Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ഇറാഖ് മേഖലയില്‍ നിന്നുള്ള ആക്രമണ ഭീഷണി നേരിടാന്‍ അതിര്‍ത്തിയില്‍ 600 മൈല്‍ ദൂരത്തില്‍ വന്‍ മതില്‍ സൗദി ഒരുക്കുന്നു

17 JANUARY 2015 10:56 AM IST
മലയാളി വാര്‍ത്ത.

ഇറാഖ് മേഖലയില്‍ നിന്നുള്ള ആക്രമണ ഭീഷണി നേരിടാന്‍ അതിര്‍ത്തിയില്‍ സൗദി അത്യാധുനിക സുരക്ഷാസന്നാഹങ്ങള്‍ സൗദി അറേബ്യ ഒരുക്കുന്നു. നോര്‍ത്തേണ്‍ ബോര്‍ഡര്‍ സെക്യൂരിറ്റി പ്രോജക്ട് എന്ന പേരില്‍ 600 മൈല്‍ നീളത്തില്‍ കോട്ട സമാനമായ മതില്‍ നിര്‍മാണമാണ് പുരോഗമിക്കുന്നത്. കിഴക്ക് കുവൈത്ത് ഇറാഖ് അതിര്‍ത്തി സംഗമിക്കുന്ന ഹഫര്‍ അല്‍ ബാതിനില്‍ തുടങ്ങി ജോര്‍ഡന്‍ഇറാഖ് അതിര്‍ത്തി പ്രദേശമായ തുറൈഫ് വരെയാണ് ഈ \'വന്‍ മതില്‍\'. കഴിഞ്ഞ ആഴ്ച അറാറിന് സമീപം സുവൈഫ് ബോര്‍ഡര്‍ പോസ്റ്റിലുണ്ടായ ചാവേര്‍ ആക്രമണം ഈ പദ്ധതിയുടെ പ്രാധാന്യം അധികൃതരെ ആവര്‍ത്തിച്ചു ബോധ്യപ്പെടുത്തി. അസ്വസ്ഥ ബാധിതമായ ഇറാഖില്‍ നിന്നുള്ള ആക്രമണങ്ങളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഇറാഖിലെ സാഹചര്യം തീരെ വഷളായ 2006 ലാണ് ഇത്തരമൊരു പദ്ധതിയെക്കുറിച്ച് സൗദി അറേബ്യ ആലോചന തുടങ്ങിയത്. കഴിഞ്ഞ സെപ്റ്റംബറിലാണ് നിര്‍മാണം തുടങ്ങിയത്. അഞ്ച് അടുക്കുകളുള്ള സുരക്ഷാവേലിയാണ് ഇതില്‍ പ്രധാനം. നിരീക്ഷണ ഗോപുരങ്ങള്‍, നൈറ്റ് വിഷന്‍ കാമറകള്‍, റഡാറുകള്‍ എന്നിവ സ്ഥാപിക്കും. എയര്‍ബസ് സ്‌പെക്‌സര്‍ 2000 എന്ന ആധുനിക റഡാറുകള്‍ സ്ഥാപിച്ച 40 വാച്ച് ടവറുകളാകും ഈ അതിര്‍ത്തിയില്‍ ഉടനീളം ഉണ്ടാകുക. ഏഴു കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകളും സജ്ജീകരിക്കും. 38 പ്രത്യേക കമ്യൂണിക്കേഷന്‍ ടവറുകളും 32 മിലിറ്ററി റെസ്‌പോണ്‍സ് സ്‌റ്റേഷനുകളും അടക്കം സര്‍വ സജ്ജമായൊരു അന്താരാഷ്ട്ര അതിര്‍ത്തിയായി ഈ മേഖല മാറും.
സുരക്ഷാവേലിയുടെ ഇറാഖ് ഭാഗത്ത് വിസ്തൃതമായ മണല്‍വരമ്പ് തീര്‍ക്കും. നുഴഞ്ഞുകയറ്റക്കാരുടെ നീക്കം സാവധാനത്തിലാക്കുന്നതിന് വേണ്ടിയാണിത്. അതിന് പിന്നില്‍ കരുത്തുറ്റ ഉരുക്കുവേലി. പിറകില്‍ മൂര്‍ച്ചയേറിയ റേസര്‍ വയറുകള്‍ സ്ഥാപിച്ച 100 മീറ്റര്‍ നീ്‌ളത്തില്‍ ഇരട്ടവേലി. 100 മീറ്റര്‍ ഇടവിട്ടുള്ള കോണ്‍ക്രീറ്റ് കെട്ടുകളിലാകും ഇതു ഉറപ്പിച്ചിട്ടുണ്ടാകുക. ഭൂമിക്കടിയിലൂടെയുള്ള നീക്കങ്ങള്‍ തിരിച്ചറിയാനുളള്ള അണ്ടര്‍ ഗ്രൗണ്ട് മൂവ്‌മെന്റ് സെന്‍സറുകള്‍ ഇതിന് പിന്നില്‍. അവിടെയാണ് പ്രധാന അതിര്‍ത്തി കാവല്‍ പുരകള്‍ സ്ഥാപിക്കുക. ഹെലിപാഡുകള്‍ ഉള്‍പ്പെടെയുള്ള റെസ്‌പോണ്‍സ് സ്‌റ്റേഷനുകള്‍ സജ്ജീകരിച്ചവയാണ് 40 കാവല്‍ പുരകളും. 40 ബോര്‍ഡര്‍ പോസ്റ്റുകളിലും ഏതു സാഹചര്യവും കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന 240 റെസ്‌പോണ്‍സ് വാഹനങ്ങള്‍ ഒരുക്കി നിര്‍ത്തും.
സദാ സമയം അതിര്‍ത്തിയില്‍ സഞ്ചരിക്കുന്ന നിരീക്ഷണ സംവിധാനങ്ങള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ ഓരോ ബോര്‍ഡര്‍ പോസ്റ്റിനുമിടയില്‍ സഞ്ചരിക്കും. അത്തരം 10 യൂനിറ്റ് വാഹനങ്ങള്‍ ഉണ്ടാകും. റഡാറുകള്‍, വീഡിയോ കാമറ, തെര്‍മല്‍, നൈറ്റ് വിഷന്‍ കാമറകള്‍ എന്നിവ ഈ വാഹനങ്ങളില്‍ സജ്ജീകരിക്കും. പദ്ധതി പൂര്‍ത്തിയായാല്‍ 18 കിലോമീറ്റര്‍ ദൂരം വരെയുള്ള കാല്‍നടയാത്രക്കാരനെ വരെ നിരീക്ഷിക്കാന്‍ സാധിക്കും. 27 കിലോമീറ്ററിലെ ലൈറ്റ് എയര്‍ക്രാഫ്റ്റും 36 കിലോമീറ്ററിലെ ലോ ലെവല്‍ ഹെലികോപ്റ്ററും നിരീക്ഷണ പരിധിയില്‍ വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (3 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (4 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (5 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (7 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (8 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (8 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (8 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (8 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (8 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (8 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (8 hours ago)

Malayali Vartha Recommends