Widgets Magazine
18
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടൻ വിജയ്‌യുടെ രാഷ്ട്രീയ സംഘടനയായ തമിഴക വെട്രി കഴകം..അംഗീകൃത രാഷ്ട്രീയ പാർട്ടിയല്ലെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ..മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു..തിരിച്ചടി..


വാ തുറന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍..പേരാമ്പ്രയില്‍ പൊലീസിനു നേരെ സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞു സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചത് യുഡിഎഫ്..


മൂക്കുപൊട്ടിയ ‘തൊരപ്പൻ കൊച്ചുണ്ണി ഷാഫി പറമ്പിലെന്ന് അണികൾ.. എം പിയെ പരിഹസിക്കുന്നതാണ് എന്ന് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രചാരണമുണ്ടായി..കാരിക്കേച്ചറാക്കി പുറത്തിറക്കിയ പരസ്യം മിൽമ പിൻവലിച്ചു...


സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു... 79 കാരിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്..തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..


ഈ മാസം 30 വരെയാണ് കസ്റ്റഡി കാലാവധി... ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അഭിഭാഷകനോട് സംസാരിക്കാന്‍ കോടതി 10 മിനിറ്റ് നല്‍കി.. അന്വേഷണം നടക്കുമ്പോൾ സത്യങ്ങൾ പറഞ്ഞെ മതിയാവു..

ശശീന്ദ്രനും പൂച്ചക്കുട്ടിയും... മംഗളം പൂട്ടി; കടം കേറി മുടിഞ്ഞു മംഗളം ചാനൽ ലേലത്തിന്, ഇനി പത്രം മാത്രം

04 FEBRUARY 2023 09:42 PM IST
മലയാളി വാര്‍ത്ത
മംഗളം ടി വി ചാനൽ അടച്ചു പൂട്ടി സ്വത്തുക്കൾ ജപ്തി ചെയ്തു. കടബാധ്യതയെത്തുടർന്ന് മംഗളം ടെലിവിഷൻ ചാനലിന്റെ തിരുവനന്തപുരത്തെ സ്റ്റുഡിയോ സാമഗ്രികളും മറ്റ് സ്വത്തുക്കളും സൗത്ത് ഇന്ത്യൻ ബാങ്ക് ജപ്തി നടത്തി പിടിച്ചെടുത്തു. ജനുവരി 31 ന് രാത്രി സ്റ്റുഡിയോ പൂ‍ർണമായും പൊളിച്ച് കൊണ്ട് പോയി.തമ്പാനൂരിലെ കെട്ടിടവും ഉടൻ  ലേലത്തിന് വയ്ക്കും.   മലയാളം ചാനൽ രംഗത്ത് വിപ്ലവം സൃഷ്ടിച്ച് കൊണ്ടാണ് 2017 മാ‍ർച്ചിൽ മംഗളം ടെലിവിഷൻ സംപ്രേഷണം തുടങ്ങിയത്.  മുഖ്യമന്ത്രിയും മോഹൻലാലുമൊക്കെ പങ്കെടുത്ത ഉദ്ഘാടന ചടങ്ങ് പ്രൗഢഗംഭീരമായിരുന്നു. ആദ്യം വാ‍ർത്ത തന്നെ ചരിത്രം സൃഷ്ടിച്ചു. അന്നത്തെ ഗതാഗതമന്ത്രിയായിരുന്ന എകെ ശശീന്ദ്രനെ സമീപിച്ച വീട്ടമ്മയ്ക്ക് ഫോണിലൂടെ നേരിടേണ്ടി വന്ന ദുരനുഭവം എന്ന രീതിയിൽ പുറത്തു വിട്ട വാർത്ത കേരളത്തെ ഞെട്ടിച്ചു.   അന്ന് തന്നെ മന്ത്രി രാജി വച്ചതോടെ കേരളീയ പൊതു സമൂഹം മംഗളം ചാനലിന്റെ ടാം റേറ്റിംഗ് കുതിച്ചുയർത്തി. എന്നാൽ വാ‍ർത്ത പാളിയതോടെ ചാനൽ എഡിറ്റർ നിലപാട് മാറ്റി. ഇത് ഹണി ട്രാപ്പിംഗ് ആയിരുന്നുവെന്നും ചാനലിലെ ലേഖിക മന്ത്രിയുടെ സ്വഭാവദൂഷ്യം പുറത്ത് കൊണ്ട് വരാൻ നടത്തിയ സ്ട്രിംഗ് ഓപ്പറേഷൻ ആയിരുന്നുവെന്നും ഓൺ എയറിൽ പറഞ്ഞതോടെ സംഭവത്തിന്റെ ഗതി മാറി. സ‍ർക്കാ‍ർ ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ പോലീസ് കേസെടുത്തു. സി ഇ ഒ  അജിത് കുമാർ ഉൾപ്പടെ 5 പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. അജിത്കുമാർ,
വാഹനാപകടത്തിൽ മരിച്ച എസ് വി പ്രദീപ്, എംബി സന്തോഷ്, ജയചന്ദ്രൻ, ഫിറോസ് സാലി മുഹമ്മദ് എന്നിവർ ജയിലിലായി. പിന്നീട് ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു.   മുൻ ജില്ലാ ജഡ്ജി പി എസ് ആന്റണിയുടെ നേതൃത്വത്തിലുളള ഏകാംഗ കമ്മീഷനെയാണ് ജുഡീഷ്യൽ അന്വേഷണം ഏൽപിച്ചത്. ഈ പ്രതികളിൽ എസ് വി പ്രദീപ് ഫിറോസ് സാലി മുഹമ്മദ്, എം ബി സന്തോഷ് എന്നിവ‍ർ 28 ദിവസത്തിനകം പുറത്തിറങ്ങി. അജിത് കുമാറിനും ജയചന്ദ്രനും 40 ദിവസങ്ങൾക്ക് ശേഷമേ പുറത്തിറങ്ങാൻ കഴിഞ്ഞുളളു. ഇവർ ജയിലിലായിരുന്ന ഘട്ടത്തിലൊക്കെ ചാനൽ പൂട്ടാൻ സർക്കാർ സമ്മർദ്ദമുണ്ടായിരുന്നു.   എന്നാൽ മഞ്ജിത്ത് വർമ്മ, ലക്ഷ്മി മോഹൻ, എയു രഞ്ജിത്ത്, ബിനുമുരളീധരൻ, ഗോപൻ രജീഷ് കൂടാളി എന്നിവരും കുറെ ജൂനിയർ ജേർണലിസ്റ്റുകളും ചേർന്ന് ചാനൽ മുന്നോട്ട് കൊണ്ട് പോവുകയായിരുന്നു. പിന്നീട് ചാനലിന് വലിയ ഉയർച്ച കൈവരിക്കാൻ കഴിഞ്ഞില്ല. സാമ്പത്തിക ഞെരുക്കം കൂടിയതോടെ പ്രമുഖരെല്ലാം മറ്റ് ചാനലുകളിലേക്ക് ചേക്കേറി. 2 വർഷം മുൻപ് സി ഇ ഒ സ്ഥാനത്ത് നിന്നും അജിത്തിനെ മാനേജ്മെന്റ് പുറത്താക്കി. ഒന്നര വർത്തോളം ചാനൽ പൂട്ടിക്കിടക്കുകയായിരുന്നു. പിന്നീട് പലരും ഏറ്റെടുക്കാൻ വന്നെങ്കിലും വിജയം കണ്ടില്ല. ഏതായാലും തമ്പാനൂരിലെ കെട്ടിടവും ഉടൻ  ലേലത്തിന് വയ്ക്കുന്നതോടെ മംഗളം ചാനൽ യുഗത്തിന് അന്ത്യമാകും.   ബിനു പളളിമൺ
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം മരുതിമലയില്‍ നിന്ന് താഴേക്ക് വീണ രണ്ട് പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു  (2 hours ago)

മൊസാംബിക്കില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു: മലയാളിയടക്കം അഞ്ചുപേരെ കാണാതായി  (2 hours ago)

വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ഒരു സ്‌കൂളിനെയും അനുവദിക്കില്ലെന്ന് മന്ത്രി  (3 hours ago)

ബെംഗളൂരുവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായി  (3 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (3 hours ago)

ഐടി ജീവനക്കാരിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ചതായി പരാതി  (4 hours ago)

3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 277 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്  (5 hours ago)

ദുല്‍ഖര്‍ സല്‍മാനില്‍ നിന്ന് പിടിച്ചെടുത്ത കാര്‍ കസ്റ്റംസ് വിട്ടുകൊടുത്തു  (5 hours ago)

വിജയിയുടെ പാർട്ടിക്ക് അംഗീകാരമില്ല:  (6 hours ago)

സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.  (6 hours ago)

Shafi-parambil -മിൽമയെ പൂട്ടിച്ചു  (6 hours ago)

കാട്ടുറാസാ.... പ്രഥ്വിരാജ് സുകുമാരന്റെ ജന്മ ദിനത്തില്‍ വിലായത്ത് ബുദ്ധയുടെ ആദ്യ ഗാനം പുറത്ത്  (7 hours ago)

തിരുവനന്തപുരത്ത് വയോധികയ്ക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു  (7 hours ago)

അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീയുടെ മൃതദേഹം കണ്ടെത്തി  (7 hours ago)

പരീക്ഷ ഒഴിവാക്കാന്‍ അഞ്ചാംക്ലാസുകാരന്‍ ചെയ്തത്  (8 hours ago)

Malayali Vartha Recommends