കാശ്മീരിനെ ഒഴിവാക്കി ഇന്ത്യയുമായി ചര്‍ച്ചയില്ലന്ന് പാകിസ്ഥാന്
കാശ്മീരിനെ ഒഴിവാക്കി ഇന്ത്യയുമായി ചര്‍ച്ചയ്ക്കില്ലെന്ന് പാകിസ്ഥാന് വ്യക്തമാക്കി. കഴിഞ്ഞ ദിവസം പാകിസ്ഥാന് സന്ദര്‍ശനത്തിനെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കങ്ങളില്‍ നയതന്ത്ര പരിഹാരത്തിലെത്തണമെന്ന് പറഞ്ഞിരുന്നു. അതിന് ശേഷം പാകിസ്ഥാന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് സര്‍താജ് അസീസും ജോണ്‍ കെറിയും പങ്കെടുത്ത സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് പാകിസ്ഥാന് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. പാകിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തയ്യാറാവാന്‍ ഇന്ത്യയ്ക്ക് താല്പര്യമില്ല. പാകിസ്ഥാനുമായുള്ള സെക്രട്ടറി തല ചര്‍ച്ച ഇന്ത്യ റദ്ദാക്കിയത് ഈ വിഷയത്തില്‍ ചര്‍ച്ചയ്ക്കുള്ള ഇന്ത്യയുടെ താല്പര്യമില്ലായ്മയാണ് കാണിക്കുന്നത്. അതിനാല്‍ത്തന്നെ കാശ്മീരിനെ ഒഴിവാക്കി ഇന്ത്യയുമായി ഒരു ചര്‍ച്ചയ്ക്കുമില്ലെന്നും അസീസ് വ്യക്തമാക്കി. അതിര്‍ത്തിയില്‍ ഇന്ത്യ പ്രകോപനമില്ലാതെ വെടിവയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ പാകിസ്ഥാന് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് കാശ്മീരിലെ വിഘടനവാദികളുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ ആഗസ്റ്റില്‍ നടക്കാനിരുന്ന വിദേശ സെക്രട്ടറി തല ചര്‍ച്ച ഇന്ത്യ വേണ്ടെന്ന് വച്ചത്. ഇതിന് ശേഷമാണ് അതിര്‍ത്തിയില്‍ തുടര്‍ച്ചയായ വെടിവയ്പ്പ് ഉണ്ടായതെന്നും അസീസ് കൂട്ടിച്ചേര്‍ത്തു. പ്രശ്നം പരിഹരിക്കാന്‍ ഇരു രാജ്യങ്ങളെയും പ്രേരിപ്പിക്കുന്നത് യു.എസ് തുടരുമെന്ന് കെറി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ അതിര്‍ത്തിയിലുണ്ടാകുന്ന പ്രശ്നങ്ങളിലുള്ള ആശങ്കയും അദ്ദേഹം പങ്കുവച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha