ഗുരുവായൂരിൽ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു

ഗുരുവായൂരിൽ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു. നെന്മിനി സ്വദേശി ആനന്ദ് (28) ആണ് മരിച്ചത്. നാല് മാസം മുൻപ് സിപിഎം പ്രവർത്തകൻ കാസിമിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് മരിച്ചയാൾ.
ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. മാരകമായി വെട്ടേറ്റ ആനന്ദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























