Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യന്‍ വിപണിയ്ക്ക് വൻതിരിച്ചടി; ബസ്മതി അരിയിൽ ക്യാന്‍സറിന് കാരണമായേക്കാവുന്ന ബാക്റ്റീരിയ സാന്നിധ്യം; യൂറോപ്യന്‍ രാജ്യങ്ങളും സൗദി അറേബ്യയും ഇന്ത്യയില്‍ നിന്നുള്ള ബസ്മതി അരിയ്ക്ക് നിരോധനം ഏർപ്പെടുത്തി

01 AUGUST 2018 05:06 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ നിന്നുള്ള ബസ്മതി അരിയിൽ ക്യാന്‍സറിന് കാരണമായേക്കാവുന്ന ട്രൈസൈക്ലസോള്‍ എന്ന കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് യൂറോപ്യന്‍ രാജ്യങ്ങളും സൗദി അറേബ്യയും അരിയ്ക്ക് നിരോധനം ഏർപ്പെടുത്തിയാതായി റിപ്പോർട്ടുകൾ.

സൗദി അടക്കമുള്ള രാജ്യങ്ങള്‍ എടുത്തിരിക്കുന്ന തീരുമാനം ഇന്ത്യന്‍ വിപണിയ്ക്ക് വൻതിരിച്ചടിയാകുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. മാത്രമല്ല ഇന്ത്യയില്‍നിന്നും 70 ശതമാനത്തോളം അരി ഇറക്കുമതി ചെയ്യുന്നതില്‍ മുന്‍പന്തിയിലുള്ള സൗദി അറേബ്യ ഈ തീരുമാനം തുടര്‍ന്നാല്‍ അത് വലിയ പ്രതിസന്ധിക്ക് കാരണമാകും എന്ന് ബസ്മതി എസ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ പറയുന്നു.

ഏതാണ്ട് 12,000 കോടി രൂപയുടെ അരിയാണ് ഇന്ത്യ സൗദിയിലേക്ക് കയറ്റി അയക്കുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ കേന്ദ്രവും പ്രധാന ഉത്പാദന സംസ്ഥാനങ്ങളായ പഞ്ചാബും ഹരിയാനയും അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യത്തിന് ഭീഷണിയായ കീടനാശിനിയുടെ ഉപയോഗം അവസാനിപ്പിക്കാന്‍ കര്‍ഷകരെ ബോധവത്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കീടനാശിനിയുടെ സാനിദ്ധ്യം കണ്ടെത്തിയതിനാല്‍ ഇന്ത്യയില്‍ നിന്നുവരുന്ന ബസുമതി അരിയില്‍ കര്‍ശനമായ പരിശോധനകള്‍ നടത്താനാണ് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ തീരുമാനം. ഇതിനോടകം തന്നെ ഇന്ത്യയില്‍നിന്നുള്ള ചില കണ്ടെയ്നറുകള്‍ തിരിച്ചയച്ചതായും റിപ്പോര്‍ട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലാ ന​ഗരസഭയിൽ എൽഡിഎഫ് പിന്തുണച്ച സ്വതന്ത്രഅം​ഗം മായാ രാഹുൽ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു...  (13 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (25 minutes ago)

ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (37 minutes ago)

ഓണക്കാലത്ത് റോഡിലെ തിരക്കൊഴിവാക്കാനായി ഓഗസ്റ്റ് 20 മുതൽ ഈ മാസം അവസാനം വരെ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തി  (48 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (1 hour ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (1 hour ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (1 hour ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (2 hours ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (2 hours ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (2 hours ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (3 hours ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (3 hours ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (3 hours ago)

Malayali Vartha Recommends