വിരലടയാള റജിസ്ട്രേഷന്: സൗദിയില്‍ പ്രവാസി വനിതകള്‍ക്ക് ഏപ്രില്‍ വരെ സമയം
പ്രവാസി വനിതകള്‍ക്ക് ബയോമെട്രിക് റജിസ്ട്രേഷനുള്ള കാലാവധി ഏപ്രില്‍ വരെ നീട്ടിയതായി പാസ്പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് വക്താവ് ലഫ്റ്റനന്റ് കേണല്‍ അ ഹമ്മദ് അല്‍-ലഹീദന്‍ അറിയിച്ചു. പാസ്പോര്‍ട്ട് വിഭാഗത്തില്‍ നിന്നുള്ള താമസാനുമതി ഒഴികെയുള്ള സേവനങ്ങള്‍ക്ക് വിരലടയാള റജിസ്ട്രേഷന് നടത്തേണ്ട അവസാന തീയതി കഴിഞ്ഞ ഡിസംബര്‍ 23 ആയിരുന്നു. ഇഖാമ പുതുക്കാനുള്ള അവസാന തീയതി ഇന്നലെയുമായിരുന്നു. പ്രവാസി വനിതകളുടെ താമസാനുമതി പുതുക്കുന്നതിനു വിരലടയാള റജിസ്ട്രേഷന് നിര്‍ബന്ധമാക്കുകയും ചെയ്തിട്ടുണ്ട്. ഇതു പ്രകാരം 15 വയസ്സ് പൂര്‍ത്തിയായ എല്ലാ സ്ത്രീകളും പുരുഷന്മാരും ഡയറക്ടറേറ്റില്‍ റജിസ്ട്രേഷന് നടത്തണം. സ്ത്രീകളുടെ സൗകര്യത്തിനായി 13 മേഖലകളിലായി 35 സ്ഥലങ്ങളില്‍ റജിസ്ട്രേഷന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപേക്ഷകര്‍ ഒറിജിനല്‍ ഇഖാമയും പാസ്പോര്‍ട്ടും നിര്‍ബന്ധമായും കൊണ്ടുവരണം. എക്സിറ്റ്, റീ എന്ട്രീ വീസ തുടങ്ങി പാസ്പോര്‍ട്ട് വിഭാഗത്തില്‍ നിന്നുള്ള സേവനങ്ങള്‍ ഉറപ്പാക്കുന്നതിനു പ്രവാസികളെല്ലാവരും വിരലടയാള റജിസ്ട്രേഷന് കഴിവതും വേഗം പൂര്‍ത്തിയാക്കണമെന്നു അഹമ്മദ് അല്‍-ലഹീദന്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha