ഒമ്പതു മാസത്തോളമായി വിദേശ കപ്പലിൽ കടുങ്ങിക്കിടക്കുന്നത് എട്ട് ഇന്ത്യന്‍ നാവികര്‍; ശമ്പളവും ഭക്ഷണവും ഇന്ധനവും നല്‍കാതെ ദുരിത ജീവിതം പേറുന്ന നാവികർ ആത്മഹത്യയുടെ വക്കിൽ

ദുബായിൽ ഒമ്പതു മാസത്തോളമായി എട്ട് ഇന്ത്യന്‍ നാവികര്‍ കുടുങ്ങികിടക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം നവംബറിൽ യുഎഇ തീരത്തെത്തിയ വിദേശ കപ്പലിൽ ഇവർ കുടുങ്ങിക്കടക്കുന്നതായി ഗള്‍ഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം തീരത്തെത്തിയത് പനാമ കപ്പലാണെന്നാണ് സൂചന. നാവികർക്ക് ശമ്പളവും ഭക്ഷണവും ഇന്ധനവും നല്‍കാതെ കമ്പനി അധികൃതര്‍ കപ്പല്‍ ഉപേക്ഷിച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.
വിദേശ കപ്പൽ ദുബായിലെത്തിയ ശേഷം ഒരു മാസത്തെ വേതനം മാത്രമാണ് തങ്ങള്‍ക്ക് നല്‍കിയതെന്നും ജീവനക്കാർക്ക് എട്ടു കിലോയോളം തൂക്കം കുറഞ്ഞതായും റിപ്പോർട്ടുകളിൽ പറയുന്നു. അതേസമയം കുടുംബങ്ങളുടെ അവസ്ഥയും വളരെ മോശമാണെന്നും ആത്മഹത്യയുടെ വക്കിലാണ് തങ്ങളെന്നും നാവികര്‍ അറിയിച്ചു.
കപ്പലിന്റെ ഉടമസ്ഥരായ കമ്പനി സാമ്പത്തികമായി തകര്‍ന്നുവെന്ന് ഷാര്‍ജയിലുള്ള ഇവരുടെ ഓഫീസ് അറിയിച്ചു. കപ്പല്‍ വിറ്റിട്ടല്ലാതെ ഇവര്‍ക്ക് വേതനം നല്‍കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ജീവനക്കാരോട് വീട്ടിലേക്ക് മടങ്ങാന്‍ തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കപ്പല്‍ വിറ്റതിന് ശേഷം പണം എത്തിക്കാമെന്ന അവരെ അറിയിച്ചെങ്കിലും അവര്‍ അതിന് തയ്യാറായില്ലെന്നും ഓഫീസ് അധികൃതര്‍ അറിയിച്ചു.
യുഎഇ വിസയില്ലാത്തിനാല്‍ ഇവര്‍ക്ക് എന്തെങ്കിലും അത്യാവശ്യത്തിന് പോലും പുറത്തിറങ്ങാന്‍ ആവില്ല. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള കപ്പലിലെ എല്ലാ സുരക്ഷാ ഉപകരണങ്ങളുടേയും കാലാവധി കഴിഞ്ഞെന്നും നാവികര്‍ പറയുന്നു.
https://www.facebook.com/Malayalivartha


























