Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

അബുദബിയില്‍ കനത്ത മഴയും ശക്തമായ കാറ്റും ആലിപ്പഴ വര്‍ഷവും

21 JANUARY 2015 03:12 PM IST
മലയാളി വാര്‍ത്ത.

അബൂദബിയില്‍ തിങ്കളാഴ്ച രാജ്യം ഉണര്‍ന്നെഴുന്നേറ്റത് കനത്ത മഴയിലേക്കും കാറ്റിലേക്കും ആലിപ്പഴ വര്‍ഷത്തിലേക്കും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചത് പോലെ ശക്തമായ മഴയും കാറ്റുമാണ് രാജ്യമെങ്ങും അനുഭവപ്പെട്ടത്. ആലിപ്പഴ വര്‍ഷം താമസക്കാര്‍ക്കും സ്വദേശികള്‍ക്കും വേറിട്ട അനുഭവവും പകര്‍ന്നു.
അബൂദബി ദുബൈ, അബൂദബി അല്‍ഐന്‍ ഹൈവേകളിലും സുവയ്ഹാനിലും ഷാര്‍ജയിലും മറ്റു വടക്കന്‍ എമിറേറ്റുകളിലും ആലിപ്പഴ വര്‍ഷമുണ്ടായി. മഞ്ഞ് പെയ്ത പുലര്‍ച്ചെ ആസ്വദിക്കുന്നവരും നിരവധിയായിരുന്നു. കനത്ത മഴയും കാറ്റും മൂലം റോഡ് ഗതാഗതം പലയിടത്തും സ്തംഭിച്ചു. ഏതാനും അപകടങ്ങളുമുണ്ടായി. രാവിലെ വാഹനങ്ങള്‍ സാവധാനമാണ് റോഡുകളിലൂടെ നീങ്ങിയത്. ചില റോഡുകളില്‍ വെള്ളം പൊങ്ങുകയും ചെയ്തു.
പുലര്‍ച്ചെ മുതല്‍ അനുഭവപ്പെട്ട കനത്ത മഴയും കാറ്റും രാവിലെ 11 വരെ നീണ്ടു. അബൂദബിയില്‍ നിന്ന് ദുബൈയിലേക്കും അല്‍ഐനിലേക്കുമുള്ള പാതകളിലും ട്രക്ക് റോഡിലും പലയിടത്തും ഗതാഗത തടസ്സം അനുഭവപ്പെട്ടു. രാവിലെ ഓഫിസുകളിലേക്കും വിദ്യാലയങ്ങളിലേക്കും പോയവര്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങി. ആഭ്യന്തര മന്ത്രാലയവും അബൂദബി പൊലീസും വാഹന െ്രെഡവര്‍മാര്‍ക്കും യാത്രികര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. താപനിലയിലും വലിയ കുറവ് അനുഭവപ്പെട്ടു. ഉച്ചയോടെ മഴ അവസാനിച്ചെങ്കിലും അന്തരീക്ഷം മേഘാവൃതമായി തുടരുകയാണ്. ശക്തമായ തണുപ്പും അനുഭവപ്പെടുന്നുണ്ട്. വരുംദിവസങ്ങളിലും മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
വടക്കന്‍ എമിറേറ്റുകളില്‍ തിങ്കളാഴ്ച പുലര്‍ച്ച മുതല്‍ തുടങ്ങിയ ശക്തമായ കാറ്റ് രാവിലെ ഏഴ് മണിയോടെ മഴക്ക് വഴിമാറുകയായിരുന്നു. ചരല്‍ വാരി എറിയുന്നത് പോലെ ആലിപ്പഴമാണ് പലഭാഗത്തും ആദ്യം പൊഴിഞ്ഞത്. പിന്നാലെ തുള്ളിക്കൊരു കുടം എന്ന കണക്കില്‍ മഴയത്തെി. ഫര്‍ഫര്‍ മലയോരങ്ങളില്‍ ആലിപ്പഴ വര്‍ഷം ശക്തമായിരുന്നു. മഴയെ തുടര്‍ന്ന് ഷാര്‍ജയിലെ റോഡുകളില്‍ ശക്തമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. റൗണ്ടെബൗട്ടുകളില്‍ വെള്ളം നിറഞ്ഞ് കിടന്നത് കുളങ്ങളെ ഓര്‍മപ്പെടുത്തി. പലഭാഗങ്ങളിലും ഗതാഗതം മന്ദഗതിയിലായി. ഒറ്റപ്പെട്ട അപകടങ്ങള്‍ പലഭാഗത്തും നടന്നു. അല്‍ വഹ്ദ ഭാഗത്ത് രാവിലെ ഏഴ് മണിക്ക് നടന്ന വാഹനാപകടത്തില്‍ സ്ത്രീക്ക് പരിക്കേറ്റു. ബോര്‍ഡുകളും കമാനങ്ങളും പലഭാഗത്തും തകര്‍ന്ന് വീണു. കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ സ്ഥാപിച്ച ഡിഷുകള്‍ക്കും കാറ്റില്‍ കേടുപാടുകള്‍ സംഭവിച്ചു. ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ച് തീര്‍ത്ത അലങ്കാരങ്ങളെ കാറ്റും മഴയും കേടുവരുത്തി.
ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള പല സ്ഥാപനങ്ങളും വെള്ളം കയറിയതിനത്തെുടര്‍ന്ന് തിങ്കളാഴ്ച പ്രവര്‍ത്തിച്ചില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി നല്‍കി. ഉള്‍ റോഡുകളിലും പ്രധാന റോഡുകളിലും രൂക്ഷമായ വെള്ളക്കെട്ടിനിടയാക്കിയ മഴയില്‍ ഗതാഗത സംവിധാനം താറുമാറായി.
വെള്ളം കയറി വാഹനങ്ങള്‍ നിരത്തില്‍ കുടുങ്ങിയത് റോഡ് നിര്‍മാണം നടക്കുന്ന അല്‍ നഖീലില്‍ കനത്ത ഗതാഗതകുരുക്കിനിടയാക്കി. കനത്ത മഴയില്‍ കാഴ്ച മറഞ്ഞ അവസ്ഥയില്‍ സാഹസപ്പെട്ടാണ് െ്രെഡവര്‍മാര്‍ വാഹനങ്ങള്‍ ചലിപ്പിച്ചത്. വിതരണ കമ്പനികളിലെ ജീവനക്കാര്‍, നിര്‍മാണ സ്ഥലങ്ങളിലെ തൊഴിലാളികള്‍, പത്ര വിതരണക്കാര്‍ തുടങ്ങിയവരെല്ലാം ഏറെ ശ്രമകരമായാണ് കൃത്യനിര്‍വഹണത്തിലേര്‍പ്പെട്ടത്.
സര്‍ക്കാര്‍സര്‍ക്കേതര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഏറെ വൈകിയാണ് ഓഫിസുകളിലത്തൊനായത്. പല പ്രദേശങ്ങളിലും വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. ജബല്‍ ജൈസ് ഉള്‍പ്പെടുന്ന ഹജ്ജാര്‍ മലനിരകളില്‍ ശനിയാഴ്ച രാത്രി തുടങ്ങിയ മഴയില്‍ ഇവിടേക്കുള്ള പാതകളുടെ തകര്‍ച്ചക്കിടയാക്കിയിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ വന്‍ നാശ നഷ്ടങ്ങള്‍ക്കും മഴ വഴിവെച്ചു. മല്‍സ്യ ബന്ധന മേഖലയും സ്തംഭനത്തിലാണ്. ദുബൈയില്‍ നിന്നത്തെുന്നതും വല വിരിച്ച് പിടിക്കുന്നതുമായ തഗായ് മല്‍സ്യങ്ങളുമായാണ് മല്‍സ്യ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിച്ചത്. ശക്തമായ കാറ്റ് തുടര്‍ന്നാല്‍ മല്‍സ്യബന്ധന മേഖലയിലെ മരവിപ്പ് വരും ദിനങ്ങളിലും തുടരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്നിധാനത്ത് ദർശനത്തിന് എത്തിയവർ 30 ലക്ഷം കവിഞ്ഞു  (16 minutes ago)

. സ്ത്രീകൾ ഉൾപ്പെട്ട കാര്യങ്ങളിൽ ദോഷാനുഭവങ്ങൾ വരാതെ ശ്രദ്ധിക്കുന്നത് ഉചിതമായിരിക്കും.  (38 minutes ago)

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള അധ്യക്ഷന്മാരെ ഇ  (48 minutes ago)

മെസ് നടത്തിപ്പ് കരാർ സ്വന്തമാക്കി വനിതാസംരംഭക  (57 minutes ago)

40 പന്തുകൾ‍ ബാക്കിനിൽക്കെ ഇന്ത്യയെ അനായാസ വിജയത്തിലെത്തിച്ചത്...  (1 hour ago)

യുവാവിനു പിന്നാലെ മുത്തശ്ശിയും അവരുടെ സഹോദരിയും... സങ്കടക്കാഴ്ചയായി...  (1 hour ago)

തിരക്കേറിയതോടെ മൂന്ന് കിലോമീറ്റർ വരെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു....    (1 hour ago)

സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സകള്‍ ശക്തമാക്കുന്നു  (1 hour ago)

പ്രസിദ്ധീകരിച്ച കരട് വോട്ടർപ്പട്ടികയിൽ പേരില്ലാത്തവർ പുതിയ അപേക്ഷ നൽകണം  (1 hour ago)

സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്  (2 hours ago)

ഇന്ന് രാത്രി ദീപാരാധന വരെ തങ്കി അങ്കി ചാർത്തിയുള്ള അയ്യപ്പദർശനം സാധ്യമാകും  (2 hours ago)

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (9 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (10 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (11 hours ago)

Malayali Vartha Recommends