Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദുബായിലെ മുഴുവന്‍ വിദേശികള്‍ക്കും ഹൗസിങ് ഫീസ് ബാധകമാക്കി

16 JANUARY 2015 08:44 AM IST
മലയാളി വാര്‍ത്ത.

ദീവ ബില്ലിനൊപ്പം നല്കുന്ന ഹൗസിങ് ഫീസ് എമിറേറ്റിലെ മുഴുവന് വിദേശികള്‍ക്കും ബാധകമാക്കിയതായി മുനിസിപ്പാലിറ്റി അറിയിച്ചു. 2014 അവസാനത്തോടെയാണ് ഇത് എമിറേറ്റ് മുഴുവന്‍ ബാധമാക്കുംവിധത്തില്‍ നടപ്പാക്കിയത്. വിദേശികളില്‍ നിന്ന് ഹൗസിങ് ഫീസ് ഈടാക്കിത്തുടങ്ങിയത് നാല് വര്ഷം മുമ്പാണ്. 

എമിറേറ്റില് വാടകയ്ക്ക് താമസിക്കുന്നവരും സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ താമസിക്കുന്നവരും ഫീസ് അടയ്‌ക്കേണ്ടതുണ്ട്. വാടകയുടെ അഞ്ച് ശതമാനമാണ് ഹൗസിങ് ഫീസിനത്തില്‍ ദീവ ബില്ലിനൊപ്പം ഈടാക്കുന്നത്. എന്നാല്‍, സ്വന്തം കെട്ടിടത്തില്‍ താമസിക്കുന്നവര്‍ക്ക് കെട്ടിടത്തിന് ലഭിക്കാവുന്ന വാടക കണക്കാക്കിയാണ് ഫീസ് ചുമത്തുന്നത്. അതിന് അതത് മേഖലയിലെ വാടക നിരക്ക് പരിഗണിക്കും.
ഹൗസിങ് ഫീസിനായി വെബ്‌സൈറ്റ് വഴിയുള്ള രജിസ്‌ട്രേഷന്‍ ഇനിമുതല്‍ ആവശ്യമില്ലെന്ന് ധനകാര്യവിഭാഗം വ്യക്തമാക്കി. കെട്ടിടത്തില്‍ നിന്ന് താമസം മാറുമ്പോഴും പ്രത്യേക അറിയിപ്പ് നല്‍കേണ്ടതില്ല. ഫീസ് ഈടാക്കുന്നതിനാവശ്യമായ വിവരള്‍ ദീവ മുഖേന അപ്പപ്പോള്‍് ലഭിക്കുന്നുണ്ടെന്നതാണ് കാരണം. പുതിയ താമസസ്ഥലത്തെ ആദ്യത്തെ ദീവ ബില്ലിനൊപ്പംതന്നെ ഹൗസിങ് ഫീസ് ഈടാക്കിത്തുടങ്ങാന് ഇതുവഴി സാധിക്കുന്നു.

വാടക നിരക്കില് മാറ്റം വന്നാല്‍ അതത് വ്യക്തികള്‍ മുനിസിപ്പാലിറ്റിയില്‍ അറിയിക്കേണ്ടതുണ്ട്. ഇതിനായി അല്‍ ത്വവാര്‍, അല്‍ മനാറ എന്നിവിടങ്ങളിലെ മുനിസിപ്പാലിറ്റി സെന്ററുകളില്‍് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, വാടക കുറയുമ്പോള്‍ മാത്രമേ ആളുകള്‍ വിവരം അറിയിക്കുന്നുള്ളൂവെന്ന് അബ്ദുല്ല ഹാഷിം ചൂണ്ടിക്കാട്ടി. വാടക കൂടുമ്പോള്‍് ഫീസ് നിരക്ക് പുതുക്കുന്നതിനായി വളരെക്കുറച്ച് പേരേ മുനിസിപ്പാലിറ്റിയെ സമീപിക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ, വാടക നിരക്കിലുണ്ടാകുന്ന വ്യത്യാസം നിര്‍ബന്ധമായും മുനിസിപ്പാലിറ്റിയെ അറിയിക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായുള്ള വഴികള്‍ആരായാനുള്ള ശ്രമത്തിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍. മുനിസിപ്പാലിറ്റി വിദേശിതാമസക്കാര്‍ക്ക് നല്കുന്ന വിവിധ സേവനങ്ങള്‍ക്കുള്ള സര്‍വീസ് ചാര്‍ജ് എന്ന നിലയ്ക്കാണ് ഹൗസിങ് ഫീസ് ഈടാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (36 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (59 minutes ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (1 hour ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (1 hour ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (2 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (2 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (2 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (2 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (2 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (3 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (3 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (3 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (3 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (4 hours ago)

Malayali Vartha Recommends