Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭക്ഷ്യസുരക്ഷ: 66 ദശലക്ഷം റിയാലിന്റെ പദ്ധതികള്‍ക്ക് അനുമതി നല്‍കി

23 JANUARY 2015 02:17 PM IST
മലയാളി വാര്‍ത്ത.

ഭക്ഷ്യസുരക്ഷ പ്രോത്സാഹിപ്പിക്കാനുള്ള 66 ദശലക്ഷം റിയാലിന്റെ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. വിവിധ വിലായത്തുകളിലായി മൂന്നു മത്സ്യകൃഷി പദ്ധതികള്‍ക്കാണ് അംഗീകാരമായത്. സൗത് ശര്‍ഖിയ ഗവര്‍ണറേറ്റിലെ ജഅലാന്‍ ബനീ ബൂഹസന്‍ വിലായത്തിലെ ഖാറൂന്‍ ഗ്രാമത്തില്‍ അറേബ്യ മറൈന്‍ ഡെവലപ്‌മെന്റ് കമ്പനി ചെമ്മീന്‍ വളര്‍ത്തുകേന്ദ്രമാണ് ആരംഭിക്കുന്നത്. 29 ദശലക്ഷം റിയാലിന് 500 ഹെക്ടര്‍ ഭൂമിയാണ് ഇതിനായി കൈമാറുന്നത്. ദോഫാര്‍ ഗവര്‍ണറേറ്റിലെ ഷലീം വിലായത്തിലെ ശര്‍ബത്താത്തിലും അല്‍ ഹാലാനിയത്ത് ദ്വീപിലും ഹമൂര്‍ വളര്‍ത്തല്‍ കേന്ദ്രമാണ് ആരംഭിക്കുക. 34.5 ദശലക്ഷം റിയാലിന് 30 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്കായി നടത്തിപ്പുകാരായ അല്‍ ജസീറ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിക്ക് കൈമാറുക. കൈവശപ്പണയ വ്യവസ്ഥയില്‍ രണ്ട് പദ്ധതികള്‍ക്കും ഭൂമി കൈമാറി ക്കൊണ്ടുള്ള കരാറില്‍ ഹൗസിങ് മന്ത്രി ശൈഖ് സെയ്ഫ് ബിന്‍ മുഹമ്മദ് അല്‍ ശബീബി ഒപ്പിട്ടു.

സൂര്‍ വ്യവസായ മേഖലയില്‍ 2.5 ദശലക്ഷം മുതല്‍മുടക്കില്‍ ഹമൂര്‍ കൃഷി ആരംഭിക്കാന്‍ നോളജ് മോഡേണ്‍ ടെക്‌നോളജീസ് എന്ന സ്ഥാപനത്തിന് സാങ്കേതിക പ്രവര്‍ത്തനാനുമതി നല്‍കുകയും ചെയ്തു. ഭക്ഷ്യസുരക്ഷക്ക് സര്‍ക്കാര്‍ ഏറെ പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതികള്‍ ആരംഭിച്ചതെന്ന് മന്ത്രി അറിയിച്ചു. വരുമാനത്തിന്റെ വൈവിധ്യവത്കരണത്തിനൊപ്പം രാജ്യത്ത് ലഭ്യമായ പ്രകൃതി സ്രോതസ്സുകള്‍ പൂര്‍ണമായി വിനിയോഗിക്കുകയും സര്‍ക്കാര്‍ ലക്ഷ്യമാണ്. ഹൗസിങ് മന്ത്രാലയവും കാര്‍ഷിക ഫിഷറീസ് മന്ത്രാലയവും സംയുക്തമായാണ് പദ്ധതിക്ക് ഭൂമി കണ്ടത്തെിയത്. മത്സ്യകൃഷി പദ്ധതികള്‍ ആരംഭിക്കാന്‍ കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടത്തെുന്നതിനുള്ള ശ്രമത്തിലാണ് മന്ത്രാലയമെന്നും അല്‍ ശബീബി പറഞ്ഞു. വിനോദസഞ്ചാര പദ്ധതികള്‍ക്ക് അനുയോജ്യമായ സ്ഥലങ്ങളും കണ്ടത്തെിയിട്ടുണ്ട്. ഇവിടെ കൈവശപ്പണയ വ്യവസ്ഥയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ നടപടികള്‍ പൂര്‍ത്തിയായിവരുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (36 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (59 minutes ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (1 hour ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (1 hour ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (2 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (2 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (2 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (2 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (2 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (3 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (3 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (3 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (3 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (4 hours ago)

Malayali Vartha Recommends