ദുബായ് മെട്രോ പഠിക്കാനായി കൊച്ചി മെട്രോ സംഘം ദുബായില്‍

കൊച്ചി മെട്രോ പ്രൊജക്ട് ഡയറക്ടര്‍ മഹേഷ് കുമാറിന്‍െറ നേതൃത്വത്തിലുള്ള സംഘത്തില്‍ ജനറല്‍ മാനേജര്‍ ചന്ദ്രബാബു, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജി.പി. ഹരി, സിഗ്നലിങ് വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ടി.കെ. മോഹനന്‍ എന്നിവരാണുള്ളത്. തേര്‍ഡ് റെയില്‍ സംവിധാനം, തുടര്‍ച്ചയായ ഓട്ടോമാറ്റിക് ട്രെയിന്‍ നിയന്ത്രണ സംവിധാനം എന്നിവയെ കുറിച്ചാണ് പഠിക്കുന്നത്.
ഡ്രൈവറില്ലാതെ ഓടുന്ന, ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ മെട്രോയാണ് ദുബായിലേത്. പ്രതിദിനം ശരാശരി മൂന്നര ലക്ഷം പേരാണ് യാത്ര ചെയ്യുന്നത്.

ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക വിദ്യയാണ് ദുബൈ മെട്രോയില്‍ ഉപയോഗിക്കുന്നത്. ഡ്രൈവറില്ലാതെ രണ്ടു ലൈനിലും തിരക്കേറിയ സമയങ്ങളില്‍ രണ്ടു മിനുട്ടും തിരക്ക് കുറഞ്ഞ സമയങ്ങളില്‍ അഞ്ച് മിനുട്ടും ഇടവിട്ട് ട്രെയിനുകള്‍ ഓടുന്നുണ്ടെങ്കിലും ഇതുവരെ ഒരപകടവുമുണ്ടായില്ല. ഏതെങ്കിലും കാരണവശാല്‍ ഒരു ട്രെയിന്‍ നിന്നാല്‍ ഈ ലൈനിലെ മറ്റു ട്രെയിനുകളെല്ലാം നിശ്ചലമാകുന്ന സംവിധാനമാണുള്ളത്.
https://www.facebook.com/Malayalivartha