Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലയിൽ വച്ചാണ് കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോ​റ്റിയുമായുള്ള പരിചയം, നിരവധി തവണ പൂജകൾക്കായി തന്റെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് നടന്റെ മൊഴി.. ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം നടൻ ജയറാമിനെ ചോദ്യം ചെയ്തു...


ഒന്നിച്ച് മരിക്കാമെന്ന് പറഞ്ഞ് യുവതിയെ തന്ത്രപൂർവം വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസ്... നിർണായക വിവരങ്ങൾ പുറത്ത്


കൊട്ടാരക്കരയിൽ പൊട്ടക്കിണറ്റിനുള്ളിൽ വെൽഡിങ് തൊഴിലാളി മരിച്ച നിലയിൽ...


രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി.ടി. ഉഷയുടെ ഭർത്താവ് അന്തരിച്ചു


ഊന്നൽ ക്ഷേമത്തിൽ... ആനുകൂല്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും പ്രഖ്യാപിച്ച് രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ

ആനവണ്ടി വെളളത്തിൽ പെൻഷൻ ഇനി നോക്കണ്ട ഇതും ബാലഗോപാലിന്റെ തന്ത്രമോ?

05 FEBRUARY 2023 09:31 PM IST
മലയാളി വാര്‍ത്ത

ശമ്പളത്തിനും പെൻഷനും സ‍ർക്കാ‍‍ർ സഹായം തികയാതെ ആനവണ്ടികൾ. 6000 ബസുകളെങ്കിലും ഓടിച്ചെങ്കിൽ മാത്രമേ കാര്യങ്ങൾ വെടിപ്പാകു. ബജറ്റിൽ ശമ്പളത്തിനും പെൻഷനുമായി 900 കോടി രൂപയാണ് അനുവദിച്ചത്.  ഇപ്പോഴത്തെ സാഹചര്യം തുടരുകയാണെങ്കിൽ പെൻഷൻ ബാധ്യത ഏറ്റെടുക്കാനൊന്നും കഴിയില്ല.  ഒരു വ‍ർഷത്തെ പെൻഷൻ നൽകാൻ 780 കോടി വേണ്ടി വരും. കയ്യിലുളളത് 120 കോടി മാത്രം.

 ഇത് തികയില്ല. ശമ്പളത്തിന് മാത്രം 50 കോടി വീതം സ‍ർക്കാരിൽ നിന്നും വാങ്ങുന്നുണ്ട്. ഇപ്പോഴുളളത് 4200 ബസുകളാണ് ഇതിൽ നിന്നും പരമാവധി വരുമാനം ലഭിക്കുന്നുണ്ട്. ഒരു ബസിന് ദിവസവരുമാനം 17,500 രൂപയോളം വരും. ഇത് സ്വകാര്യ ബസിനേക്കാൾ കൂടുതലാണ്. 263 വൈദ്യുത ബസുകൾ വാങ്ങാൻ പ്ലാൻ ഫണ്ടിൽ നിന്നും ടെൻഡർ വിളിച്ചിട്ടുണ്ട്.  300 ഡീസൽ ബസുകൾ ഈ മാസം വരും.  കേന്ദ്രാവിഷ്കൃത പദ്ധതികളിൽ നിന്നും 1000 ഓളം ബസുകൾ കിട്ടാൻ സാധ്യതയുണ്ട്.  ചെലവ് കുറയ്ക്കാൻ മറ്റൊരു എളുപ്പവഴി കേന്ദ്രാവിഷ്കൃത പദ്ധതികളിൽ നിന്നും ബസ് ലഭിക്കുക എന്നുളളതാണ്.1000 ബസുകൾ ഇത്തരത്തിൽ ലഭിക്കാനുളള സാധ്യത ഉണ്ട്.ഡീസൽ ബസുകൾ സി എൻ ജിയിലേക്ക് മാറ്റിയാൽ ചെലവ് ഒരുപാട് കുറയ്ക്കാൻ കഴിയും.

എന്നാൽ ഇത് യാഥാർത്ഥ്യമാകണമെങ്കിൽ ഒരു വർഷമെങ്കിലും ചുരുങ്ങിയത് വേണ്ടി വരും.  ശമ്പള വിതരണം സ്വയം നൽകണമെങ്കിൽ ദിവസം വരുമാനം 12 കോടി രൂപയെങ്കിലും കടക്കണം. അപ്പോൾ ബസുകളുടെ എണ്ണം കൂട്ടേണ്ടി വരും. 6000 ബസുകളെങ്കിലും ചുരുങ്ങിയത് ഓടിയാലേ വരുമാനം 10 കോടിയെങ്കിലും കടത്താൻ കഴിയൂ.  പദ്ധതി വിഹിതമായി അനുവദിച്ച 131 കോടി രൂപയ്ക്കൊപ്പം ബസ് വാങ്ങാനായി അനുവദിച്ച 76 കോടി രൂപയും ചേ‍ർത്ത് വിനിയോഗിച്ചാൽ വരുമാനം കുത്തനെ കൂട്ടാനാകും. ഇത്തവണ പല വിധത്തിലായി 1176 കോടി രൂപ കെ എസ് ആർ ടി സി ക്കുണ്ട്.  

ജനുവരിയിലെ ശമ്പളം എങ്ങനെ കൊടുക്കണമെന്നറിയാതെ ഉഴലുകയാണ് കെ എസ് ആർ ടി സി. 50 കോടി രൂപയാണ് സ‍ർക്കാരിനോട് ചോദിച്ചിരിക്കുന്നത്. ഇത് കിട്ടിയെങ്കിൽ മാത്രമേ എന്തെങ്കിലും നടപടി ഉണ്ടാവുകയുളളു. ഇത് ലഭിച്ചാൽ ശേഷിക്കുന്ന തുക പതിവുപോലെ ബാങ്ക് ഓവർ ഡ്രാഫ്റ്റ് വഴി കണ്ടെത്താനാണ് നടപടി കൈക്കൊളളുക.  എല്ലാ മാസവും 5 നാണ് ശമ്പളം നൽകേണ്ടത്. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടായില്ലെങ്കിൽ ഇനി ശമ്പളം വീണ്ടും മുടങ്ങും. വിവാഹം മറ്റ് വിനോദയാത്രകൾ എന്നിങ്ങനെയുളള ആവശ്യങ്ങൾക്കൊക്കെ വാഹനം നൽകുന്നത് വഴിയും നല്ല വരുമാനമാണ് കെ എസ് ആർ ടി സി ക്ക് ലഭിക്കുന്നത്. ഒപ്പം സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കായൽ യാത്ര നടത്താൻ ഇനി കെ എസ് ആർ ടി സിയും എത്തും. കുമരകത്ത് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ബോട്ട് സവാരി വിജയിച്ചതിനെ തുടർന്ന്  കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ 10 ജില്ലകളിൽ കൂടി ബോട്ട് യാത്ര ആരംഭിക്കും.

തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, കോട്ടയം, ആലപ്പുഴ,കൊച്ചി,ഇടുക്കി, കണ്ണൂർ,കോഴിക്കോട്,വയനാട് ജില്ലകളിൽ പദ്ധതിയിൽ പങ്കാളികളാകാൻ തയ്യാറുളള ബോട്ടുടമകളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു കഴിഞ്ഞു. ദിവസ മാസ വാടക അടിസ്ഥാനത്തിലും കമ്മീഷൻ വ്യവസ്ഥയിലും ബോട്ടുകൾ നൽകാം. ബുക്കിംഗിനായി കെ എസ് ആർ ടി സി ഓൺലൈൻ പോർട്ടൽ തുടങ്ങും. പാക്കേജുകളിൽ കായൽ യാത്രയും ഭക്ഷണവും ഹൗസ് ബോട്ടുകളിലെ താമസവും ഉണ്ടാകും.  ഓൺലൈൻ വഴിയും ഡിപ്പോ വഴിയും ബുക്ക് ചെയ്യാം.

 

ഡിപ്പോകളിൽ നിന്നും സ്പോട്ടിലേക്ക് ബസുകളുമുണ്ട്.  സർക്കാ‍‍ർ പറയുന്ന സുരക്ഷാ സംവിധാനങ്ങളുളള ബോട്ടുടമകൾക്ക് കരാറിൽ ഏർപ്പെടാം. ബസ് യാത്ര ഒഴിവാക്കി നേരിട്ട് എത്തുന്നവർക്കും ബോട്ടുകൾ ബുക്ക് ചെയ്യാം.  എല്ലാ പാക്കേജുകൾക്കും ഏറ്റവും കുറഞ്ഞ ചിലവ് മാത്രമേ ഉണ്ടാകു. ഇത്തരത്തിലുളള നിരവധി പദ്ധതികളാണ് കെ എസ് ആർ ടി സി യുടെ അണിയറയിൽ ഒരുങ്ങുന്നത്

  ബിനു പളളിമൺ
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തി  (41 minutes ago)

ലോക കേരളസഭയുടെ സഭാ നടപടികൾക്ക് ഇന്ന് തുടക്കമാകും  (44 minutes ago)

കൊ​ച്ചി​യി​ല്‍ നി​ന്ന് ഏ​പ്രി​ല്‍ 30നും ​ക​ണ്ണൂ​രി​ല്‍ നി​ന്ന് മേ​യ് അ​ഞ്ചി​നു​മാ​ണ് ആ​ദ്യ വി​മാ​ന​ങ്ങ​ള്‍  (49 minutes ago)

സലാലയിൽ മരണപ്പെട്ട ആലപ്പുഴ തകഴി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.. സംസ്കാരചടങ്ങുകൾ നടന്നു  (53 minutes ago)

ജയറാമിനെ കേസിൽ സാക്ഷിയാക്കാൻ നീക്കം  (1 hour ago)

പ്രതിയായ വൈശാഖനും ഭാര്യയും ചേർന്ന് യുവതിയുടെ മൃതദേഹം കാറിലേക്ക് കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്...  (1 hour ago)

കലാകാരന്മാർക്ക് പുതിയ അവസരങ്ങൾ! പ്രണയ സാഫല്യം: ഈ രാശിക്കാർക്ക് ഇന്ന് അനുകൂലം!  (1 hour ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും ഒഴിവാക്കാനുമുള്ള സമയപരിധി ഇന്ന് അവസാനിക്കും  (2 hours ago)

പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ....  (2 hours ago)

ഡോ. പി.ടി. ഉഷയുടെ ഭർത്താവ് അന്തരിച്ചു  (2 hours ago)

ആനുകൂല്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും പ്രഖ്യാപിച്ച് രണ്ടാം പിണറായി  (2 hours ago)

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (9 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (10 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (12 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (12 hours ago)

Malayali Vartha Recommends