Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

മസ്‌കത്തില്‍ ട്രാം സര്‍വീസ് ആരംഭിക്കുന്നു

14 JANUARY 2015 10:46 AM IST
മലയാളി വാര്‍ത്ത.

നഗര ഗതാഗതം സുഗമമാക്കാന്‍ മസ്‌കത്തില്‍ ട്രാം സര്‍വീസ് ആരംഭിക്കാന്‍ ആലോചന. മസ്‌കത്ത് നഗരസഭയാണ് ഇതുസംബന്ധിച്ച നിര്‍ദേശം ഗതാഗത മന്ത്രാലയത്തിനു മുന്നില്‍വെച്ചത്. വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്കും മലിനീകരണവും കുറക്കാന്‍ പൊതുഗതാഗത സംവിധാനം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിത്.

റോഡുകളില്‍ നിര്‍മിച്ച ട്രാക്കുകളിലൂടെ ഓടിക്കുന്ന റെയില്‍ വാഹനമാണ് ട്രാം. ദുബൈയില്‍ കഴിഞ്ഞ വര്‍ഷം ട്രാം സര്‍വീസ് ആരംഭിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മികച്ച പൊതുഗതാഗത സംവിധാനം എന്ന നിലയില്‍ ട്രാമുകള്‍ പേരെടുത്തിട്ടുണ്ട്.
മസ്‌കത്തിലെ പ്രധാന റോഡുകളില്‍ യാത്രക്കാര്‍ക്കുള്ള കാത്തിരിപ്പ് മേഖലകള്‍ വര്‍ധിപ്പിക്കാനും വെയിറ്റിങ് ഏരിയയും കൂട്ടാനുള്ള നിര്‍ദേശവും നഗരസഭ അംഗീകരിച്ചിട്ടുണ്ട്. ഒമാന്‍ നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയോട് ഭാവിയില്‍ ഇരുനില ബസുകള്‍ പുറത്തിറക്കുന്നതിന്റെ സാധ്യതകള്‍ പഠിക്കാന്‍ കൗണ്‍സില്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തില്‍ നിന്നുള്ള ടാക്‌സി സര്‍വീസുകളുടെ നിരക്ക് കുറക്കണമെന്ന സുപ്രധാന നിര്‍ദേശവും കൗണ്‍സില്‍ മുന്നോട്ടുവെച്ചു. ആറ് റിയാല്‍ ആകണം കുറഞ്ഞ നിരക്ക്. പിന്നീടുള്ള ഓരോ കി.മീറ്ററിനും 50 ബൈസ വീതം മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്നാണ് നിര്‍ദേശം.
പൊതുഗതാഗത സംവിധാനം കാര്യക്ഷമമാക്കുന്നതിനുള്ള വഴികള്‍ അടുത്ത മാസം കണ്‍സല്‍ട്ടിങ് കമ്പനിയുമായി ചര്‍ച്ച നടത്തുമെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം മാലിക് അല്‍ യഹ്മദി പറഞ്ഞു. ട്രാം സര്‍വീസും ഇതില്‍ ചര്‍ച്ചചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മസ്‌കത്ത് വളര്‍ന്നുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ കാറുകള്‍ നിരത്തിലിറങ്ങുന്നത് തടയാന്‍ മികച്ച പൊതുഗതാഗത സംവിധാനത്തിന് മാത്രമേ സാധിക്കൂ.
ട്രാം സര്‍വീസ് വന്നാല്‍ നിരവധി ജോലിക്കാര്‍ രാവിലെ ഓഫിസിലേക്കുള്ള യാത്രക്ക് ട്രാമിനെ ആശ്രയിക്കും. ഇതോടെ, രാവിലെയും വൈകുന്നേരവുമുള്ള ഗതാഗതക്കുരുക്ക് കുറയും. വിനോദസഞ്ചാര രംഗത്ത് വളര്‍ച്ച പ്രതീക്ഷിക്കുന്ന മസ്‌കത്തിന്റെ പ്രധാന ആകര്‍ഷണമായും ട്രാം സര്‍വീസ് മാറും. ട്രാമുകള്‍ ഓടിക്കുന്നതുവഴി നല്ല തോതില്‍ ഗതാഗത കുരുക്കും വായുമലിനീകരണവും കുറക്കുന്നതിന് സാധിക്കും.
ട്രാമുകളില്‍ യാത്രക്കാര്‍ വര്‍ധിക്കുന്നത് ചെറിയ വാഹനങ്ങള്‍ കുറക്കാനും സഹായിക്കും. ഇവ അന്തരീക്ഷ മലിനീകരണം കുറക്കുമെന്നും അപകടങ്ങള്‍ കുറക്കാനും ഊര്‍ജ്ജം ലാഭിക്കാനും സഹായിക്കുമെന്നും അധികൃതര്‍ വിലയിരുത്തുന്നു.
മദ്യപിച്ചും അശ്രദ്ധമായും വാഹനം ഓടിക്കുന്ന ടാക്‌സി െ്രെഡവര്‍മാര്‍ക്കുള്ള പിഴശിക്ഷ വര്‍ധിപ്പിക്കുകയും വേണം. 24 മണിക്കൂറും ടാക്‌സി സേവനം ലഭ്യമാക്കണം. സഞ്ചാരികളോടുള്ള പെരുമാറ്റത്തെ സംബന്ധിച്ച് ഇവര്‍ക്ക് പരിശീലനം നല്‍കണമെന്നും കൗണ്‍സില്‍ നിര്‍ദേശിച്ചു.
പൊതുഗതാഗതം സംവിധാനം കാര്യക്ഷമമാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ കുറച്ചുനാളുകളായി സജീവമാണ്. യാത്രക്കാരെ ബസ് സര്‍വീസിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര ഗുണനിലവാരമുള്ള ബസുകള്‍ നിരത്തിലിറക്കുമെന്ന് പൊതുമേഖലാ ഗതാഗത കമ്പനിയായ ഒമാന്‍ നാഷനല്‍ ട്രാര്‍സ്‌പോര്‍ട്ട് കമ്പനി (ഒ.എന്‍.ടി.സി) അധികൃതര്‍ അടുത്തിടെ അറിയിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (3 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (4 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (5 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (7 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (8 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (8 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (8 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (8 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (8 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (8 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (8 hours ago)

Malayali Vartha Recommends