മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ക്‌ളിഫ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ക്‌ളിഫ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സമരക്കാര്‍ക്കു നേരെ പൊലീസ് ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ഏതാനും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
ഉച്ചയ്ക്ക് 12.30ഓടെയാണ് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനമായി ക്‌ളിഫ്ഹൗസിലേക്ക് എത്തിയത്. ക്‌ളിഫ്ഹൗസിലേക്ക് പോകുന്ന വഴിയില്‍ ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ വച്ച് ബാരിക്കേഡ് ഉയര്‍ത്തി പൊലീസ് മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് പൊലീസ് ലാത്തി വീശിയത്. എന്നിട്ടും സമരക്കാര്‍ പിരിഞ്ഞു പോവാന്‍ കൂട്ടാക്കാതിരുന്നതോടെ പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























