Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നിരക്ക് ഇരട്ടിയാക്കി; പ്രവാസി പ്രതിഷേധം ശക്തമായതോടെ വിവാദ നടപടി പിൻവലിച്ച് എയർ ഇന്ത്യ

01 OCTOBER 2018 02:50 PM IST
മലയാളി വാര്‍ത്ത

ഗൾഫ് രാജ്യങ്ങളിൽ നിന്നു നാട്ടിലേക്കു മൃതദേഹം കൊണ്ടുപോകാനുള്ള നിരക്ക് ഇരട്ടിയാക്കിയ നടപടി എയർ ഇന്ത്യ പിൻവലിച്ചു. പ്രവാസലോകത്ത്​ ഉയർന്ന ശക്തമായ പ്രതിഷേധത്തെ തുടർന്നായിരുന്നു കമ്പനിയുടെ തീരുമാനത്തിൽ മാറ്റമുണ്ടായത്. അതേസമയം മുൻപുണ്ടായിരുന്ന 50% നിരക്കിളവും കുറഞ്ഞ വേതനമുള്ളവരുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കാനുള്ള സൗകര്യവും പുനഃസ്ഥാപിക്കാനും എയർ ഇന്ത്യ അധികൃതർ തീരുമാനിച്ചു.

നിശ്ചിത നിരക്കിൽ നൽകിയിരുന്ന 50 ശതമാനം ഇളവ്​ പിൻവലിച്ചതോടെയായിരുന്നു നിരക്ക്​ ഇരട്ടിയായി വർധിച്ചിരുന്നത്​. ഇതോടെ, ദുബൈയിൽനിന്ന്​ കൊച്ചിയിലേക്ക്​ മൃതദേഹം കൊണ്ടുപോകുന്നതിനുള്ള നിരക്ക്​ 30 (ഏകദേശം 570 രൂപ) ദിർഹമായി ഉയർന്നിരുന്നു. മൃതദേഹത്തി​ന്റെ തൂക്കത്തിന്​ അനുസരിച്ച്​ നിരക്ക്​ നിശ്ചയിക്കുന്ന രീതിക്കെതിരെ പ്രവാസലോകത്ത്​ കാലങ്ങളായി പ്രതിഷേധം തുടരുകയാണ്​. ഇൗ രീതി ഒഴിവാക്കുമെന്ന്​ നേരത്തേ അധികൃതർ വ്യക്തമാക്കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടെയാണ്​ ഒരു അറിയിപ്പ്​ പോലുമില്ലാതെ നിരക്ക്​ ഇരട്ടിയാക്കിയത്​.

എയർ ഇന്ത്യയുടെ പ്രവാസിദ്രോഹ നടപടികൾക്കെതിരെ സംഘടനകൾ ഒരുമിച്ചുള്ള സമരത്തിന്​ തയാറെടുക്കുന്നതിനിടെയാണ്​ നിരക്ക്​ ഇരട്ടിയാക്കിയ തീരുമാനം പിൻവലിച്ചത്​. പ്രശ്​നത്തിന്​ പരിഹാരം കാണുമെന്ന്​ ശനിയാഴ്​ച ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി ദുബൈയിൽ പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (27 minutes ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (37 minutes ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (50 minutes ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (2 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (4 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (4 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (4 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (4 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (4 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (4 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (4 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (5 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (5 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends