സന്ദീപാനന്ദ ഗിരി ഒരു സ്വാമിയേ അല്ല തട്ടിപ്പുകാരന്‍ ; കൃത്യ സമയത്തു സി സി ടി വി ഓഫ് ആയതും സെക്യൂരിറ്റി ഇല്ലാതിരുന്നതും എങ്ങനെ; ആഞ്ഞടിച്ച് കെ സുരേന്ദ്രന്‍

സന്ദീപാനന്ദ ഗിരി തട്ടിപ്പുകാരന്‍ ആണെന്നും അയാളെ അക്രമിക്കേണ്ട ഗതികേട് കേരളത്തിലെ അയ്യപ്പ ഭക്തര്‍ക്കൊ ബിജെപിക്കോ ഇല്ലെന്നും ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍. സന്ദീപാനന്ദ ഗിരി എന്ത് സ്വാമിയാണ്. ഇത് ആസൂത്രിതമായ കാര്യമാണെന്നും അല്ലെങ്കില്‍ കൃത്യ സമയത്തു സി സി ടി വി ഓഫ് ആയതും സെക്യൂരിറ്റി ഇല്ലാതിരുന്നതും എങ്ങനെയെന്ന് സുരേന്ദ്രന്‍ ചോദിച്ചു. കണ്ണൂരില്‍ അമിത് ഷായുടെ മീറ്റിങ്ങില്‍ പങ്കെടുക്കവെയാണ് സുരേന്ദ്രന്റെ പ്രതികരണം.
അതെ സമയം സംഘപരിവാറിന്റെ ഭീഷണിയുണ്ടെന്ന പരാതിയില്‍ സന്ദീപാനന്ദഗിരി സിസിടിവി സുരക്ഷയൊരുക്കിയാണ് കുണ്ടമണ്‍കടവിലെ ആശ്രമത്തില്‍ കഴിഞ്ഞിരുന്നത്. ഇതിന് നാലു പാടും സിസിടിവി സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ അക്രമം നടക്കുമ്പോള്‍ ഇവയെല്ലാം പ്രവര്‍ത്തന രഹിതമാണ്. സമീപത്തെ സിസിടിവികളിലും അക്രമികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല.
കുണ്ടമണ്‍ കടവ് ക്ഷേത്രത്തിലെ സിസിടിവിയില്‍ യുവാവ് കുടുങ്ങിയെന്ന സൂചന കിട്ടിയതോടെ ചില ദൃശ്യമാധ്യമങ്ങള്‍ വിഷ്വല്‍ കിട്ടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പൊലീസ് ഇതിന് തടസം നിന്നിരുന്നു. അതിന് ശേഷം പൊലീസ് ദൃശ്യമെല്ലാം പരിശോധിച്ചു. ഇതില്‍ നിന്നാണ് അക്രമിയല്ല ദൃശ്യത്തില്‍ പതിഞ്ഞതെന്ന് വ്യക്തമായത്.
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേരെയുള്ള ആക്രമണത്തിനു പിന്നില്‍ സിസിടിവി ഓഫ് ചെയ്ത് മെനഞ്ഞെടുത്ത നാടകമെന്ന് പികെ കൃഷ്ണ ദാസ് ആരോപിച്ചിരുന്നു. ആദ്യം ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രി പിണാറായി വിജയനെയും സന്ദീപാനന്ദ ഗിരിയെയുമാണ്. മുഖ്യമന്ത്രിയും സന്ദീപാനന്ദഗിരിയും തമ്മിലുള്ള ഗൂഡാലോചനയാണ് ഇതെന്നും പികെ കൃഷ്ണ ദാസ് ആരോപിച്ചു.
ആശ്രമത്തിനു നേരെയുള്ള ആക്രമണത്തിനു പിന്നില്‍ സിപിഎം ആണെന്ന് ബിജെപി. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണൻ പറഞ്ഞു. ബിജെപിക്കു നേരെ അടിസ്ഥാനമില്ലാത്ത ആരോപണമാണ് ഉന്നയിക്കുന്നതെന്നും പാര്‍ട്ടിക്കെതിരെ ജനവികാരം സൃഷ്ടിക്കാനുള്ള ഗൂഢനീക്കത്തിന്‍റെ ഭാഗമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് പുലര്‍ച്ചെയാണ് ബൈക്കിലെത്തിയ അക്രമികള്‍ കാറിന് തീയിടുകയും ആശ്രമത്തിന് മുന്നില്‍ റീത്തും വക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ സംഘപരിവാറും അയ്യപ്പധര്‍മസേന സംസ്ഥാന പ്രസിഡന്റ് രാഹുല്‍ ഈശ്വറും തന്ത്രി കുടുംബവുമാണെന്ന് സ്വാമി സന്ദീപാനന്ദ ഗിരി പ്രതികരിച്ചു.
https://www.facebook.com/Malayalivartha

























