞ്ഞ് വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.
ലഡാഖിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ തുടരുകയാണ്. അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിയുന്നതല്ല. അതിര്‍ത്തിയില്‍ നിന്ന് പിന്മാറണമെന്ന ഇന്ത്യയുടെ തുടര്‍ച്ചയായ ആവശ്യം ചൈന അവഗണിക്കുകയാണ്. കാര്യങ്ങള്‍ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നതെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞിരുന്നു. തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ ഇന്ത്യ ലഡാഖില്‍ അതിവേഗം പണിപൂര്‍ത്തിയാക്കിയ നൂറിലേറെ പാലങ്ങളും അടല്‍ തുരങ്കം തുറന്ന് കൊടുത്തതുമാണ് ചൈനയെ അസ്വസ്ഥമാക്കിയത്. പാലങ്ങള്‍ പണിത ഇന്ത്യയുടെ നടപടിയെ വിമര്‍ശിച്ച് ചൈന രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രയുടെ അഭിസംബോധനയെങ്കില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം വീണ്ടും ശക്തമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha