അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി; സ്പീക്കര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം; രാജി വയ്ക്കണമെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യം; തെറ്റു ചെയ്തിട്ടില്ലെന്ന് സ്പീക്കര്‍; സ്പീക്കര്‍ക്ക് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി അടുത്ത ബന്ധം; നോട്ടീസിലെ ഗുരുതര ആരോപങ്ങള്‍ ഇങ്ങനെ

സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. നോട്ടീസില്‍ സ്പീക്കര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം. സ്വര്‍ണക്കടത്തിലും ഡോളര്‍ക്കടത്തിലും സ്പീക്കര്‍ക്ക് ബന്ധമുണ്ട്. പ്രതികളുമായി അടുത്ത ബന്ധം. സ്പീക്കര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കൊപ്പം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത് അപകീര്‍ത്തികരമാണെന്നും നോട്ടീസില്‍ കുറ്റപ്പെടുത്തല്‍.
അതെ സമയം അവിശ്വാസ പ്രമേയത്തിന് മുന്‍പ് തന്നെ സ്പീക്കര്‍ക്കെതിരെ വിമര്‍ശനം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് എത്തി. ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല. ധൂര്‍ത്തും അഴിമതിയുമാണ് നടക്കുന്നത്. സ്വന്തമായി രഹസ്യാന്വേഷണ സംവിധാനമില്ലെന്ന വിശദീകരണം ബാലിശമാണ്. എല്ലാവര്‍ക്കും പ്രത്യേകം സംവിധാനം നല്‍കാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
സ്പീക്കര്‍ നിഷ്പക്ഷനാവണം, സംശുദ്ധിയുടെ പര്യായമാകണം. ശ്രീരാമകൃഷ്ണന്‍ ഇതില്‍ പരാജയപ്പെട്ടു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്പീക്കറുടെ പേര് വന്നത് അപമാനമല്ലേ. നിയമസഭയുടെ അധ്യക്ഷ സ്ഥാനം വഹിക്കുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മോശമാണ്. സാമ്പത്തിക ഞെരുക്കം മൂലം സംസ്ഥാനം കഷ്ടപ്പെടുമ്പോള്‍ കോടിക്കണക്കിന് രൂപ അനാവശ്യമായി ചെലവാക്കി. ഇന്റലിജന്‍സ് സംവിധാനം സംസ്ഥാനത്തുണ്ട്. ഓരോരുത്തര്‍ക്കും പ്രത്യേകം സംവിധാനം കൊടുക്കാനാവില്ല. സ്വര്‍ണക്കടത്തും പ്രതികളുമായുള്ള അദ്ദേഹത്തിന്റെ അടുപ്പവും കേരളം കണ്ടതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അവിശ്വാസ പ്രമേയവുമായി മുന്നോട്ട് പോകുന്ന പ്രതിപക്ഷത്തിനെതിരെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ രാവിലെ രംഗത്ത് വന്നിരുന്നു. പ്രതിപക്ഷ പ്രമേയം യുക്തിക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ ആരോപണം മാത്രമാണ്. ഇത് അവതരിപ്പിക്കും മുന്‍പ് തന്നോടൊന്ന് ചോദിക്കാമായിരുന്നു. ആരോപണങ്ങളെ കുറിച്ച് വ്യക്തത തേടാമായിരുന്നു. മാധ്യമ വാര്‍ത്തകളുടെ മാത്രം അടിസ്ഥാനത്തില്‍ സഭയില്‍ ഇങ്ങിനെയൊരു പ്രമേയം കൊണ്ടുവരുന്നത് യുക്തിസഹമല്ല.
സ്പീക്കര്‍ എന്ന നിലയില്‍ തനിക്ക് സ്വന്തമായി രഹസ്യാന്വേഷണ വിഭാഗമില്ല. അതിനാല്‍ സ്വപ്‌നയെ പറ്റി അറിയാന്‍ കഴിഞ്ഞില്ല. സ്വപ്‌നയോട് സൗഹാര്‍ദ്ദപരമായാണ് പെരുമാറിയത്. അതിനെ ദുര്‍വ്യാഖ്യാനം ചെയ്യേണ്ട കാര്യമില്ല. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ജനാധിപത്യത്തിന്റെ മധുരം വിയോജിപ്പിനുള്ള അവസരമാണ്. അതാണ് പ്രതിപക്ഷത്തിന് നല്‍കുന്നത്. താന്‍ വീണ്ടും മത്സരിക്കുമോയെന്നത് പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha