Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിയന്ത്രണം വിട്ട കാർ പാഞ്ഞത് 140 കിലോമീറ്റര്‍ വേഗതയില്‍; അപകടങ്ങൾ തലനാരിഴയ്ക്ക് ഒഴിഞ്ഞുമാറിയപ്പോൾ ഒടുവിൽ രക്ഷകരായെത്തിയത് ഷാർജ പോലീസ്

30 OCTOBER 2018 07:43 PM IST
മലയാളി വാര്‍ത്ത

ഷാർജയിൽ നിയന്ത്രണം നഷ്ടമായ കാറുമായി നടുറോഡില്‍ കുടുങ്ങിയ എമിറാത്തി യുവതിയ്ക്ക് തുണയായത് ഷാർജ പോലീസ്. 140 കിലോമീറ്റര്‍ വേഗതയില്‍ നിയന്ത്രണം നഷ്ടമായ കാറുമായി റോഡില്‍ കുടുങ്ങിയ എമിറാത്തി യുവതിയെ പോലീസ് സംഘം അതി സാഹസികമായാണ് രക്ഷിച്ചത്.

മലൈഹ റോഡിലൂടെ ഷാര്‍ജ ഭാഗത്തേക്ക് പോവുകയായിരുന്ന യുവതിയുടെ വാഹനത്തിന് പെട്ടെന്ന് തകരാറ് സംഭവിക്കുകയും നിര്‍ത്താന്‍ സാധിക്കാത്തവിധത്തിലാവുകയുമായിരുന്നു. 140 കിലോമീറ്റര്‍ വേഗതയിൽ തന്നെ വാഹനം തുടർന്നതോടെ സ്വന്തം ജീവനും മറ്റുള്ള യാത്രക്കാരുടെ ജീവനും അപകടത്തിലാക്കുന്ന വിധമായി യുവതിയുടെ യാത്ര.

പരിഭ്രാന്തയായ യുവതി ഉടന്‍ തന്നെ പോലീസിനെ വിളിക്കുകയായിരുന്നുവെന്ന് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ ചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ലഫ്. മുഹമ്മദ് സയ്ഫ് അല്‍ സുവൈദിതി പറഞ്ഞു. രാവിലെ 9.30നാണ് യുവതിയുടെ ഫോണ്‍ കോള്‍ ലഭിച്ചത്. ഉടന്‍ തന്നെ ആംബുലന്‍സും മറ്റു രക്ഷാ പ്രവര്‍ത്തകരെയും സ്ഥലത്തേക്ക് അയച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രത്യേക പട്രോള്‍ സംഘം നിയന്ത്രണം നഷ്ടമായി ചീറിപ്പായുന്ന കാറിന് മുന്നില്‍ വരികയും യുവതി സഞ്ചരിക്കുന്ന വഴിയിലെ ട്രാഫിക് ക്ലിയര്‍ ചെയ്യുകയും ചെയ്തു. പട്രോള്‍ സംഘം ഫോണിലൂടെ യുവതിയ്ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. വാഹനം അപകടത്തിലാണെന്ന് മറ്റു യാത്രക്കാരെ അറിയിക്കുന്നതിനായി ഫ് ളാഷ് ലൈറ്റ് ഉപയോഗിക്കാനും പോലീസ് നിര്‍ദേശിച്ചു. സീറ്റ് ബെല്‍റ്റ് ഉറപ്പിക്കുകയും ഹാന്‍ഡ് ബ്രെയ്ക്ക് ഉപയോഗിച്ച്‌ വാഹനം നിര്‍ത്താന്‍ ശ്രമിക്കാനും പോലീസ് യുവതിയ്ക്ക് നിര്‍ദേശം നല്‍കിക്കൊണ്ടിരുന്നു. തുടര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം യുവതിക്കു കാര്‍ റോഡ് സൈഡില്‍ നിര്‍ത്താന്‍ സാധിച്ചു. പരിക്കൊന്നും പറ്റാതെ യുവതിയെ രക്ഷിക്കാനും കഴിഞ്ഞു. തന്റെ ജീവന്‍ രക്ഷിച്ച ഷാര്‍ജ പോലീസിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് യുവതി നന്ദി പറയുകയും ചെയ്തു.

വാഹനങ്ങള്‍ക്ക് ഇത്തരത്തിലുള്ള തകരാറുകള്‍ സംഭവിക്കുമ്പോൾ ഡ്രൈവര്‍മാര്‍ പരിഭ്രാന്തരാകരുതെന്ന് ലഫ്. മുഹമ്മദ് സയ്ഫ് അല്‍ സുവൈദിതി ഓര്‍മിപ്പിച്ചു. ശാന്തമായി ട്രാഫിക് കുറഞ്ഞ ലൈനിലൂടെ വാഹനം ഓടിക്കുക. ഗിയര്‍ പതുക്കെ താഴ്ത്തിയശേഷം ഹാന്‍ഡ് ബ്രെയ്ക്കും മറ്റും ഉപയോഗിച്ച്‌ വാഹനം സുരക്ഷിത സ്ഥാനത്ത് നിര്‍ത്താന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും ലഫ്. സുവൈദിതി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (23 minutes ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (33 minutes ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (46 minutes ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (2 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (4 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (4 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (4 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (4 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (4 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (4 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (4 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (5 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (5 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends