Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജിസിസി റയില്‍ പദ്ധതിക്ക് 20,000 കോടി ഡോളര്‍ ചെലവഴിക്കും

15 JANUARY 2015 03:06 PM IST
മലയാളി വാര്‍ത്ത.

നിക്ഷേപ തൊഴില്‍ മേഖലകളിലടക്കം വന്‍ സാധ്യതകള്‍ക്കു വഴിയൊരുക്കി ജിസിസി റയില്‍ പദ്ധതി വികസന ട്രാക്കില്‍. പദ്ധതിക്കായി ഗള്‍ഫ് രാജ്യങ്ങള്‍ 20,000 കോടിയിലേറെ ഡോളര്‍ ചെലവഴിക്കും. 2018ല്‍ പദ്ധതി പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. ലോകത്തെ പ്രമുഖ കമ്പനികളെ ആകര്‍ഷിക്കാനും കൂടുതല്‍ നിക്ഷേപങ്ങള്‍ ഉണ്ടാകാനും പദ്ധതി സഹായകമാകും. ചരക്കുനീക്കം കൂടുതല്‍ സുഗമവും ചെലവുകുറഞ്ഞതുമാകും.
നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ കരാര്‍ നേടാന്‍ ഇന്ത്യയുള്‍പ്പെടെയുള്ള പ്രമുഖ രാജ്യങ്ങള്‍ രംഗത്തുള്ളതായാണു റിപ്പോര്‍ട്ട്. സ്‌റ്റേഷനുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങള്‍, സാങ്കേതികവിദ്യകള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ കരാര്‍ നേടുകയാണു ലക്ഷ്യം. റയില്‍രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ സുപ്രധാന പങ്കു വഹിക്കാനാകും.
ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന 40,000ലേറെ കിലോമീറ്റര്‍ പാതയാണു യാഥാര്‍ഥ്യമാകുകയെന്ന് ജിസിസി റയില്‍ ആന്‍ഡ് മെട്രോ കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ഒമാന്‍ ഗതാഗതമന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ സാലിം അല്‍ ഫുതൈസി പറഞ്ഞു. ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള വ്യാപാര, ധനകാര്യ പ്രതിനിധികള്‍ക്കു പുറമേ ഇത്തിഹാദ് റയില്‍, സൗദി റയില്‍വേസ് ഓര്‍ഗനൈസേഷന്‍, സൗദി റയില്‍വേ കമ്പനി, ഖത്തര്‍ റയില്‍, ഒമാന്‍ റയില്‍ എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
25 രാജ്യങ്ങളില്‍ നിന്നുള്ള 500ലേറെ പേരാണ് സമ്മേളനത്തിനെത്തിയത്. ഒമാനില്‍ പുരോഗമിക്കുന്ന റയില്‍ പദ്ധതി നിശ്ചിത സമയത്തിനുള്ളില്‍ തന്നെ പൂര്‍ത്തിയാക്കും. 2135 കിലോമീറ്റര്‍ വരുന്ന പദ്ധതിയില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തവും ഉണ്ടാകും. 207 കിലോമീറ്റര്‍ വരുന്ന സോഹാര്‍-ബുറൈമി പാത ഇതില്‍ പ്രധാനമാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (36 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (59 minutes ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (1 hour ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (1 hour ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (2 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (2 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (2 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (2 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (2 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (3 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (3 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (3 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (3 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (4 hours ago)

Malayali Vartha Recommends