Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് US ന്റെ സ്ട്രാറ്റജിക് ബോംബർ 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 1040 കോടി രൂപയുടെ നഷ്ടം

16 JUNE 2026 05:30 PM IST
മലയാളി വാര്‍ത്ത

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണു. അമേരിക്കൻ വ്യോമസേനയുടെ സബ് സോണിക് ശേഷിയുള്ള ബി52 സ്ട്രാറ്റോഫോർട്രെസ് ബോംബർ വിമാനമാണ് കാലിഫോർണിയയിലെ എഡ്വേർഡ്സ് വ്യോമസേനാ താവളത്തിൽ നിന്നും പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീണത്. അപകടം നടന്നയുടൻ തന്നെ അടിയന്തര രക്ഷാപ്രവർത്തക സംഘം സംഭവസ്ഥലത്ത് എത്തിച്ചേർന്നതായും നിലവിൽ അവിടെ രക്ഷാപ്രവർത്തനങ്ങളും തുടർനടപടികളും പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന എട്ട് പേർ കൊല്ലപ്പെട്ടതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  സാധാരണ നിലയിൽ അഞ്ച് അംഗ ക്രൂ ആണ് ബി52 ബോംബർ വിമാനത്തിലുണ്ടാവാറുള്ളത്.

ഇന്നലെ പ്രാദേശിക സമയം രാവിലെ 11:20 നാണ് അപകടമുണ്ടായത്. പതിവ് പരീക്ഷണ ദൗത്യത്തിലായിരുന്നു വിമാനം. അപകടത്തെത്തുടർന്ന് വായുവിലേക്ക് ഉയർന്ന വലിയ കറുത്ത പുക കിലോമീറ്ററുകൾക്കപ്പുറം വരെ വ്യാപിച്ചു.സൈനികർ, സർക്കാർ സിവിലിയന്മാർ, സർക്കാർ കരാറുകാർ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തെത്തുടർന്ന് വിമാനത്താവളം അടച്ചുപൂട്ടിയതായും എല്ലാ വിമാനങ്ങളും വഴിതിരിച്ചുവിട്ടതായും എഡ്വേർഡ്സ് വ്യോമസേനാ താവളം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ വാണിജ്യേതര സന്ദർശക പാസുകളും താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നതായും അറിയിപ്പുണ്ട്.  അപകടം നടന്നയുടന്‍ തന്നെ അടിയന്തര രക്ഷാപ്രവര്‍ത്തക സംഘം സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നതായും നിലവില്‍ അവിടെ രക്ഷാപ്രവര്‍ത്തനങ്ങളും തുടര്‍നടപടികളും പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു

 



 അപകടകാരണമെന്തെന്ന് വ്യക്തമല്ല. അപകടത്തിന് പിന്നാലെ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് എയര്‍ഫീല്‍ഡ് അടച്ചിട്ടു. ഇതുവഴിയുള്ള വിമാനങ്ങള്‍ളും വഴി തിരിച്ചു വിട്ടു. യുഎസ് ആര്‍മിയെ സേവിക്കുന്ന ഏറ്റവും പഴക്കം ചെന്ന വിമാനമാണിത് .

സോവിയറ്റ് യൂണിയനുമായുള്ള യുദ്ധത്തിനുവേണ്ടി രൂപകൽപ്പന ചെയ്ത ഹെവി ബോംബറാണ് ബി-52. 1954ലാണ് ആദ്യമായി പറന്നത്. ശീതയുദ്ധം അവസാനിച്ചതിനുശേഷവും വിമാനം സേവനത്തിൽ നിലനിർത്തുന്നതിനായി തുടർച്ചയായ നവീകരണ പ്രവൃത്തികൾ നടത്തിയിരുന്നു.  

ബോംബുകളും ക്രൂയിസ് മിസൈലുകളും ഉൾപ്പെടെ വിവിധ ആയുധങ്ങൾ വഹിക്കാൻ കഴിയുന്ന ബോംബറിന് 185 അടി ചിറകുകളുടെ വിസ്തൃതിയും 159 അടി നീളവുമുണ്ട്. എയർക്രാഫ്റ്റ് കമാൻഡർ, പൈലറ്റ്, റഡാർ നാവിഗേറ്റർ, നാവിഗേറ്റർ, ഇലക്ട്രോണിക് വാർഫെയർ ഓഫീസർ എന്നിങ്ങനെ സാധാരണയായി വിമാനത്തിൽ അഞ്ച് പേരാണ് ഉണ്ടാവുക.8800 മൈൽ വരെ യുദ്ധ ശ്രേണിയുള്ള ഈ വിമാനത്തിന് ആണവ പേലോഡ് വഹിക്കാൻ കഴിയും. വിയറ്റ്നാം, ഗൾഫ്, ഇറാഖ്, അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നിവിടങ്ങളിലെ സംഘർഷങ്ങളിൽ അമേരിക്ക ഈ വിമാനത്തെ വിന്യസിച്ചിട്ടുണ്ട്.

  ബി52 ബോംബർ വിമാനങ്ങൾക്ക് ഏകദേശം 70,000 പൗണ്ട് (ഏകദേശം 31,750 കിലോഗ്രാം) ഭാരം വരെ വഹിക്കാൻ സാധിക്കും. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 110 മില്യൺ ഡോളർ (ഏകദേശം 1,065 കോടി രൂപ) വിലവരുന്ന അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഒന്നാണിത്. 1955 മുതൽ അമേരിക്കൻ വ്യോമസേനയുടെ ഭാഗമാണ് ഈ വിമാനം. അമേരിക്കയും ഇറാനും തമ്മിലുള്ള നിലവിലെ സൈനിക സംഘർഷങ്ങളിൽ ബോംബിംഗ് ദൗത്യങ്ങൾക്കായി ബി52 ബോംബർ ഉപയോഗിച്ചിരുന്നു.



ലോസ് ഏഞ്ചൽസിന് വടക്കുകിഴക്കായി പടിഞ്ഞാറൻ മൊജാവേ മരുഭൂമിയിലാണ് ഈ സൈനിക താവളം സ്ഥിതി ചെയ്യുന്നത്. അപകടസ്ഥലത്തുനിന്നുള്ള ആകാശദൃശ്യങ്ങളിൽ വിമാനം തകർന്നുവീണ ഭാഗത്ത് വലിയ രീതിയിൽ പുകയുന്ന നിലയിലുള്ള കരിഞ്ഞ അടയാളങ്ങൾ കാണാൻ സാധിക്കുന്നുണ്ട്. ദീർഘദൂര ആക്രമണങ്ങൾക്കും കനത്ത പ്രഹരശേഷിയുള്ള യുദ്ധമുറകൾക്കുമായി ഉപയോഗിക്കുന്ന ഒരു തന്ത്രപ്രധാന യുദ്ധവിമാനമാണ് ബോയിംഗ് കമ്പനി നിർമ്മിച്ച ബി-52 സ്ട്രാറ്റോഫോർട്രെസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (5 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (6 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (7 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (9 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (10 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (10 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (10 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (10 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (10 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (10 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (10 hours ago)

Malayali Vartha Recommends