പ്രവാസികൾക്ക് ആശ്വാസമേകി ഇന്‍ഡിഗോ എയര്‍ലൈന്‍സ്; കുവൈറ്റില്‍ നിന്നും ഇന്ത്യയിലേയ്ക്ക് ചിലവ് കുറഞ്ഞ രീതിയിൽ പത്ത് വിമാന സർവ്വീസുകൾ

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചെലവ് കുറഞ്ഞ എയര്‍ലൈനായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് കുവൈറ്റില്‍ നിന്നും ഇന്ത്യയിലേയ്ക്ക് സർവ്വീസ് ആരംഭിക്കുന്നതായി റിപ്പോർട്ടുകൾ. ആദ്യ സര്‍വീസ് ഒക്ടോബര്‍ 15ന് ആരംഭിക്കുമെന്ന് അധികൃതർ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പത്ത് പുതിയ റൂട്ടുകളിലാകും സര്‍വീസ് ആരംഭിക്കുക.
കുവൈറ്റില്‍ നിന്നും ചെന്നൈയിലേക്കാകും ആദ്യ സര്‍വ്വീസ് ആരംഭിക്കുന്നത്. ഇന്‍ഡിഗോ എയര്‍ലൈനിന്റെ 6-ഇ 1752 വിമാനമാണ് ചെന്നൈയിലേക്ക് സര്‍വ്വീസ് ആരംഭിക്കുന്നത്. കൂടാതെ 2018 നവംബര്‍ മുതല്‍ കുവൈറ്റില്‍ നിന്നും അഹമ്മദാബാദിലേക്കും കുവൈറ്റില്‍ നിന്നും കൊച്ചിയിലേക്കും ദിവസേനയുള്ള സര്‍വ്വീസുകളും ആരംഭിക്കും. 40 കിലോ ലഗേജ് അനുവദിക്കുന്ന ആദ്യ ബജറ്റ് എയര്‍ എന്ന പ്രത്യേകതയും ഇന്‍ഡിഗോക്കുണ്ട്.
കൊച്ചി, അഹമ്മദാബാദ് , ചെന്നൈ എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കാണ് പ്രവര്‍ത്തനം ആദ്യപടിയായി ആരംഭിക്കുകയെന്ന് ഇന്‍ഡിഗോ നേരത്തെ അറിയിച്ചിരുന്നു. ഒക്ടോബര്‍ 15ന് ചെന്നൈയിലേക്കുള്ള സര്‍വ്വീസ് ആരംഭിച്ചതിനു ശേഷം നവംബര്‍ 2ഓടു കൂടി കൊച്ചിയിലേക്കും അഹമ്മദാബാദിലേക്കും സര്‍വ്വീസ് ആരംഭിക്കാനാണ് തീരുമാനം.
സിസേഴ്സ് ട്രാവല്‍ ഗ്രൂപ്പ് സി.ഇ. ഒ പി. എന്‍. ജെ. കുമാര്‍, ഇന്‍ഡിഗോ പ്ലാനിംഗ് ഓഫീസര്‍ മൈക്കിള്‍ സവിടര്‍ക് എന്നിവരാണ് വാര്‍ത്താ സാമ്മളനത്തില്‍ പങ്കെടുത്തത്.കുറഞ്ഞ നിരക്കില്‍ സമയബന്ധിതമായി സുരക്ഷിത സ്ഥാനങ്ങളില്‍ യാത്രക്കാരെ എത്തിക്കുകയാണ് ഇന്‍ഡിഗോയുടെ പ്രഥമ പരിഗണനയെന്ന് കുമാര്‍ അഭിപ്രായപ്പെട്ടു. വിമാന കമ്പനികളുടെ അനവസരത്തിലുള്ള യാത്രാ നിരക്ക് വര്‍ധനവിന് പ്രതിരോധമായിരിക്കും ഇന്‍ഡിഗോ സര്‍വ്വീസെന്നും ഇരുവരും വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























