Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാസി ഭർത്താവ് ബിസിനസ് ആവശ്യങ്ങൾക്കായി യാത്രയിൽ ആയിരിക്കുമ്പോൾ ഭാര്യ കാമുകനൊപ്പം ചുറ്റിക്കറങ്ങും; അപ്രതീക്ഷിതമായി ഫേസ്ബുക്കിൽ കാമുകനൊപ്പം നിൽക്കുന്ന ഭാര്യയുടെ ഫോട്ടോ കണ്ട് ഭർത്താവ് ഞെട്ടി: ഒടുവിൽ ഒരു ഫോൺകോൾ പോലും ചെയ്യാതെ ഭാര്യയുടെ മുറിയിൽ എത്തിയ ഭർത്താവ് കണ്ടത്...

20 SEPTEMBER 2018 04:05 PM IST
മലയാളി വാര്‍ത്ത

23 വയസ്സുള്ള ഭാര്യയയെും, കാമുകനെയും ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ശ്രീലങ്കന്‍ പൗരന്റെ കേസ് ഷാര്‍ജ ക്രിമിനല്‍ കോടതിയുടെ പരിഗണനയില്‍. 30കാരനായ ശ്രീലങ്കൻ സ്വദേശി ഭാര്യയയെും ഇവരുടെ കാമുകനെയും 2017 ഡിസംബറിലാണ് കൊലപ്പെടുത്തിയത്.

ആസിഡ് ആക്രമണത്തില്‍ യുവതി സംഭവ സ്ഥലത്തു വച്ചു തന്നെ കൊല്ലപ്പെട്ടു. ഗുരുതരമായി പൊള്ളലേറ്റ കാമുകന്‍ ഏതാനും മാസത്തിനുശേഷമാണു മരിച്ചത്. കൃത്യം നടത്തിയ ശേഷം ശ്രീലങ്കയിലേക്ക് കടക്കാന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പ്രതി അറസ്റ്റിലായത്. യുവതിയും കാമുകനും ഒരുമിച്ചുള്ള സമയത്ത് എത്തിയാണ് ഭര്‍ത്താവ് ആസിഡ് ആക്രമണം നടത്തിയത്. ഭാര്യ തന്നെ ഇത്തരത്തില്‍ ചതിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍, പിന്നീട് യുവതിയുടെ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ കാണുകയായിരുന്നു.

നാട്ടിലുള്ള ബിസിനസിന്റെ ആവശ്യത്തിന് പ്രതി ശ്രീലങ്കയിലേക്ക് പോകാറുണ്ട്. ചിലപ്പോള്‍ 20 ദിവസം വരെ അവിടെ താമസിക്കും. ഒരിക്കല്‍ ഇങ്ങനെ പോയപ്പോള്‍ ഒരാഴ്ചയ്ക്കു ശേഷം ഫെയ്‌സ്ബുക്കില്‍ ഭാര്യ മറ്റൊരാള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം കണ്ടു. ഭാര്യയെ ഫോണില്‍ വിളിക്കാതെ ഉടന്‍ തന്നെ പ്രതി ദുബായിലേക്ക് തിരിച്ചു. ഭാര്യയുടെയും കാമുകന്റെയും നീക്കങ്ങള്‍ അറിയുന്നതിന് ഇയാള്‍ ഒരു ഹോട്ടല്‍ മുറിയില്‍ താമസിക്കുകയും ഇരുവരെയും രഹസ്യമായി നിരീക്ഷിക്കുകയും ചെയ്തു.

സംഭവ ദിവസം ഇവരെ പിന്തുടര്‍ന്ന് ഒരു അപാര്‍ട്ട്‌മെന്റില്‍ എത്തി. തുറന്നു കിടക്കുന്ന വാതിലിലൂടെ താന്‍ അതിനുള്ളില്‍ പ്രവേശിച്ചുവെന്നും നേരെ ബെഡ്‌റൂമിലേക്കാണ് പോയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. കയ്യില്‍ ആസിഡുമായാണ് അപാര്‍ട്ട്‌മെന്റില്‍ എത്തിയിരുന്നത്. ഈ സമയം ഭാര്യയും കാമുകനും വളരെ അടുത്ത് ഇടപഴകുകയായിരുന്നു. ഉടന്‍ തന്നെ ഇരുവരുടെയും ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നുവെന്നും പ്രതി മൊഴി നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (1 hour ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (3 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (3 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (3 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (3 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (3 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (3 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (4 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (4 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (4 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (4 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (4 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (4 hours ago)

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (6 hours ago)

Malayali Vartha Recommends